കേരളത്തിലെ മലയാളികള്‍ അല്ലേ നിങ്ങളുടെയൊക്കെ പടം തിയറ്ററില്‍ പോയി കാണുന്നത്, നിങ്ങളോടു പുച്ഛം തോന്നുന്നു…വിമര്‍ശിച്ച ആരാധകന് ചുട്ട മറുപടിയുമായി നമിത പ്രമോദ്…

രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച യുവാവിന് ചുട്ട മറുപടിയുമായി നടി നമിത പ്രമോദ്. കേരളം നേരിട്ട പ്രളയ ദുരന്തത്തില്‍ മലയാള സിനിമാ ലോകം ഒന്നും ചെയ്തില്ലെന്നും നിങ്ങള്‍ ജീവിച്ചിരിപ്പുണ്ടോ എന്നുമായിരുന്നു നമിതയോടുള്ള ചോദ്യം. നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയാണ് രൂക്ഷ വിമര്‍ശനവുമായി യുവാവ് എത്തിയത്.

‘നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ, കേരളത്തിന് ഒരു പ്രളയം അല്ലെങ്കില്‍ പ്രശ്നം വരുമ്പോള്‍ സഹായിക്കാന്‍ നിങ്ങളൊക്കെ അല്ലെ ഉള്ളു. നടന്‍ വിജയ് സാര്‍ 70 ലക്ഷം കൊടുത്തു എന്നു കേള്‍ക്കുമ്പോള്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയോട് പോലും പുച്ഛം തോന്നുന്നു. കേരളത്തിലെ മലയാളികള്‍ അല്ലെ നിങ്ങളുടെയൊക്കെ പടം തിയറ്ററില്‍ പോയി കാണുന്നത്. അവര്‍ക്ക് ഇത്തിരിസഹായം ചെയ്തൂടെ.’-ഇതായിരുന്നു യുവാവിന്റെ കമന്റ്.

കമന്റിനു താഴെ നിരവധി ആളുകള്‍ പ്രതികരണവുമായി എത്തി. താരം സഹായം ചെയ്തിട്ടുണ്ടാവുമെന്നും പബ്ലിസിറ്റിക്കായി അത് അറിയിക്കാത്തതാണെങ്കിലോ എന്നായിരുന്നു ഒരു വിഭാഗം പറഞ്ഞത്. എന്തായാലും കമന്റ് ചര്‍ച്ചയായതോടെ മറുപടിയുമായി നമിത തന്നെ നേരിട്ടെത്തി. ‘സഹായം ചെയ്യുന്നത് നൂറുപേരെ അറിയിക്കണം എന്ന് ഇല്ല ബ്രോ. നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി.’ എന്നായിരുന്നു നമിത മറുപടിയായി പറഞ്ഞത്.അപ്രതീക്ഷിതമായെത്തിയ പ്രളയത്തിന് മുന്നില്‍ കേരളം ഒന്നടങ്കം വിറങ്ങലിച്ച് നിന്നപ്പോള്‍ നിരവധി സിനിമാ താരങ്ങളാണ് സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തിയത്.

Related posts