മൊബൈല്‍ ഫോണും ലാപ്‌ടോപും കോവിഡ് പടര്‍ത്തും ! പുതിയ പഠനത്തില്‍ പറയുന്ന കാര്യങ്ങള്‍ ഗൗരവകരം…

കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുകയാണ്. മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്നതിനൊപ്പം സാമൂഹിക,സാമ്പത്തിക മേഖലകളിലെല്ലാം വന്‍ പ്രതിസന്ധിയാണുണ്ടായിരിക്കുന്നത്. കടുത്ത ജാഗ്രതയോടെ രോഗവ്യാപനം തടഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ പിടിച്ചാല്‍ കിട്ടാത്തിടത്താകും.സംസാരം, ചിരി, ശ്വാസം എന്നിവയിലൂടെയെല്ലാം രോഗകാരിയായ വൈറസ് ഒരാളില്‍ നിന്ന് മറ്റുള്ളവരിലേക്കെത്താം. എന്നാല്‍ രോഗബാധിതര്‍ സ്പര്‍ശിച്ച ഇടങ്ങള്‍, സ്രവകണങ്ങള്‍ പതിച്ച പ്രതലങ്ങള്‍ എന്നിവയിലൂടെയും രോഗം പകരാന്‍ സാധ്യതയുണ്ട്. ഇത് സംബന്ധിച്ച് പുതിയൊരു പഠനറിപ്പോര്‍ട്ട് കൂടി ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. യുഎസിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയായ സിഡിസി (സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍) ആണ് ഈ പഠനം നടത്തിയിരിക്കുന്നത്. ഇങ്ങനെ രോഗം വരാം എന്നാല്‍ ഇതിന്റെ തോത് വളരെ കുറവാണ്. പതിനായിരത്തില്‍ ഒന്ന് എന്ന തരത്തിലൊക്കെയേ ഇത്തരം കേസുകളുണ്ടാകുന്നുള്ളൂ എന്നാല്‍ ക്രമാതീതമായി കൊവിഡ് കേസുകളുയരുന്ന സാഹചര്യത്തില്‍ പ്രതലങ്ങളില്‍ തൊട്ടാല്‍ പിന്നീട് വായിലോ മൂക്കിലോ കണ്ണിലോ തൊടും മുമ്പ് കൈകള്‍ വൃത്തിയായി സോപ്പും വെള്ളവുമുപയോഗിച്ച്…

Read More

വിവേകിന്റെ ജൂനിയറായിട്ട് പഠിച്ചതാ ഒന്നു കാണാന്‍ പറ്റുമോ ! ക്ഷേത്രപൂജാരിയെ ബിയര്‍ നല്‍കി മയക്കി ശരീരത്തിലെ സ്വര്‍ണവും മൊബൈലും കൊണ്ട് യുവതി മുങ്ങി…

ക്ഷേത്ര പൂജാരിയെ ബിയര്‍ നല്‍കി മയക്കി സ്വര്‍ണാഭരണങ്ങളും ഫോണുമായി യുവതി കടന്നു കളഞ്ഞു. എറണാകുളം കുണ്ടന്നൂര്‍ ദേവീക്ഷേത്രത്തിലെ പൂജാരി ചേര്‍ത്തല തുറവൂര്‍ സ്വദേശി വിവേക്(26) ആണ് തട്ടിപ്പിനിരയായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കന്യാകുമാരി സ്വദേശിയായ യുവതിയാണു തട്ടിപ്പ് നടത്തിയതെന്ന് കരുതുന്നു.വിവേകിന്റെ ജൂനിയറായി സ്‌കൂളില്‍ പഠിച്ചതാണെന്നും കാണാന്‍ താല്‍പര്യമുണ്ടെന്നും പറഞ്ഞാണു യുവതി ചാറ്റിംഗ് തുടങ്ങിയത്. തുടര്‍ന്ന് അമ്മ ചെങ്ങന്നൂര്‍ ആശുപത്രിയില്‍ രോഗക്കിടക്കയിലാണെന്നും ചെങ്ങന്നൂരില്‍ എത്തി കാണണമെന്നും യുവതി ആവശ്യപ്പെട്ടു. തുടര്‍ന്ന് 18ന് ഉച്ചയോടെ വിവേക് ആശുപത്രിയില്‍ എത്തി. യുവതി നേരത്തെ ജില്ലാ ആശുപത്രിക്കു സമീപമുള്ള ലോഡ്ജില്‍ ആണ്‍ സുഹൃത്തിനൊപ്പം മുറിയെടുത്തിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിവേക് യുവതിയുടെ ക്ഷണം സ്വീകരിച്ച് മുറിയിലെത്തിയത്. ഈ സമയം സുഹൃത്ത് പുറത്ത് പോയിരിക്കുകയായിരുന്നു. സൗഹൃദ സംഭാഷണങ്ങള്‍ക്ക് ശേഷം യുവതി കുടിക്കാനായി തണുത്ത ബിയര്‍ നല്‍കി. ബിയര്‍ കുടിക്കും മുമ്പ് യുവാവ് ശുചിമുറിയില്‍ പോയിരുന്നു. തിരികെ…

Read More

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ‘കുല്‍സിതന്‍’ ! ലോക്ക്ഡൗണ്‍ കാലത്ത് മൊബൈല്‍ ഫോണ്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പ്രമേയമാക്കിയുള്ള ഹ്രസ്വചിത്രം വൈറലാകുന്നു…

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ തുടരുമ്പോള്‍ എല്ലാവരും വീടിനുള്ളിലാണ്. മുമ്പ് മൊബൈല്‍ ഫോണില്‍ മുഴുകിയിരുന്നവര്‍ ഇന്ന് വീട്ടുകാരുമായി മനസ്സു തുറന്ന് സംസാരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഒരുങ്ങിയ കുല്‍സിതന്‍ എന്ന ഹ്രസ്വചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അമിതമായ മൊബൈല്‍ ഉപയോഗം മൂലം വീടുകളില്‍ പരസ്പര സംസാരവും ശ്രദ്ധയും കുറഞ്ഞ് വരുന്നത് വസ്തുതയാണ്. പലരും കുല്‍സിത പ്രവര്‍ത്തികള്‍ (ലഘുവായ നേരമ്പോക്ക് തരത്തിലും വളരെ തീവ്രമായ തലത്തിലും രഹസ്യമായ സൗഹൃദങ്ങളും ആശയവിനിമയങ്ങളും) നടത്തുന്നുമുണ്ട്. അതൊന്നും ലോക് ഡൗണില്‍ സാധ്യമല്ല. ഇക്കാര്യം നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുകയാണ് കുല്‍സിതനില്‍. തിരക്കഥാകൃത്തായ അഭയ കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഹ്രസ്വ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഷാജു പി. ഉണ്ണിയാണ്. ക്യാമറ ജിക്കു ജേക്കബ് പീറ്ററും സംഗീതം ശങ്കര്‍ ശര്‍മയുമാണ്. യൂട്യൂബില്‍ റിലീസ് ചെയ്ത ഹ്രസ്വചിത്രം ഇതിനോടകം പതിനായിരക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു.

Read More

ഫോണ്‍വിളിയ്ക്ക് ഇനിയും ‘വലിയ വില’ കൊടുക്കേണ്ടി വരും ! മൊബൈല്‍ സേവന നിരക്കുകള്‍ ഉയര്‍ത്താതെ പിടിച്ചു നില്‍ക്കാനാവില്ലെന്ന് ടെലികോം കമ്പനികള്‍…

രാജ്യത്തെ ജനങ്ങളുടെ മേല്‍ വെള്ളിടിയായി ടെലികോം കമ്പനികളുടെ പ്രഖ്യാപനം. ടെലികോം സേവനനിരക്കുകള്‍ ഇനിയും ഉയര്‍ത്താതെ പിടിച്ചു നിര്‍ത്താനാവില്ലെന്ന് കമ്പനികള്‍ പറയുന്നു. എജിആര്‍ കുടിശ്ശികയുടെ പേരില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന കമ്പനിയാണ് വൊഡഫോണ്‍-ഐഡിയ. സര്‍ക്കാര്‍ സഹായത്തോടെ കമ്പനിയെ ഇപ്പോള്‍ രക്ഷിച്ചെടുത്താലും ഉയര്‍ന്ന കടബാധ്യതയുള്ള കമ്പനിക്ക് ആറുമാസത്തിലധികം മുന്നോട്ട് പോകാനാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ച് വരുമാനം ഉയര്‍ത്തുകയല്ലാതെ മറ്റ് വഴികളില്ലെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ടെലികോം കമ്പനികളെ സഹായിക്കാന്‍ പ്രത്യേകനിധി തയ്യാറാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇതില്‍നിന്ന് വായ്പയെടുത്ത് എ.ജി.ആര്‍. കുടിശ്ശിക തീര്‍ക്കാനാണ് ആലോചന. സ്‌പെക്ട്രം യൂസേജ് ചാര്‍ജും ലൈസന്‍സ് ഫീയും അടയ്ക്കുന്നതിനുള്ള സമയം നീട്ടിനല്‍കുന്നതാണ് ചര്‍ച്ചയിലുള്ള മറ്റൊരുവഴി. ധനമന്ത്രിയെയും ടെലികോം സെക്രട്ടറിയെയും കണ്ട് ചര്‍ച്ച നടത്തിയ ടെലികോം കമ്പനി മേധാവികള്‍ നല്‍കിയ നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. ടെലികോം കമ്പനികള്‍ എല്ലാരീതിയിലും ലഭിക്കുന്ന വരുമാനം (എ.ജി.ആര്‍) തിട്ടപ്പെടുത്തി അതിന്റെ…

Read More

മൊബൈല്‍ ഫോണില്‍ കൈതൊട്ടിട്ട് കൈകഴുകാതെ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങള്‍ ! മൊബൈല്‍ ഫോണിലുള്ളത് ടോയ്‌ലറ്റ് സീറ്റിലുള്ളതിനേക്കാള്‍ 17ഇരട്ടി കൂടുതല്‍ അണുക്കള്‍; ഞെട്ടിപ്പിക്കുന്ന പഠനറിപ്പോര്‍ട്ട് പുറത്ത്…

മൊബൈല്‍ ഫോണില്ലാത്ത ഒരു ജീവിതത്തെപ്പറ്റി ചിന്തിക്കാന്‍ കഴിയാത്തവരാണ് ഇന്നത്തെ ഒട്ടുമിക്ക ആളുകളും. എന്നാല്‍ എത്ര പ്രമുഖ കമ്പനിയുടെ എത്ര പുതിയ ഹാന്‍ഡ്‌സെറ്റാണെങ്കിലും അത് ബാക്ടീരികളടക്കമുള്ള അണുക്കളുടെ പ്രപഞ്ചമാണെന്ന് എത്ര പേര്‍ക്കറിയാം. ടോയ്ലറ്റ് സീറ്റിനെക്കാള്‍ ഏഴിരട്ടിയിലധികം വൃത്തികെട്ടതാണ് മൊബൈല്‍ ഫോണുകള്‍ എന്നാണ് ഗവേഷകര്‍ പുറത്തുവിട്ട പുതിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. വീഡിയോ കാണാനും ചാറ്റ് ചെയ്യാനും ഫോണ്‍ ചെയ്യാനുമൊക്കെയായി ദിവസത്തിലേറെ നേരവും ഫോണിനൊപ്പമാണ് എല്ലാവരും. ഇതുവഴി വലിയ തോതിലുള്ള അണുവാഹകര്‍ക്കൊപ്പമാണ് നാം കഴിയുന്നതെന്നോര്‍ക്കണം. മനോഹരങ്ങളായ ലെതര്‍ കവറുകളിട്ട് സൂക്ഷിക്കുന്ന മൊബൈല്‍ ഫോണുകളിലാണ് കൂടുതല്‍ ബാക്ടീരിയകള്‍ കാണപ്പെടുന്നത്. കണ്ടാല്‍ വൃത്തിയാണെന്ന് തോന്നിപ്പിക്കുന്ന പ്ലാസ്റ്റിക് കവറിലിട്ട ഫോണുകളിലും ടോയ്ലറ്റ് സീറ്റിനെക്കാള്‍ ആറുമടങ്ങ് ബാക്ടീരിയകള്‍ കാണുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ബാത്ത് റൂമില്‍ പോകുമ്പോഴും മൊബൈല്‍ ഫോണുകള്‍ കൂടെ കരുതുന്നവരും ഏറെയാണ്. ഗവേഷണത്തിന്റെ ഭാഗമായി നടന്ന സര്‍വേ അനുസരിച്ച് അഞ്ചില്‍ രണ്ടുപേരും ഇത്തരത്തില്‍ ടോയ്ലറ്റിലേക്ക് മൊബൈല്‍…

Read More

രാജ്യത്തെ എല്ലാ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളുടെയും ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം! ബന്ധിപ്പിക്കാത്തവ നിയമവിരുദ്ധമാവും

രാജ്യത്തെ എല്ലാ പ്രീപെയിഡ്, പോസ്റ്റ് പെയിഡ് ഉപഭോക്താക്കളുടെയും ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എല്ലാ ഉപഭോക്താക്കളും ആധാറുമായി ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇതുമായി ബന്ധപെട്ട നോട്ടീസ് രാജ്യത്തെ എല്ലാ മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ക്കും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ അയച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ ഇന്ത്യയില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നിയമവിരുദ്ധമാകും. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ ഫെബ്രുവരിയില്‍ ഇന്ത്യയിലെ എല്ലാ ടെലികോം ഉപഭോക്താക്കള്‍ക്കും തിരിച്ചറിയല്‍ രേഖ ഉണ്ടാകണമെന്ന് ആവശ്യപെട്ട് സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് സര്‍ക്കാര്‍ തലത്തിലാണ് ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നത്. വരുന്ന മാസങ്ങളില്‍ ഉപഭോക്താക്കളെ അവരുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാന്‍ സേവനദാതാക്കള്‍ ആരംഭിക്കുമെന്നാണ് സൂചന. പുതിയ ഉപഭോക്താക്കള്‍ക്ക് സിം കാര്‍ഡ് എടുക്കുമ്പോള്‍ ആധാര്‍ ഇനിമുതല്‍ നിര്‍ബന്ധമാക്കും. പഴയ ഉപഭോക്താക്കളുടെ ആധാര്‍ നമ്പറുമായി…

Read More