115 കോ​​ടി, റൂ​​ണി ഡി​​സി യു​​ണൈ​​റ്റ​​ഡി​​ലേ​​ക്ക്

ല​​ണ്ട​​ൻ: ഇം​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ​​നി​​ന്ന് വെ​​യ്ൻ റൂ​​ണി അ​​മേ​​രി​​ക്ക​​ൻ മേ​​ജ​​ർ സോ​​ക്ക​​ർ ലീ​​ഗി​​ലേ​​ക്ക് ചേ​​ക്കേ​​റു​​ന്നു. മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ന്‍റെ മു​​ൻ താ​​ര​​മാ​​യി​​രു​​ന്ന റൂ​​ണി​​യു​​ടെ ട്രാ​​ൻ​​സ്ഫ​​ർ തു​​ക 115 കോ​​ടി രൂ​​പ​​യാ​​ണെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്. ഈ ​​സീ​​സ​​ണി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ലാ​​ണ് റൂ​​ണി യു​​ണൈ​​റ്റ​​ഡി​​ൽ​​നി​​ന്ന് എ​​വ​​ർ​​ട്ട​​ണി​​ലേ​​ക്ക് എ​​ത്തി​​യ​​ത്. 2020വ​​രെ എ​​വ​​ർ​​ട്ട​​ണു​​മാ​​യി ക​​രാ​​ർ ഉ​​ണ്ടാ​​യി​​രി​​ക്കേ​​യാ​​ണ് റൂ​​ണി അ​​മേ​​രി​​ക്ക​​ൻ സോ​​ക്ക​​ർ ലീ​​ഗി​​ലെ ഡി​​സി യു​​ണൈ​​റ്റ​​ഡി​​ലേ​​ക്ക് നീ​​ങ്ങു​​ന്ന​​ത്.

31 ക​​ളി​​ക​​ളി​​ൽ​​നി​​ന്ന് 10 ഗോ​​ൾ എ​​വ​​ർ​​ട്ട​​ണി​​നാ​​യി ഈ ​​സീ​​സ​​ണി​​ൽ റൂ​​ണി സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. 2003 മു​​ത​​ൽ 2016വ​​രെ ഇം​​ഗ്ലണ്ട് താ​​ര​​മാ​​യി​​രു​​ന്ന റൂ​​ണി​​യു​​ടെ പേ​​രി​​ലാ​​ണ് രാ​​ജ്യ​​ത്തി​​നാ​​യി ഏ​​റ്റ​​വും അ​​ധി​​കം ഗോ​​ൾ (119 ക​​ളി​​ക​​ളി​​ൽ​​നി​​ന്ന് 53 ഗോ​​ൾ) നേ​​ടി​​യ​​തി​​ന്‍റെ റി​​ക്കാ​​ർ​​ഡ്.

Related posts