കുടുംബാംഗങ്ങള്‍ ആണെങ്കിലും അത്തരം ചോദ്യം ചോദിക്കുന്നവരെ എനിക്ക് കണ്ണെടുത്താല്‍ കണ്ടുകൂടാ ! തുറന്നു പറച്ചിലുമായി നമിതാ പ്രമോദ്

മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നമിത പ്രമോദ്. മിനി സ്‌ക്രീനില്‍ നിന്ന് ബിഗ് സ്‌ക്രീനില്‍ എത്തിയ താരമാണ് നമിത. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വേളാങ്കണ്ണി മാതാവ് എന്ന പരമ്പരയിലൂടെ നമിത പ്രമോദ് കാമറയ്ക്ക് മുന്നില്‍ എത്തുന്നത്. പരമ്പരയില്‍ മാതാവിന്റെ വേഷമാണ് നമിത പ്രമോദ് ചെയ്തത്. തുടര്‍ന്ന് അമ്മേ ദേവി, എന്റെ മാനസപുത്രി തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. ഹിറ്റ്മേക്കറായരുന്ന അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള ഒരുക്കിയ ട്രാഫിക് എന്ന ചിത്രത്തിലൂടെ ആയിരുന്നു നമിത പ്രമോദ് സിനിമയില്‍ തുടക്കം കുറിച്ചത്. നിവിന്‍പോളിയെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെ നായികയുമായി. പിന്നീട് ജനപ്രിയന്‍ ദിലീപിന് ഒപ്പം സൗണ്ട് തോമ, ചന്ദ്രേട്ടന്‍ എവിടെയാ, ചാക്കോച്ചന് ഒപ്പം പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, വിക്രമാദിത്യന്‍ ഓര്‍മ്മയുണ്ടോ മുഖം, ലോ പോയിന്റ്, അമര്‍ അക്ബര്‍ അന്തോണി, മാര്‍ഗംകളി തുടങ്ങിയ…

Read More

അത് കാവ്യ ചേച്ചി ഉപദേശിച്ചു തന്ന ബുദ്ധിയായിരുന്നു ! അങ്ങനെ ചെയ്താല്‍ ആരും അറിയില്ലെന്ന് പറഞ്ഞു;വെളിപ്പെടുത്തലുമായി നമിത പ്രമോദ്

ബാലതാരമായി അഭിനയരംഗത്തെത്തി തിരക്കേറിയ നായികയായി മാറിയ താരമാണ് നമിത പ്രമോദ്. വളരെ കുറച്ച് സമയം കൊണ്ട് തന്നെ തനിക്ക് ലഭിച്ച വേഷങ്ങള്‍ മികച്ച രീതിയില്‍ ചെയ്ത് ആരാധക പ്രീതി സമ്പാദിക്കാന്‍ നടിക്ക് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. നിവിന്‍ പോളി നായകനായ പുതിയ തീരം എന്ന അന്തിക്കാട് ചിത്രത്തിലൂടെയാണ് മിനിസ്‌ക്രീന്‍ രംഗത്തുനിന്നും നമിത സിനിമയിലേക്ക് നായികയായി കാലെടുത്തുവച്ചത്. ഇതിനോടകം തന്നെ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി തീരാന്‍ സാധിച്ച നമിതയ്ക്ക് മലയാള സിനിമയിലെ ഒട്ടുമിക്ക എല്ലാ യുവനടന്‍ മാരോടൊപ്പവും അഭിനയിക്കാന്‍ സാധിച്ചു. സിനിമാലോകത്തുനിന്ന് ലഭിക്കുന്ന സുഹൃദ്ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് നമിത. നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് നമിത. താരപുത്രിയ്ക്ക് ഒപ്പം ഉള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ പങ്ക് വെക്കാറുണ്ട്. താരം ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍…

Read More

നമിതയോട് അന്ന് ഞാന്‍ പൊട്ടിത്തെറിച്ചു ! അതിനു ശേഷം കരഞ്ഞു കൊണ്ടാണ് വേദിയിലെത്തിയത്; ആ വേദനിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് റിമി ടോമി…

തന്റെ ജീവിതത്തില്‍ ഏറെ വേദനിപ്പിച്ചതും മറക്കാനാകാത്തതുമായ ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഗായിക റിമി ടോമി. നടി നമിതാ പ്രമോദുമായി വഴക്കിട്ടതിനെക്കുറിച്ചായിരുന്നു റിമിയുടെ വെളിപ്പെടുത്തല്‍. ഒരു ചാനല്‍ പരിപാടിയ്ക്കിടെയായിരുന്നു ഈ വെളിപ്പെടുത്തല്‍. ഇതേ പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു നമിത പ്രമോദ്. പുതിയ ചിത്രമായ അല്‍മല്ലുവിന്റെ സംവിധായകന്‍ ബോബന്‍ സാമുവലും സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജുവും നമിതയോടൊപ്പം പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇതിനിടെയാണ് നമിതയുമായി വഴക്കുണ്ടായ സാഹചര്യം റിമിടോമി തുറന്ന് പറഞ്ഞത്. ആ സംഭവത്തെക്കുറിച്ച് റിമി പറയുന്നതിങ്ങനെ…നമിതയ്ക്കൊപ്പം യുഎസ്സില്‍ ഒരു ഷോയ്ക്ക് പോയപ്പോഴായിരുന്നു സംഭവം. പന്ത്രണ്ട് സ്റ്റേജുകളില്‍ അവസാനത്തെ ഷോ ആയിരുന്നു അത്. തനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു തരം കറുത്ത ചെറിയുണ്ട്. ചോറ് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല ആ ചെറി കിട്ടിയാല്‍ മതി. അത്രയ്ക്ക് ഇഷടമാണ് ആ ചെറി. അന്ന് ഷോയ്ക്ക് മുമ്പ് ഒരു പായ്ക്കറ്റ് നിറയെ ചെറി അവിടെ കൊണ്ടു…

Read More

കേരളത്തിലെ മലയാളികള്‍ അല്ലേ നിങ്ങളുടെയൊക്കെ പടം തിയറ്ററില്‍ പോയി കാണുന്നത്, നിങ്ങളോടു പുച്ഛം തോന്നുന്നു…വിമര്‍ശിച്ച ആരാധകന് ചുട്ട മറുപടിയുമായി നമിത പ്രമോദ്…

രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച യുവാവിന് ചുട്ട മറുപടിയുമായി നടി നമിത പ്രമോദ്. കേരളം നേരിട്ട പ്രളയ ദുരന്തത്തില്‍ മലയാള സിനിമാ ലോകം ഒന്നും ചെയ്തില്ലെന്നും നിങ്ങള്‍ ജീവിച്ചിരിപ്പുണ്ടോ എന്നുമായിരുന്നു നമിതയോടുള്ള ചോദ്യം. നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയാണ് രൂക്ഷ വിമര്‍ശനവുമായി യുവാവ് എത്തിയത്. ‘നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ, കേരളത്തിന് ഒരു പ്രളയം അല്ലെങ്കില്‍ പ്രശ്നം വരുമ്പോള്‍ സഹായിക്കാന്‍ നിങ്ങളൊക്കെ അല്ലെ ഉള്ളു. നടന്‍ വിജയ് സാര്‍ 70 ലക്ഷം കൊടുത്തു എന്നു കേള്‍ക്കുമ്പോള്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയോട് പോലും പുച്ഛം തോന്നുന്നു. കേരളത്തിലെ മലയാളികള്‍ അല്ലെ നിങ്ങളുടെയൊക്കെ പടം തിയറ്ററില്‍ പോയി കാണുന്നത്. അവര്‍ക്ക് ഇത്തിരിസഹായം ചെയ്തൂടെ.’-ഇതായിരുന്നു യുവാവിന്റെ കമന്റ്. കമന്റിനു താഴെ നിരവധി ആളുകള്‍ പ്രതികരണവുമായി എത്തി. താരം സഹായം ചെയ്തിട്ടുണ്ടാവുമെന്നും പബ്ലിസിറ്റിക്കായി അത് അറിയിക്കാത്തതാണെങ്കിലോ എന്നായിരുന്നു ഒരു വിഭാഗം പറഞ്ഞത്. എന്തായാലും കമന്റ്…

Read More

നമിതയോട് റൊമാന്‍സ്…പ്രയാഗയോട് സാഹോദര്യം; കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ബിബിന്‍ ജോര്‍ജ്; വീഡിയോ വൈറലാകുന്നു…

കുട്ടനാടന്‍ മാര്‍പാപ്പയ്ക്കു ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ‘മാര്‍ഗ്ഗംകളി’യില്‍ നടനും സ്‌ക്രിപ്റ്റ് റൈറ്ററുമായ ബിബിന്‍ ജോര്‍ജ് ആണ് നായകന്‍. നമിത പ്രമോദാണ് നായിക. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ ചിത്രത്തില്‍ തനിക്ക് റൊമാന്‍സ് വര്‍ക്കൗട്ട് ആയത് നമിതയോടാണെന്ന് തുറന്നു പറയുകയാണ് നടന്‍ ബിബിന്‍ ജോര്‍ജ് എങ്കിലേ എന്നോട് പറ എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ബിബിന്‍ തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്. പ്രയാഗയുമായാണോ നമിതയുമായാണോ റൊമാന്‍സ് വര്‍ക്കൗട്ടായതെന്ന് ചോദിച്ചപ്പോള്‍ നമിതയെന്ന ഉത്തരമായിരുന്നു ബിബിന്‍ നല്‍കിയത്. സാഹോദര്യം കൂടുതലുള്ളത് പ്രയാഗയോടാണെന്നായിരുന്നു ബിബിന്‍ പറഞ്ഞത്. കൂടാതെ , മിയയ്ക്കൊപ്പം റൊമാന്‍സ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും ബിബിന്‍ പറഞ്ഞു .മിനിസ്‌ക്രീനിലൂടെ തുടങ്ങി ബിഗ് സ്‌ക്രീനിലേക്കെത്തിയ കലാകാരനായ ശശാങ്കനാണ് ചിത്രത്തിന് കഥയൊരുക്കിയത്. അദ്ദേഹം വന്ന് കഥയെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ തന്നെ തനിക്ക് ഇഷ്ടമായെന്നും സിനിമ ചെയ്യാനായി തീരുമാനിക്കുകയായിരുന്നുവെന്നും ബിബിന്‍ പറയുന്നു. സൂര്യ ടിവിയുടെ ഒരു പരിപാടിക്കിടയില്‍ വെച്ചാണ് താന്‍…

Read More

‘നിന്റെ വാഷ് ചെയ്യാത്ത ടി-ഷര്‍ട്ട് ഒന്നു തരുമോ? പ്ലീസ്’; കഴുകാത്ത ടി-ഷര്‍ട്ട് ആവശ്യപ്പെട്ട ആരാധകന് നമിതാ പ്രമോദ് കൊടുത്തത് കിടിലന്‍ മറുപടി…

സോഷ്യല്‍ മീഡിയയിലൂടെ നടിമാര്‍ക്കെതിരേ മോശം കമന്റിടുന്ന നിരവധി ഞരമ്പുരോഗികളുണ്ട്. ഇത്തരത്തില്‍ തനിക്ക് അശ്ലീല കമന്റ് അയച്ചയാള്‍ക്ക് ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് നടി നമിത പ്രമോദ്. നിന്റെ വാഷ് ചെയ്യാത്ത ടി-ഷര്‍ട്ട് ഒന്നു തരുമോ? പ്ലീസ് എന്നായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ ഒരാളുടെ ചോദ്യം. ഇതിന് ചുട്ട മറുപടിയാണ് നടി കൊടുത്തത്. ‘ഞാന്‍ ഇത് തീര്‍ച്ചയായും സ്റ്റാറ്റസ് ആയിട്ട് ഇടാന്‍ പോവുകയാണ്. അങ്ങനെ എല്ലാ സ്ത്രീകളും അവരുടെ അലക്കാത്ത വസ്ത്രങ്ങള്‍ താങ്കള്‍ക്ക് നല്‍കുന്നതായിരിക്കും. യാതൊരു ചിലവുമില്ലാതെ ഇതുപോലൊരു ക്ലീന്‍ ഇന്ത്യ ചലഞ്ചിന് മുന്‍കൈ എടുത്ത താങ്കള്‍ക്ക് ഒരായിരം നന്ദി. നിങ്ങളുടെ പ്രവര്‍ത്തനം അഭിനന്ദനം അര്‍ഹിക്കുന്നു. എനിക്ക് താങ്കളുടെ അഡ്രസ്സ് ദയവായി അയച്ചു തരിക.’ നമിത മറുപടി കൊടുത്തു. നിമിഷങ്ങള്‍ക്കകം നമിതയുടെ മറുപടി വൈറലാവുകയും ചെയ്തു. നമിതയെ അഭിനന്ദിച്ച് നിരവധി പേരാണ് ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്.

Read More