സർക്കാർ കാര്യം പണ്ടേ ഇങ്ങനെയാണല്ലേ… പോലീസ് കുറ്റപത്രം വൈകിച്ചു; നസീമും ശിവരഞ്ജിത്തും ജയിൽ മോചിതരായി; പിന്നാലെ മറ്റുപ്രതികളും പുറത്തേക്ക്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കുത്തിയ കേസിലും പിഎസ്‌സി കോണ്‍സ്റ്റബിൾ പരീക്ഷയിൽ ക്രമക്കേട് നടത്തിയ കേസിലും പ്രതികളായ നസീമും ശിവരഞ്ജിത്തും ജയിൽ മോചിതരായി.

രണ്ടു കേസിലും പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസുകളിൽ പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത് വൈകിച്ചതോടെയാണ് പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടായത്.

അതേസമയം പിഎസ്‌സി പരീക്ഷ ക്രമക്കേട് കേസിലെ മറ്റ് പ്രതികളായ പി.പി.പ്രണവ്, ഗോകുൽ, സഫീർ എന്നിവർ ഇപ്പോഴും ജയിലിലാണ്. ഇവർക്കും കുറ്റപത്രം വൈകുന്നതിനാൽ അടുത്തുതന്നെ ജാമ്യം ലഭിച്ചേക്കും.

Related posts