ഭാഗ്യം തുണയായെന്ന് വീട്ടമ്മാർ; തലസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പുരയിടത്തിൽ നിന്ന് കിട്ടിയത് നാടൻ ബോംബ്

കാ​ട്ടാ​ക്ക​ട: പൂ​വ​ച്ച​ൽ നാ​ടു​കാ​ണി​യി​ൽ നാ​ട​ൻ ബോം​ബ് ക​ണ്ടെ​ത്തി​യ സം​ഭ​വത്തിൽ അ​ന്വേ​ഷ​ണം സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ കേ​ന്ദ്രീ​ക​രി​ച്ച്.

ഈ ​ഭാ​ഗ​ത്ത് സ്ഥി​ര​മാ​യി ചി​ല​ർ വ​ന്നു​പോ​കു​ന്ന​തും ത​മ്പ​ടി​ക്കു​ന്ന​തും പ​തി​വാ​ണ്. ഇ​വി​ടെ വ​ച്ചാ​ണോ നി​ർ​മ്മാ​ണ​മെ​ന്ന​തും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്്പി​യു​ടെ നേ​ത്യ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ഗു​ണ്ട​ക​ൾ ഇ​വി​ടെ വ​ന്നു​പോ​കാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പു​ര​യി​ട​ത്തിന്‍റെ സ​മീ​പം 20 വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ സ​മൂ​ഹ്യ വി​രു​ദ്ധ​ർ ത​മ്പ​ടി​ക്കാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

സ​ന്ധ്യ മ​യ​ങ്ങി​യാ​ൽ ഈ ​കെ​ട്ടി​ട​ത്തി​ൽ നി​ന്നും കൂ​വ​ലും വി​ളി​ക​ളും അ​ട്ട​ഹാ​സ​ങ്ങ​ളും കേ​ൾ​ക്കാ​റു​ണ്ടെ​ന്നും ​സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ അ​ജ്ഞാ​ത​ർ പ​ല​പ്പോ​ഴും രാ​ത്രി​ക​ളി​ൽ പോ​ലും എ​ത്തു​ന്നു എ​ന്നും പ​രാ​തി ഉ​യ​രു​ന്നു.

നാ​ട്ടി​ലെ കു​പ്ര​സി​ദ്ധ​ഗു​ണ്ട​ക​ൾ വീ​ടാ​ക്ര​മ​ണ​ത്തി​നും മറ്റും നാ​ട​ൻ ബോം​ബാ​ണ് ഉ​പ​യോ​ഗി​ക്കാ​റ്. ശ​നി​യാ​ഴ്ച​യാ​ണ് നാ​ടു​കാ​ണി​യി​ൽ തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ ഉ​ഗ്ര ശേ​ഷി​യു​ള്ള നാ​ട​ൻ ബോം​ബ് ക​ണ്ടെ​ത്തി​യ​ത്.

ഒ​രേ​ക്ക​റോ​ളം വ​രു​ന്ന പു​ര​യി​ട​ത്തി​ൽ​തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ കു​ടി​ക്കാ​ൻ വെ​ള്ളം ചൂ​ടാ​ക്കാ​നായി വി​റ​കു ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ഒ​ട്ടു​ക​റ ശേ​ഖ​രി​ക്കു​ന്ന റ​ബ്ബ​ർ ചി​ര​ട്ട ക​മി​ഴ്ത്തി വ​ച്ച നി​ല​യി​ൽ ബോം​ബ് ക​ണ്ട​ത്. ചി​ര​ട്ട​ക്ക് അ​ടി​യി​ൽ മ​ഞ്ഞ ഇ​ൻ​സു​ലേ​ഷ​ൻ ടേ​പ്പ് ചു​റ്റി​യ നി​ല​യി​ൽ ആ​യി​രു​ന്നു ബോം​ബ് .

Related posts

Leave a Comment