ഇങ്ങനെയൊക്കെ ചെയ്യാമോ? വെ​ള്ളം​കു​ടി മു​ട്ടി​ച്ച് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ; കു​ടി​വെ​ള്ള പൈ​പ്പി​ൽ മെ​റ്റ​ൽ ക​യ​റ്റി​വി​ട്ടു

നെ​ടു​ങ്ക​ണ്ടം: കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം. ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ളി​ൽ മെ​റ്റ​ൽ ക​യ​റ്റി​വി​ട്ട​താ​യി പ​രാ​തി. ഇ​തോ​ടെ പ്ര​ദേ​ശ​ത്ത് നൂ​റോ​ളം കു​ടും​ബ​ങ്ങ​ളു​ടെ വെ​ള്ളം​കു​ടി മു​ട്ടി. നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​ഴാം​വാ​ർ​ഡി​ലാ​ണ് സം​ഭ​വം.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി പ്ര​ദേ​ശ​ത്ത് ശു​ദ്ധ​ജ​ല വി​ത​ര​ണം മു​ട​ങ്ങി​യി​രു​ന്നു. ടാ​ങ്കി​ൽ വെ​ള്ളം നി​റ​ച്ചി​ട്ടും പൈ​പ്പി​ലൂ​ടെ ജ​ല​വി​ത​ര​ണം ന​ട​ക്കാ​തെ വ​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ളി​ലൂ​ടെ മെ​റ്റ​ലു​ക​ൾ ക​യ​റ്റി​വി​ട്ടി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ​യാ​ണ് ക​ന​ക​പ്പാ​റ ശു​ദ്ധ​ജ​ല പ​ദ്ധ​തി​യി​ലെ ജ​ല​വി​ത​ര​ണം പൂ​ർ​ണ​മാ​യി ത​ട​സ​പ്പെ​ട്ട​ത്.

നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​ര​ത്തി​ന്‍റെ വാ​ർ​ഡി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി. സ​മു​ഹ്യ​വി​രു​ദ്ധ സം​ഘ​മാ​ണ് പൈ​പ്പ് ലൈ​നു​ക​ളി​ലൂ​ടെ മെ​റ്റ​ലു​ക​ൾ ക​യ​റ്റി​വി​ട്ട​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

ക​ഴി​ഞ്ഞ​വ​ർ​ഷ​മാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​രു​കോ​ടി രൂ​പ മു​ട​ക്കി പൊ​ന്നാ​ങ്കാ​ണി, കോ​ന്പ​യാ​ർ, ക​ന​ക​പ്പാ​റ, വാ​സു​ക്കു​ട്ട​ൻ​പാ​റ, പ​ള്ളി​ക്കാ​ട്, മ​ത്താ​യി​ക്ക​ട, മൂ​ന്നു​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ ശു​ദ്ധ​ജ​ല​വി​ത​ര​ണ​ത്തി​നാ​യി പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്. മേ​ഖ​ല​യി​ൽ ശു​ദ്ധ​ജ​ല​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് വെ​ള്ളം വി​ത​ര​ണം​ചെ​യ്യു​ന്ന​തി​നാ​യി ര​ണ്ടു ടാ​ങ്കു​ക​ള​ട​ക്കം നി​ർ​മി​ച്ചു​ന​ൽ​കി​യി​രു​ന്നു. സം​ഭ​വ​ത്തേ​ക്കു​റി​ച്ച് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts