‘2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയാർ’; ഗോവയിൽ 37-ാമത് ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ

37-ാമ​ത് ദേ​ശീ​യ ഗെ​യിം​സി​ന് ഗോ​വ​യി​ൽ തു​ട​ക്കം. മ​ർ​ഗോ​വി​ലെ പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഗെ​യിം​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന കാ​യി​ക​താ​ര​ങ്ങ​ളെ​യും പ്ര​ധാ​ന​മ​ന്ത്രി അ​ഭി​സം​ബോ​ധ​ന ചെ​യ്തു.

2036 ഒ​ളി​മ്പി​ക്‌​സി​ന് ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മോ​ദി പ​റ​ഞ്ഞു. 2036-ൽ ​ഇ​ന്ത്യ പ്ര​ധാ​ന സാ​മ്പ​ത്തി​ക ശ​ക്തി​ക​ളി​ലൊ​ന്നാ​കും,ബ​ഹി​രാ​കാ​ശം മു​ത​ൽ കാ​യി​കം വ​രെ ഇ​ന്ത്യ​യു​ടെ പ​താ​ക​യു​ണ്ടാ​കു​മെ​ന്നും അ​തു​കൊ​ണ്ട് ത​ന്നെ ഒ​ളി​മ്പി​ക്‌​സും ന​മു​ക്ക് അ​പ്പോ​ഴേ​ക്കും എ​ളു​പ്പ​മാ​കു​മെ​ന്ന് മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു. 

അ​തേ​സ​മ​യം, മ​ർ​ഗോ​വി​ലെ പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ 37-ാമ​ത് ദേ​ശീ​യ ഗെ​യിം​സി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ ഇ​ന്ത്യ​ൻ അ​ത്‌​ല​റ്റു​ക​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ടോ​ർ​ച്ച് സ​മ്മാ​നി​ച്ചു.

ദേ​ശീ​യ ഗെ​യിം​സ് ഒ​ക്ടോ​ബ​ർ 26 (വ്യാ​ഴം) മു​ത​ൽ ന​വം​ബ​ർ 9 (വ്യാ​ഴം) വ​രെ ന​ട​ക്കും, 28 വേ​ദി​ക​ളി​ലാ​യി 43 കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​യി പ​തി​നാ​യി​ര​ത്തി​ല​ധി​കം കാ​യി​ക​താ​ര​ങ്ങ​ൾ മ​ത്സ​രി​ക്കും. ഗോ​വ​യി​ൽ ആ​ദ്യ​മാ​യാ​ണ് ദേ​ശീ​യ ഗെ​യിം​സ് ന​ട​ക്കു​ന്ന​ത്. 

Related posts

Leave a Comment