സി​മ​യോ​ണി​ക്ക് വി​ല​ക്ക്; അ​ത്‌​ല​റ്റി​കോ ആ​ശാ​നി​ല്ലാ​തെ ഫൈ​ന​ലി​ന്

മാ​ഡ്രി​ഡ്: അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡ് പ​രി​ശീ​ല​ക​ൻ ഡി​ഗോ സി​മ​യോ​ണി​യെ യൂ​റോ​പ്യ​ൻ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ നാ​ലു ക​ളി​ക​ളി​ൽ​നി​ന്നും വി​ല​ക്കി. റ​ഫ​റി​യോ​ടും മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നാ​ണ് സി​മ​യോ​ണി​യെ വി​ല​ക്കി​യ​ത്. യൂ​റോ​പ്യ​ൻ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ അ​ച്ച​ട​ക്ക സ​മി​തി​യു​ടേ​താ​ണ് ന​ട​പ​ടി.

ഇ​തോ​ടെ അ​ത്‌​ല​റ്റി​കോ​യു​ടെ യൂ​റോ​പ ലീ​ഗ് ഫൈ​ന​ൽ മ​ത്സ​രം സി​മ​യോ​ണി​ക്ക് ഗാ​ല​റി​യി​ൽ ഇ​രു​ന്നു​കാ​ണേ​ണ്ടി​വ​രും. ആ​ഴ്സ​ണ​ലു​മാ​യി ന​ട​ന്ന ആ​ദ്യ​പാ​ദ സെ​മി​യി​ലാ​ണ് സി​മ​യോ​ണി സൈ​ഡ് റ​ഫ​റി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്.

ഈ ​സം​ഭ​വ​ത്തി​ന്‍റെ പേ​രി​ൽ ചു​വ​പ്പ് കാ​ർ​ഡ് ല​ഭി​ച്ച സി​മ​യോ​ണിക്ക് പു​റ​ത്തു​പോ​കേ​ണ്ടി​വ​ന്നിരുന്നു. സി​മ​യോ​ണി​ക്ക് കാർഡ് ല​ഭി​ച്ചെ​ങ്കി​ലും അ​ത്‌​ല​റ്റി​കോ ആ​ഴ്സ​ല​ണി​നെ ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 2-1 ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി ഫൈ​ന​ലി​ൽ ക​ട​ന്നു.

Related posts