ദിലീപ് ഏറെ നിര്‍ബന്ധിച്ചിട്ടും അത് ഞാന്‍ ചെവിക്കൊണ്ടില്ല ! വെളിപ്പെടുത്തലുമായി നാദിര്‍ഷ…

മിമിക്രി രംഗത്തു നിന്നും മലയാള സിനിമയിലെത്തിയ നിരവധി ആളുകളുണ്ട്. അക്കൂട്ടത്തില്‍ പ്രമുഖരാണ് ദിലീപും നാദിര്‍ഷയും. ദിലീപ് ഇന്ന് മലയാളത്തിലെ സൂപ്പര്‍താരങ്ങളിലൊരാളാണ്.

നാദിര്‍ഷയാവട്ടെ പാരഡി ഗാനങ്ങളുടെ രാജാവായി ഏറെക്കാലം വാണതിനു ശേഷമാണ് മലയാള സിനിമയില്‍ സജീവമാകുന്നത്. എന്നാല്‍ അഭിനയത്തിനു പകരം സംവിധാനം ഉള്‍പ്പെടെയുള്ള മേഖലയിലാണ് താരം കൈമുദ്ര പതിപ്പിച്ചത്.

ഗായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍ എന്നീ മേഖലകളിലും ശോഭിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അമര്‍ അക്ബര്‍ അന്തോണി എന്ന 2015 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് നാദിര്‍ഷ സിനിമ സംവിധായകനാകുന്നത്.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ നമിത പ്രമോദ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.

ഇപ്പോഴിതാ സിനിമ സംവിധാനം ചെയ്യാന്‍ വൈകിപ്പോയതിനെ കുറിച്ച് മനസ് തുറക്കുകയാണ് നാദിര്‍ഷ. ഒരു ചാനല്‍ പരിപാടിയിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍.

സിനിമ സംവിധാനം ചെയ്യാന്‍ വൈകിപ്പോയോ എന്നുള്ള അവതാരകന്റെ ചോദ്യത്തിന് ഇല്ലയെന്നും സിനിമയിലേക്ക് വരാനുള്ള സമയം ഇതായിരുന്നെന്നും നാദിര്‍ഷ പറഞ്ഞു.

നാദിര്‍ഷയെക്കാളും അനുഭവ സമ്പത്ത് കുറഞ്ഞ പലരും ഇന്ന് സിനിമ സംവിധാനം ചെയ്യുന്നുണ്ടെന്നും പറഞ്ഞപ്പോള്‍ സിനിമയെ കുറിച്ച് കൂടുതല്‍ അറിയാവുന്നത് കൊണ്ടാണ് വൈകിയതെന്നായിരുന്നു നാദിര്‍ഷയുടെ മറുപടി. സിനിമ സംവിധാനം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പഠിച്ച് വേണം സിനിമ ചെയ്യാന്‍.

കോടികള്‍ ചെലവാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. അത് അറിയാന്‍ പാടില്ലാത്ത ഞാന്‍ ചെയ്യാമെന്ന് ഏല്‍ക്കുന്നത് ആ നിര്‍മ്മാതാവിനോട് ചെയ്യുന്ന കൊല ചതിയാണ്.

നല്ല സിനിമ ചെയ്തു അല്ലെങ്കില്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന സിനിമ ചെയ്തു എന്ന് കേള്‍ക്കാനാണ് ഇഷ്ടമെന്നു മറുപടിയായി നാദിര്‍ഷ പറഞ്ഞു.

അതേ സമയം തന്റെ ഉറ്റ ചങ്ങാതിയായ ദിലീപ് സിനിമ സംവിധാനം ചെയ്യാന്‍ നിര്‍ബന്ധിച്ചതിനെ കുറിച്ചും നാദിര്‍ഷ അഭിമുഖത്തില്‍ പറയുന്നുണ്ട്.

നിരവധി തവണ ദിലീപ് സിനിമ ചെയ്യാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു. അപ്പോഴും ഞാന്‍ പറഞ്ഞത് അതിനുള്ള നല്ലൊരു തിരക്കഥയും സമയവും വരുമെന്നാണ്.

കുറെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമ ചെയ്യാന്‍ സമീപിച്ചിട്ടുണ്ടെന്നും നാദിര്‍ഷ അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ അതൊന്നും താന്‍ ഏറ്റെടുത്തില്ലെന്നും താരം പറയുന്നു.

2015 ല്‍ പുറത്തിറങ്ങിയ അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം രണ്ട് ചിത്രങ്ങള്‍ കൂടി നാദിര്‍ഷ സംവിധാനം ചെയ്തിരുന്നു.

അമര്‍ അക്ബര്‍ അന്തോണിക്ക് വേണ്ടി തിരക്കഥ എഴുതിയ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജുമായിരുന്നു രണ്ടാമത്തെ ചിത്രമായ കട്ടപ്പനയിലെ ഋത്വിക് റോഷനും വേണ്ടി തിരക്കഥ എഴുതിയത്. ഈ ചിത്രവും വന്‍ വിജയം നേടിയിരുന്നു. 2019 ല്‍ പുറത്തിറങ്ങിയ മേരാനാം ഷാജിയാണ് നാദിര്‍ഷ സംവിധാനം ചെയ്ത മറ്റൊരു ചിത്രം.

കേശു ഈ വീടിന്റെ നാഥന്‍ ആണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ. ദിലീപ് നായകനായി എത്തുന്ന ഈ സിനിമയില്‍ ഉര്‍വ്വശിയാണ് നായിക. ദിലീപിന്റെ വ്യത്യസ്ത ഗെറ്റപ്പ് കൊണ്ട് ഇതിനോടകം തന്നെ ശ്രദ്ധേയമായിരിക്കുകയാണ് ഈ ചിത്രം.

Related posts

Leave a Comment