എ​​ൻ​​ബി​​എ അ​​ക്കാ​​ഡ​​മി​​യി​​ലേ​​ക്ക് കേരളത്തിന്‍റെ പ്രണ​​വ്

തി​​രു​​വ​​ന​​ന്ത​​പു​​രം: ലോ​​ക​​ത്തുത​​ന്നെ മി​​ക​​ച്ച ബാ​​സ്ക​​റ്റ്ബോ​​ൾ പ​​രി​​ശീ​​ല​​നം ന​​ല്കു​​ന്ന എ​​ൻ​​ബി​​എ അ​​ക്കാ​​ഡമി​​യി​​ലേ​​ക്ക് മ​​ല​​യാ​​ളി വി​​ദ്യാ​​ർ​​ഥി പ്ര​​ണ​​വ് പ്രി​​ൻ​​സ് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. എ​​ൻ​​ബി​​എ നോ​​യി​​ഡ​​യി​​ൽ സ്ഥാ​​പി​​ച്ചി​​ട്ടു​​ള്ള അ​​ക്കാ​​ദ​​മി​​യി​​ലേ​​ക്കാ​​ണ് തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ന്‍റ് ജോ​​സ​​ഫ്സ് സ്കൂ​​ൾ ഒ​​ൻ​​പ​​താം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യാ​​യ പ്ര​​ണ​​വ് ഇ​​ടം നേ​​ടി​​യ​​ത്.

പ്ര​​ണ​​വ് ഉ​​ൾ​​പ്പെ​​ടെ എ​​ട്ടു പേ​​രെ​​യാ​​ണ് ഇ​​ക്കു​​റി രാ​​ജ്യ​​ത്തുനി​​ന്നും എ​​ൻ​​ബി​​എ അ​​ക്കാ​​ഡ​​മി​​യി​​ലേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ സെ​​ല​​ക്‌​ഷ​​ൻ ട്രെ​​യ​​ലി​​നൊ​​ടു​​വി​​ൽ 50 താ​​ര​​ങ്ങ​​ളെ ഷോ​​ർ​​ട്ട് ലി​​സ്റ്റ് ചെ​​യ്തു.

ഇ​​വ​​രി​​ൽ പ്ര​​ണ​​വ് ഉ​​ൾ​​പ്പെ​​ടെ മൂ​​ന്നു മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​രു​​ന്നു. ജോ​​ർ​​ദാ​​ൻ ചെ​​റി​​യാ​​ൻ ഈ​​പ്പ​​ൻ, ഡോ​​ണ​​ൽ ജോ​​ർ​​ജ് എ​​ന്നീ മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ളും 50 അം​​ഗ സം​​ഘ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​രു​​ന്നു. ഈ 50 ​​പേ​​രി​​ൽ നി​​ന്നാ​​ണ് എ​​ട്ടം​​ഗ സം​​ഘ​​ത്തെ സ്കോ​​ള​​ർ​​ഷി​​പ്പി​​നാ​​യി ഒ​​ടു​​വി​​ൽ നാ​​മ​​നി​​ർ​​ദേ​​ശം ചെ​​യ്ത​​ത്. ര​​ണ്ടു ദി​​വ​​സം നീ​​ണ്ടുനി​​ന്ന ക്യാ​​ന്പ് സം​​ഘ​​ടി​​പ്പി​​ച്ചാ​​ണ് അ​​ന്തി​​മ സം​​ഘ​​ത്തെ ക​​ണ്ടെ​​ത്തി​​യ​​ത്.

തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ന്‍റ് ജോ​​സ​​ഫ് സ്കൂ​​ളി​​ൽ അ​​ഞ്ചാം ക്ലാ​​സ് മു​​ത​​ൽ ബാ​​സ്ക​​റ്റ്ബോ​​ൾ പ​​രി​​ശീ​​ല​​നം ന​​ട​​ത്തു​​ന്ന പ്ര​​ണ​​വ് അ​​ണ്ട​​ർ 13 നാ​​ഷ്ണ​​ൽ കേ​​ര​​ള ടീം ​​ക്യാ​​പ്റ്റ​​ൻ, അ​​ണ്ട​​ർ 17 സ്കൂ​​ൾ നാ​​ഷണ​​ൽ ടീം ​​അം​​ഗം, അ​​ണ്ട​​ർ 18 തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ലാ ടീം ​​അം​​ഗവുമായി.

14 വ​​യ​​സു​​കാ​​ര​​നാ​​യ പ്ര​​ണ​​വ് മി​​ക​​ച്ച പ​​രി​​ശീ​​ല​​ന​​വും അ​​ർ​​പ്പ​​ണ ബോ​​ധ​​വു​​മു​​ള്ള കാ​​യി​​ക താ​​ര​​മാ​​മെ​​ന്നു പ​​രി​​ശീ​​ല​​ക​​നും ഫി​​സി​​ക്ക​​ൽ എ​​ഡ്യു​​ക്കേ​​ഷ​​ൻ അ​​ധ്യാ​​പ​​ക​​നു​​മാ​​യ മ​​നോ​​ജ് സേ​​വ്യ​​ർ പ​​റ​​ഞ്ഞു. തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട താ​​ര​​ങ്ങ​​ൾ​​ക്ക് 17 വ​​യ​​സു​​വ​​രെ പ​​രി​​ശീ​​ല​​ന​​വും മു​​ഴു​​വ​​ൻ വി​​ദ്യാ​​ഭ്യാ​​സ ചെല​​വു​​ക​​ളും എ​​ൻ​​ബി​​എ അ​​ക്കാ​​ഡ​​മി​​യു​​ടേ​​താ​​യി​​രി​​ക്കും.

Related posts