മെട്രോയും വിഴിഞ്ഞവും വന്നത് ഉ​​​മ്മ​​​ന്‍​ചാ​​​ണ്ടി മു​​​ഖ്യ​​​മ​​​ന്ത്രി​​സ്ഥാ​​​ന​​​ത്ത് ഇ​​​രു​​​ന്ന​​​തി​​​നാൽ; ദീ​​​ര്‍​ഘ​​​വീ​​​ക്ഷ​​​ണ​​​മു​​​ള്ള ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​യി​​​രു​​​ന്നു ഉ​​​മ്മ​​​ന്‍​ചാ​​​ണ്ടിയെന്ന് ശ​​​ശി ത​​​രൂ​​​ര്‍

കൊ​​​ച്ചി: മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ന്‍​ചാ​​​ണ്ടി ദീ​​​ര്‍​ഘ​​​വീ​​​ക്ഷ​​​ണ​​​മു​​​ള്ള ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​സ​​​മി​​​തി അം​​​ഗം ശ​​​ശി ത​​​രൂ​​​ര്‍ എം​​​പി.

ഓ​​​ള്‍ ഇ​​​ന്ത്യ പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന ‘ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി: ഒ​​​രു നി​​​ഷ്‌​​​കാ​​​മ ക​​​ര്‍​മ​​​യോ​​​ഗി’എ​​​ന്ന പു​​​സ്ത​​​കം എ​​​റ​​​ണാ​​​കു​​​ളം സ​​​ബ​​​ര്‍​മ​​​തി പ​​​ഠ​​​ന ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ല്‍ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കൊ​​​ച്ചി മെ​​​ട്രോ​​​യും വി​​​ഴി​​​ഞ്ഞം പ​​​ദ്ധ​​​തി​​​യും ന​​​ട​​​പ്പി​​​ലാ​​​യ​​​ത് ഉ​​​മ്മ​​​ന്‍​ചാ​​​ണ്ടി മു​​​ഖ്യ​​​മ​​​ന്ത്രി​​സ്ഥാ​​​ന​​​ത്ത് ഇ​​​രു​​​ന്ന​​​തി​​​നാ​​​ലാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ല്‍ ആ​​​ദ്യ​​​മാ​​​യി ഒ​​​രു സ്റ്റാ​​​ര്‍​ട്ട് അ​​​പ്പ് പോ​​​ളി​​​സി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത് ഉ​​​മ്മ​​​ന്‍ചാ​​​ണ്ടി മു​​​ഖ്യ​​​മ​​​ന്ത്രി​​യാ​​​യി​​​രു​​​ന്ന അ​​​വ​​​സ​​​ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.

ചാ​​​ണ്ടി ഉ​​​മ്മ​​​ന്‍ എം​​​എ​​​ല്‍​എ​​യ്ക്കും ​ഡോ. ​​മ​​​റി​​​യ ഉ​​​മ്മ​​​നും ന​​​ല്‍​കി​​​ക്കൊ​​​ണ്ടാ​​​ണ് പു​​​സ്ത​​​കം പ്ര​​​കാ​​​ശ​​​നം ചെ​​​യ്ത​​​ത്. പ്ര​​മു​​ഖ​​രു​​ടെ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ള്‍ പ​​​ങ്കു​​​വ​​യ്​​​ക്കു​​​ന്ന പു​​​സ്ത​​​കം എ​​​ഡി​​​റ്റ് ചെ​​​യ്ത​​​ത് ഉ​​മ്മ​​ൻ ചാ​​ണ്ടി​​യു​​ടെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന അ​​​ഡ്വ.​ പി.​​​എ​​​സ്.​ ശ്രീ​​​കു​​​മാ​​​റാ​​​ണ്

. എ​​ഐ​​പി സി ​​സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​എ​​​സ്.​​എ​​​സ്. ലാ​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി, എ​​​റ​​​ണാ​​​കു​​​ളം ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് ഷി​​​യാ​​​സ്, ഐ.​​​കെ.​ രാ​​​ജു, പി.​​​എ​​​സ്.​​​ശ്രീ​​​കു​​​മാ​​​ര്‍, എ​​​ഡി​​​റ്റോ​​​റി​​​യ​​​ല്‍ ക​​​ണ്‍​സ​​​ല്‍​ട്ട​​​ന്‍റ് ഫ​​​സ​​​ലു റ​​​ഹ്മാ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Related posts

Leave a Comment