ജയ് ശ്രീറാം: ഞാ​ൻ തി​ക​ഞ്ഞ ദൈ​വ​വി​ശ്വാ​സി​യാ​ണ്; അ​ന്ന​പൂ​ര​ണി വി​വാ​ദ​ത്തി​ൽ ക്ഷ​മ ചോ​ദി​ച്ച് ന​യ​ൻ​താ​ര

അ​ന്ന​പൂ​ര​ണി സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ ക്ഷ​മ ചോ​ദി​ച്ച് ന​യ​ൻ​താ​ര. ആ​രു​ടേ​യും വി​ശ്വാ​സ​ത്തെ ഹ​നി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല​ന്നും താ​ൻ തി​ക​ഞ്ഞ ദൈ​വ​വി​ശ്വാ​സി​യാ​ണെ​ന്നും താ​രം പ​റ​ഞ്ഞു.

പോ​സി​റ്റീ​വ് സ​ന്ദേ​ശം സി​നി​മ​യി​ലൂ​ടെ ന​ൽ​കാ​നാ​ണ് ശ്ര​മി​ച്ച​ത്. ഒ​ടി​ടി​യി​ൽ സെ​ൻ​സ​ർ ബോ​ർ​ഡ് അ​നു​മ​തി​യു​ള്ള ചി​ത്ര​മെ​ത്തു​മ്പോ​ൾ വി​വാ​ദ​മാ​കു​മെ​ന്ന് ക​രു​തി​യി​ല്ലെ​ന്നും ന​യ​ൻതാ​ര പ​റ​ഞ്ഞു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ജ​യ് ശ്രീ ​റാം എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​യി​രു​ന്നു ന​യ​ൻ​താ​ര​യു​ടെ പോ​സ്റ്റ്. ത​മി​ഴി​ന് പു​റ​മേ ഇം​ഗ്ലീ​ഷ്, ഹി​ന്ദി എ​ന്നീ ഭാ​ഷ​ക​ളി​ലും കു​റി​പ്പു​ണ്ട്.

ന​യ​ൻ​താ​ര​യ്ക്കെ​തി​രെ​യും നെ​റ്റ്ഫ്ലി​ക്സ് അ​ധി​കൃ​ത​ർ​ക്കെ​തി​രെ​യും മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലാ​ണ് നെ​റ്റ്ഫ്ലി​ക്സി​ലെ അ​ന്ന​പൂ​ര​ണി എ​ന്ന സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ്. ഹി​ന്ദു സം​ഘ​ട​ന​ക​ളാ​ണ് മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന് കാ​ണി​ച്ച് പ​രാ​തി ന​ൽ​കി​യ​ത്.

പി​ന്നാ​ലെ വി​വാ​ദം ഉ​യ​ർ​ന്നുവ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ത​മി​ഴ് സി​നി​മ നെ​റ്റ് ഫ്ലി​ക്സി​ൽ നി​ന്ന് നീ​ക്കം ചെ​യ്തി​രു​ന്നു. ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ചി​ത്ര​ത്തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. നി​ലേ​ഷ് കൃ​ഷ്ണ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മ്മാ​ണം സീ ​സ്റ്റു​ഡി​യോ​സും നാ​ഡ് സ്റ്റു​ഡി​യോ​സും ട്രി​ഡെ​ന്‍റ് ആ​ര്‍​ട്സും ചേ​ര്‍​ന്നാ​ണ് നി​ര്‍​വ​ഹി​ച്ച​ത്.

ചി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര ഒ​രു ക്ഷേ​ത്ര പൂ​ജാ​രി​യു​ടെ മ​ക​ളാ​യ അ​ന്ന​പൂ​ര​ണി രം​ഗ​രാ​ജ​നെ​യാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പാ​ച​ക​വി​ദ​ഗ്ധ​യാ​വാ​ൻ ശ്ര​മി​ക്കു​ന്ന അ​ന്ന​പൂ​ര​ണി​ക്ക് സ​സ്യേ​ത​ര വി​ഭ​ങ്ങ​ൾ പാ​കം ചെ​യ്യു​ന്ന​തി​ൽ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​ന്നു​ണ്ട്. ജ​യ് അ​വ​ത​രി​പ്പി​ക്കു​ന്ന ഫ​ർ​ഹാ​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​ണ് നാ​യ​ക​നാ​യി ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്.

 

Related posts

Leave a Comment