വിവാഹത്തിനുള്ള ആഭരണവും വസ്ത്രവുമടങ്ങിയ ബാഗ് ട്രെയിനില്‍ മറന്നു ! ഒടുവില്‍ ബാഗ് തിരികെ കിട്ടിയത് ഇങ്ങനെ…

സംവിധായകനും നടനും ഗായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹം ഈ കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ബിലാല്‍ ആണ് വരന്‍. കാസര്‍ഗോഡ് വച്ചായിരുന്നു ചടങ്ങുകള്‍.ഇപ്പോഴിതാ, ആയിഷയുടെ വിവാഹവുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. നാദിര്‍ഷയും കുടുംബവും തീവണ്ടിയില്‍ മറന്നുവച്ച വിവാഹാവശ്യത്തിനായുള്ള ആഭരണവും വസ്ത്രവുമടങ്ങിയ ബാഗ് റെയില്‍വേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ തിരികെ ലഭിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് നിക്കാഹിനായി നാദിര്‍ഷയും കുടുംബവും മലബാര്‍ എക്‌സ്പ്രസില്‍ കാസര്‍ഗോഡ് എത്തിയത്. തീവണ്ടിയിറങ്ങിയതിനു ശേഷമാണ് ആഭരണങ്ങളടങ്ങിയ ബാഗ് വണ്ടിയില്‍ മറന്നു വച്ച കാര്യം മനസ്സിലായത്. അപ്പോഴേക്കും ട്രെയിന്‍ സ്റ്റേഷന്‍ വിട്ടിരുന്നു. ഉടന്‍ തന്നെ കാസര്‍ഗോഡ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ നാദിര്‍ഷ വിവരം അറിയിച്ചു. എ-വണ്‍ കോച്ചിലായിരുന്നു ബാഗ്. ആര്‍.പി.എഫ്. അപ്പോള്‍ തന്നെ ട്രാവലിങ് ടിക്കറ്റ് ഇന്‍സ്‌പെക്ടറും ബാച്ച് ഇന്‍ ചാര്‍ജുമായ എം. മുരളീധരന് വിവരം കൈമാറി. അദ്ദേഹം ഉടന്‍ കോച്ച് പരിശോധിച്ചു.…

Read More

ഉറക്കത്തിലാഴ്ന്ന മൂന്നു മക്കളെയും ഭാര്യയേയും വിളിച്ചുണര്‍ത്തി. വാതില്‍ തുറന്നപ്പോള്‍ കൂരിരുട്ട്, കറുത്ത പുക പരിസരമാകെ പരന്നിരിക്കുന്നു;നാദിര്‍ഷയുടെ സഹോദരനും കുടുംബത്തിനും ജീവിതം തിരിച്ചു നല്‍കിയത് ഈ ഫോണ്‍കോള്‍…

ദുബായ്: സംവിധായകനും നടനുമായ നാദിര്‍ഷയുടെ സഹോദരന്‍ സാലിക്കും കുടുംബത്തിനും ഇത് പുതുജന്മമാണ്. ദുബായിലെ മുഹൈസിനയില്‍ താമസിക്കുന്ന സാലിക്കും കുടുംബത്തിനും ജീവിതം തിരികെ നല്‍കിയത് സുഹൃത്തിന്റെ ഒരു ടെലിഫോണ്‍ വിളിയാണ്. രാത്രി രണ്ടുമണിക്കു ജോലി കഴിഞ്ഞു തിരിച്ചുവരുന്ന സഹപ്രവര്‍ത്തകന്‍ അനീസ് തന്റെ സുഹൃത്തും കുടുംബവും താമസിക്കുന്ന കെട്ടിടത്തില്‍ തീയും പുകയും കാണുന്നു. താഴെ ആംബുലന്‍സ് വാഹനങ്ങള്‍ സര്‍വസജ്ജമായി നില്‍ക്കുന്നുണ്ട്. ടെലഫോണ്‍ എടുത്ത് സുഹൃത്തിനെ വിളിച്ചു ‘ സാലീ.. നീ എവിടെയാണ് ? നിന്റെ കെട്ടിടത്തിന് താഴെ ആളുകളും ആംബുലന്‍സ് തടിച്ചു കൂടിയിരിക്കുകയാണ് ‘ . ഒന്നുമറിയാതെ കിടന്നുറങ്ങിയ സാലിക്ക് ഈ ഫോണ്‍വിളി ഒരു ദൈവദൂതന്റെ അറിയിപ്പു പോലെയാണ് അനുഭവപ്പെട്ടത്. ഉറക്കച്ചടവോടെ എഴുന്നേറ്റ് പുറത്തേയ്ക്ക് നോക്കി. ആളുകള്‍ മുകളിലേക്ക് നോക്കി നില്‍ക്കുന്നു, ചിലര്‍ ടോര്‍ച്ച് തെളിച്ചു മുഖം കാണാന്‍ ശ്രമിക്കുന്നുണ്ട്. ഉറക്കത്തിലാഴ്ന്ന മൂന്നു മക്കളെയും ഭാര്യയേയും വിളിച്ചുണര്‍ത്തി. വാതില്‍ തുറന്നപ്പോള്‍…

Read More

ലക്ഷ്യയില്‍ നിന്ന് രണ്ടര മിനിറ്റുള്ള പീഡനദൃശ്യങ്ങള്‍ പിടിച്ചു ? രമ്യാ നമ്പീശന്റെ മൊഴിയും അനൂപ് ചന്ദ്രന്റെ വെളിപ്പെടുത്തലും പ്രോസിക്യൂഷന്‍ ആയുധമാക്കും; മഞ്ജു സാക്ഷികൂടി ആയാല്‍ എല്ലാം ശുഭം…

കൊച്ചി: നടി ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഇപ്പോഴും കാണാമറയത്തിരിക്കുന്നതിനാല്‍ മാപ്പുസാക്ഷികളെ മുന്‍നിര്‍ത്തി കളിക്കാന്‍ അന്വേഷണ സംഘം. പ്രോസിക്യൂഷന്‍ സാക്ഷികള്‍ ആരാകണമെന്നതിനെക്കുറിച്ചും പോലീസ് ആലോചന തുടങ്ങി. ആക്രമണത്തിനിരയായ നടി മുഖ്യ സാക്ഷിയാക്കാനാണ് പദ്ധതി. മഞ്ജു വാര്യരുള്‍പ്പെടെ പല സിനിമാക്കാരെയും സാക്ഷികളാക്കാനാണ് നീക്കം. ഒക്ടോബര്‍ ആദ്യ ആഴ്ച തന്നെ കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കാനാണ് പോലീസിന്റെ പദ്ധതി. കാവ്യയും നാദിര്‍ഷയും കുടുങ്ങുമെന്നു തന്നെയാണ് സൂചന. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള വ്യക്തിവിരോധം പലരും ചോദ്യം ചെയ്യലില്‍ തുറന്നു പറഞ്ഞെങ്കിലും കോടതിയില്‍ എത്തുമ്പോള്‍ ഇതു മാറ്റിപ്പറയാന്‍ സാധ്യതയുണ്ടെന്ന് പോലീസ് ആശങ്കപ്പെടുന്നു. അതുകൊണ്ടു തന്നെയാണ് മുന്‍കരുതലുകളോടെ പ്രോസിക്യൂഷന്‍ സാക്ഷികളെ നിശ്ചയിക്കാന്‍ നീക്കം നടക്കുന്നത്. സാക്ഷി പറയാന്‍ മഞ്ജുവില്‍ സമ്മര്‍ദം ചെലുത്തും. അനൂപ് ചന്ദ്രനും രമ്യാ നമ്പീശനും സാക്ഷിപ്പട്ടികയിലുണ്ട്. സംവിധായകന്‍ ലാലും കോടതിയില്‍ മൊഴി നല്‍കേണ്ടി വരും. എന്നാല്‍ പ്രതികള്‍ക്ക് അനുകൂലമായി…

Read More

ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ നാദിര്‍ഷയ്ക്കു ‘ബിപി’ കൂടി; നാദിര്‍ഷയെ പരിശോധിക്കാന്‍ ഡോക്ടര്‍മാരുടെ സംഘം പോലീസ് ക്ലബിലെത്തി; ചോദ്യം ചെയ്യല്‍ അവതാളത്തില്‍

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷായെ ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബില്‍ രാവിലെ ഒമ്പതരയ്ക്ക് എത്തിയ നാദിര്‍ഷയെ അറസ്റ്റു ചെയ്യാന്‍ സാധ്യതയില്ലെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ദിലീപ് അറസ്റ്റിലാകുന്നതിനു മുമ്പ് നാദിര്‍ഷയെയും ദിലീപിനെയും ഒരുമിച്ചിരുത്തിയും വെവ്വേറെയും ചോദ്യം ചെയ്തിരുന്നു. ദിലീപ് അറസ്റ്റിലായതിനു ശേഷം പലരുടെയും മൊഴി അന്വേഷണ സംഘം സ്വീകരിച്ചിരുന്നു. നാദിര്‍ഷയുടെ മൊഴികള്‍ ഇതിനു വിരുദ്ധമാണെന്നു മനസിലാക്കിയതിനെത്തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങിയത്.എന്നാല്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് അറസ്റ്റ് ചെയ്യാനാണെന്ന ഭീതിയില്‍ നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യല്‍ നടപടിക്രമം പൂര്‍ത്തിയായപ്പോഴേക്കും നാദിര്‍ഷയുടെ ആരോഗ്യനില വഷളായതായാണ് വിവരം. ഇതേത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം നാദിര്‍ഷയെ പരിശോധിക്കാനെത്തിയിരിക്കുകയാണ്. ഇതിനാല്‍ തന്നെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അനശ്ചിതത്വത്തിലായിരിക്കുകയാണ്. നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ തുകയായി 25,000 രൂപ നാദിര്‍ഷ തനിക്കു കൈമാറിയിരുന്നെന്നു പ്രതിയായ പള്‍സര്‍ സുനി അടുത്തിടെ…

Read More

പഞ്ചപാവം നടിക്കുന്നത് വിശ്വസിക്കാനാവില്ല; കാറിലെ പീഡനദൃശ്യങ്ങളെക്കുറിച്ച് നാദിര്‍ഷയ്ക്ക് കൃത്യമായി അറിയാം; നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുന്നതിലൂടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താമെന്നുറച്ച് പോലീസ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനെക്കുറിച്ച്് വിവരം ലഭിച്ചതായി സൂചന. നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണെന്നാണ് വിവരം. ഫോണ്‍ നശിപ്പിച്ചെന്ന വാദം പോലീസ് വിശ്വസിക്കുന്നില്ല. നാദിര്‍ഷയ്ക്ക് ഫോണിനെക്കുറിച്ച് വ്യക്തമായി അറിയാമെന്ന് നിഗമനത്തിലാണ് പോലീസ് വീണ്ടും ചോദ്യം ചെയ്യലിനൊരുങ്ങുന്നത്. ആവശ്യം വന്നാല്‍ പള്‍സര്‍ സുനിയെയും വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. ദൃശ്യങ്ങളടങ്ങിയ ഫോണ്‍ ദിലീപിനു കൈമാറാനായി അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചതായി മുമ്പ് സുനി മൊഴി നല്‍കിയിരുന്നു. പ്രതീഷ് ചാക്കോയും സഹ അഭിഭാഷകന്‍ രാജു ജോസഫും കേസില്‍ അറസ്റ്റിനു വഴങ്ങി കുറ്റസമ്മതം നടത്തിയിരുന്നു. സാധാരണ നിലയില്‍ അഭിഭാഷകരുടെ ഭാഗത്തുനിന്നു പ്രതീക്ഷിക്കാത്ത നീക്കം ഇവര്‍ നടത്തിയതു സംശയത്തോടെയാണു പൊലീസ് വീക്ഷിക്കുന്നത്. തുറന്നു സമ്മതിച്ചതിലും ഗൗരവമുള്ള മറ്റെന്തോ മറച്ചു പിടിക്കാനുള്ള നീക്കമാണിതെന്നാണ് അവരുടെ വിലയിരുത്തല്‍. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായുള്ള മൊഴികള്‍ വ്യാജമാണെന്നാണു പൊലീസിന്റെ നിഗമനം.…

Read More

പണിപാളിയോ ! നടന്‍ നാദിര്‍ഷയ്ക്ക് നെഞ്ചുവേദന; ആശുപത്രിയിലായത് വീണ്ടും ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെ

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ കാണാന്‍ ജയിലിലേക്ക് സിനിമാതാരങ്ങളുടെ ഒഴുക്ക് തുടരുമ്പോള്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലാണെന്ന് നാദിര്‍ഷ പോലീസിനെ അറിയിച്ചതായാണ് വിവരം. നാദിര്‍ഷ ആദ്യം പറഞ്ഞത് പലതും പച്ചക്കള്ളമാണെന്ന് പോലീസ് പറയുന്നുണ്ട്. ആശുപത്രി വിട്ടാലുടന്‍ നാദിര്‍ഷയെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. കേസില്‍ ഹൈക്കോടതി അഭിഭാഷകനില്‍ നിന്ന് നാദിര്‍ഷ നിയമോപദേശം തേടി. മുന്‍കൂര്‍ ജാമ്യം തേടണമോയെന്നത് സംബന്ധിച്ചാണ് നിയമോപദേശം തേടിയത്. ബുധനാഴ്ച ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനായി നാദിര്‍ഷാ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നെഞ്ചുവേദനയാണെന്നു പറഞ്ഞ് ചികിത്സ തേടുകയായിരുന്നു എന്നാണ് സൂചന. നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ കേസില്‍ പ്രതിയായ പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാള്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലും ഈ മൊഴികളെ…

Read More

വിടില്ല ഞങ്ങള്‍ ! ദിലീപിന് ഒരു കാരണവശാലും ജാമ്യം കിട്ടാതിരിക്കാന്‍ അവസാന അടവുമായി പോലീസ്; കുറ്റസമ്മതം നടത്തണമെന്ന് നാദിര്‍ഷയെ ഭീഷണിപ്പെടുത്തി അന്വേഷണ സംഘം

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് യാതൊരു കാരണവശാലും ജാമ്യം നല്‍കാതിരിക്കാന്‍ പുതിയ അടവുമായി പോലീസ് രംഗത്ത്. നടിയെ ആക്രമിച്ച കേസില്‍ കുറ്റസമ്മതം നടത്തണമെന്നു ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയോട് പോലീസ് ആവശ്യപ്പെട്ടതായാണ് സൂചന. അന്വേഷണത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള വിവരങ്ങള്‍ അറിയാമെന്നു സമ്മതിക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടെന്നും വിവരമുണ്ട്. ഒരു മലയാളം ന്യൂസ് ചാനലാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. എന്നാല്‍, ഗൂഢാലോചനയെപ്പറ്റി അറിയില്ലെന്ന നിലപാടില്‍ നാദിര്‍ഷാ ഉറച്ചുനില്‍ക്കുകയാണ്. ഗൂഢാലോചനയെപ്പറ്റി അറിയാമെന്നു നാദിര്‍ഷായെക്കൊണ്ടു സമ്മതിപ്പിക്കണമെന്ന് സഹോദരന്‍ സമദിനെ വിളിച്ചുവരുത്തി പോലീസ് അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ ദിലീപിനു പങ്കുള്ളതായി നാദിര്‍ഷാ മൊഴിനല്‍കിയാല്‍ മൊബൈല്‍ഫോണും മെമ്മറികാര്‍ഡും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ശക്തമായ കുറ്റപത്രം തയാറാക്കാന്‍ കഴിയുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. അതിനാല്‍, നാദിര്‍ഷായില്‍നിന്നും അപ്പുണ്ണിയില്‍നിന്നും അനുകൂല മൊഴി വാങ്ങാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. നാദിര്‍ഷായ്ക്കു ജയിലില്‍ നിന്നുവന്ന ഫോണ്‍ കോള്‍, ജയിലില്‍നിന്നു വിഷ്ണു എഴുതിയ സുനിയുടെ കത്ത്…

Read More

മാപ്പുസാക്ഷിയാക്കില്ല ! നാദിര്‍ഷയ്ക്കു കുരുക്കു മുറുകുന്നു; പാരഡി രാജാവിനെതിരേ തെളിവുകള്‍ നിരവധിയെന്ന് പോലീസ്; ഇന്ന് അറസ്റ്റിനു സാധ്യത

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനു പിന്നാലെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും ജയിലിലേക്കെന്നു സൂചന. നാദിര്‍ഷയെ കേസിലെ മൂന്നാം പ്രതിയാക്കാനുള്ള നീക്കത്തിലാണ് പോലീസ്. നേരത്തെ നാദിര്‍ഷയെ മാപ്പു സാക്ഷിയാക്കാന്‍ നീക്കം നടന്നുവെങ്കിലും അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങളൊന്നും കൈമാറാന്‍ നാദിര്‍ഷ തയാറായില്ല.ഇതോടെയാണ് നാദിര്‍ഷയെയും കേസില്‍ പൂട്ടാന്‍ പോലീസ് തീരുമാനിച്ചത്. നാദിര്‍ഷയുടെ അറസ്റ്റിനു മുന്നോടിയായി സഹോദരന്‍ സമദിനെ ഇന്നലെ പോലീസ് ചോദ്യം ചെയ്തു. നാദിര്‍ഷയ്‌ക്കെതിരായ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. പള്‍സര്‍സുനിയുമായി നാദിര്‍ഷയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച കേസിലെ തെളിവ് നശിപ്പിക്കാന്‍ നാദിര്‍ഷ കൂട്ടു നിന്നുവെന്നുമാണ് പോലീസിന്‍റെ കണ്ടെത്തല്‍. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. മുന്‍പ് ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ നാദിര്‍ഷയെയും സമാനമായി ചോദ്യം ചെയ്തിരുന്നു. ആക്രമണത്തില്‍ നാദിര്‍ഷയ്ക്ക് പങ്കില്ലാത്തതിനാലാണ് മാപ്പ് സാക്ഷിയാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാത്ത നിലപാടാണ് ഇയാള്‍ സ്വീകരിച്ചതെന്ന്…

Read More

ആ പറഞ്ഞ മാഡം ആരാണ്; അങ്ങനെയൊരാള്‍ ഉണ്ടോ ? മാഡത്തെ രക്ഷിക്കാനാണോ ദിലീപ് കീഴടങ്ങിയത് ? ചോദ്യങ്ങള്‍ ബാക്കി…

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റു ചെയ്‌തെങ്കിലും ഒരു പിടി ചോദ്യങ്ങള്‍ ഇപ്പോഴും അവശേഷിക്കുകയാണ്. നടിയെ ആക്രമിച്ച പള്‍സര്‍ സുനിയും ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്ത നടന്‍ ദിലീപും റിമാന്‍ഡ് പ്രതികളായി ജയിലിലെത്തിക്കഴിഞ്ഞു. എന്നാല്‍ അതിവിദഗ്ദ്ധമായി മെനഞ്ഞ ഈ തിരക്കഥയില്‍ സജീവമായ റോള്‍ ഉണ്ടായിരുന്ന മറ്റ് പലരും ഇപ്പോഴും തിരശ്ശീലയ്ക്ക് പിറികിലാണെന്നൊരു അഭ്യൂഹം സജീവമാണ്. പള്‍സര്‍ സുനി പറഞ്ഞ വമ്പന്‍ സ്രാവുകള്‍ ഇവരാണെന്നും പറയപ്പെടുന്നു. അഡ്വ. ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയ മാഡം എന്ന കഥാപാത്രമാണ് ഇതിലൊരാള്‍ എന്ന് ശക്തമായ സൂചനകളുണ്ട്. എന്നാല്‍, ഈ മാഡം ആരാണെന്ന് ഇതുവരെ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, കാവ്യയുടെ അമ്മ, മറ്റൊരു നടി എന്നിവരെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ കഥകള്‍ ഏറെയും പ്രചരിക്കുന്നത്. ഇവരില്‍ ആരെങ്കിലും ഉടന്‍ അറസ്റ്റിലായേക്കുമെന്ന മട്ടിലും കഥകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇക്കാര്യങ്ങളൊന്നും തന്നെ അന്വേഷണോദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുമില്ല. കാവ്യയുടെ…

Read More

കസ്റ്റഡിയിലെടുത്തത് രാവിലെ: അറസ്റ്റ് വൈകിട്ട്; നാദിര്‍ഷയും അപ്പുണ്ണിയും കസ്റ്റഡിയില്‍; ഇരുവരെയും ചോദ്യം ചെയ്യുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കസ്റ്റഡിയിലെടുത്തത് തിങ്കളാഴ്ച രാവിലെയായിരുന്നു. രഹസ്യകേന്ദ്രത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വൈകുന്നേരത്തോടെയാണ് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ മുതല്‍ കേസ് സുപ്രധാന വഴിത്തിരിവിലേക്ക് നീങ്ങുന്ന അറസ്റ്റ് ഉണ്ടായേക്കുമെന്ന ശ്രുതി പരന്നിരുന്നു. വൈകുന്നേരം 6.45 ഓടെയാണ് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഏഴ് മണിയോടെ ദിലീപിനെ ആലുവ പോലീസ് ക്ലബിലെത്തിച്ചു. വൈകാതെ മുഖ്യമന്ത്രിയുടെ ഓഫീസും അറസ്റ്റ് വിവരം സ്ഥിരീകരിച്ചു. വാര്‍ത്ത പരന്നതോടെ ആലുവ പോലീസ് ക്ലബ് പരിസരത്ത് ആളുകള്‍ തിങ്ങിക്കൂടി. പള്‍സര്‍ സുനിയെ രണ്ടാമത് കസ്റ്റഡിയില്‍ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിലാണ് ഗൂഢാലോചനയില്‍ ദിലീപിന്റെ പങ്ക് സംബന്ധിച്ച നിര്‍ണായക തെളിവ് പോലീസിന് ലഭിച്ചത്.അതോടെയാണ് അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും മാനേജര്‍ അപ്പുണ്ണിയും പോലീസ് കസ്റ്റഡിയിലാണ്. ഇവരുടെ ചോദ്യം ചെയ്യല്‍ തുടരുന്നതായാണ് വിവരം. അതേ സമയം ദിലീപിന്റെ അറസ്റ്റിനോട്…

Read More