കു​ത്തി​വ​യ്പ്പി​നെ​ത്തു​ട​ര്‍​ന്ന് ഗ​ര്‍​ഭി​ണി ബോ​ധം​കെ​ട്ടു വീ​ണു ! ബ​ന്ധു​ക്ക​ള്‍ ആ​ശു​പ​ത്രി​യു​ടെ ചി​ല്ല് അ​ടി​ച്ചു ത​ക​ര്‍​ത്തു…

കു​ത്തി​വ​യ്പ്പ് എ​ടു​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് യു​വ​തി അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ സം​ഭ​വ​ത്തി​ല്‍ ചി​കി​ത്സാ പി​ഴ​വ് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ള്‍ ആ​ശു​പ​ത്രി​യു​ടെ ചി​ല്ല് ത​ക​ര്‍​ത്തു.

സം​ഭ​വ​ത്തി​ല്‍ ക​ണ്ടാ​ല്‍ അ​റി​യാ​വു​ന്ന​വ​രെ പ്ര​തി​യാ​ക്കി പൂ​വാ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ഴ​യ​ക​ട റോ​യ​ല്‍ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​ണ് സം​ഭ​വം.

വ്‌​ളാ​ത്താ​ങ്ക​ര സ്വ​ദേ​ശി​യും എ​ട്ടു മാ​സം ഗ​ര്‍​ഭി​ണി​യു​മാ​യ യു​വ​തി, ഇ​ന്‍​സു​ലി​ന്‍ കു​ത്തി​വ​യ്ക്കാ​ന്‍ എ​ത്തി​യ​താ​ണ് തു​ട​ക്കം.

ഇ​വ​രെ നേ​ര​ത്തെ എ​സ്എ​ടി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു​വെ​ന്നും വീ​ടി​നു സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി ദി​വ​സ​വും അ​ഞ്ചു നേ​രം ഇ​ന്‍​സു​ലി​ന്‍ കു​ത്തി വ​യ്ക്ക​ണ​മെ​ന്നു ഡി​സ്ചാ​ര്‍​ജ് ചെ​യ്യു​ന്ന വേ​ള​യി​ല്‍ നി​ര്‍​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ത​നു​സ​രി​ച്ച് എ​ത്തി​യ യു​വ​തി​ക്ക് ഒ​ന്നി​നു പ​ക​രം ര​ണ്ടു ഡോ​സ് കു​ത്തി​വ​യ്പ് എ​ടു​ത്തു​വെ​ന്നും ഇ​തോ​ടെ കു​ഴ​ഞ്ഞു വീ​ണു​വെ​ന്നും ആ​രോ​പി​ച്ചാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് വീ​ണ്ടും എ​സ്എ​ടി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി സു​ഖം പ്രാ​പി​ച്ചു വ​രു​ന്നു.

Related posts

Leave a Comment