ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍റെയും വഫയുടെയും ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യും; വഫയുടെ ലൈസൻസ് റദ്ദുചെയ്യുന്നതിന്‍റെ കാരണം ഇതാണ്….

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം.​ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍റെ​യും വ​ഫ ഫി​റോ​സി​ന്‍റെ​യും ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ൾ സ​സ്പെ​ൻ​ഡ് ചെ​യ്യു​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം ആ​ർ​ടി​ഒ വ്യ​ക്ത​മാ​ക്കി. അ​മി​ത​വേ​ഗ​ത്തിനും വാ​ഹ​ന​ത്തി​ലെ ഗ്ലാ​സി​ൽ ക​റു​ത്ത സ്റ്റി​ക്ക​ർ ഒ​ട്ടി​ച്ച​തി​നും ഇ​രു​വ​ർ​ക്കും മോ​ട്ടോ​ർ വാ​ഹ​ന​നി​യ​മ പ്ര​കാ​രം നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

നോ​ട്ടീ​സ് ന​ൽ​കി പ​തി​ന​ഞ്ച് ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ഇ​രു​വ​രും മ​റു​പ​ടി ന​ൽ​കി​യി​രു​ന്നി​ല്ല. അ​തി​നാ​ലാ​ണ് ലൈ​സ​ൻ​സു​ക​ൾ സ​സ്പെ​ൻ​ഡ് ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യാ​ൽ ഉ​ട​ൻ ലൈ​സ​ൻ​സു​ക​ൾ സ​സ്പെ​ൻ​ഡ് ചെ​യ്യു​മെ​ന്നും ആ​ർ​ടി​ഒ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. വാ​ഹ​നാ​പ​ക​ട കേ​സി​ൽ ശ്രീ​റാ​മും വ​ഫ ഫി​റോ​സും ജാ​മ്യ​ത്തി​ലാ​ണ്.

Related posts