ട്രാൻസ്ഫർ റിക്കാർഡ് തകർക്കാൻ വീണ്ടും നെയ്മർ

പാ​​​രീ​​​സ്: പാ​​​രീ​ സാ​​ൻ ഷെ​​ർ​​മ​​യ്​​​ന്‍റെ ബ്ര​​​സീ​​​ലി​​​യ​​​ൻ സൂ​​​പ്പ​​​ർ താ​​​രം നെ​​​യ്മ​​​ർ അ​​​ടു​​​ത്ത ക്ല​​​ബ് മാ​​​റ്റ​​​ത്തി​​​നൊ​​​രു​​​ങ്ങു​​​ന്നു. ലോ​​​ക ഇ​​​ല​​​വ​​​നെ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്ന ടീ​​​മു​​​ക​​​ളെ ഇ​​​റ​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​ത്യേ​​​ക താ​​​ത്പ​​​ര്യം കാ​​​ണി​​​ക്കു​​​ന്ന റ​​​യ​​​ൽ മാ​​​ഡ്രി​​​ഡി​​​ലേ​​​ക്കാ​​​വും അ​​​ടു​​​ത്ത മാ​​​റ്റ​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

ബാ​​​ഴ്സ​​​ലോ​​​ണ​​​യി​​​ൽ നി​​​ന്ന് 222 മി​​​ല്യ​​​ൻ യൂ​​​റോ(1776 കോടി രൂപ) എ​​​ന്ന റി​​ക്കാ​​ർ​​ഡ് ട്രാ​​​ൻ​​​സ്ഫ​​​ർ തു​​​ക​​​യ്ക്കാ​​​ണ് നെ​​​യ്മ​​​ർ പി​​​എ​​​സ്ജി​​​യി​​​ലെ​​​ത്തി​​​യ​​​ത്. ഇ​​​വി​​​ടെ താ​​​രം അ​​​തൃ​​​പ്ത​​​നാ​​​ണെ​​​ന്നും, റ​​​യ​​​ലു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ അ​​​വ​​​സാ​​​ന ഘ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ന്നു​​​മാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ.260 മി​​​ല്യ​​​ൻ യൂ​​​റോ​​​യാ​​​ണ് ഇ​​​പ്പോ​​​ൾ പ​​​റ​​​ഞ്ഞു കേ​​​ൾ​​​ക്കു​​​ന്ന ട്രാ​​​ൻ​​​സ്ഫ​​​ർ തു​​​ക. നെ​​​യ്മ​​​റു​​​ടെ ഏ​​​ജ​​​ന്‍റോ റ​​​യ​​​ൽ അ​​​ധി​​​കൃ​​​ത​​​രോ ഇ​​​തു സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.

Related posts