യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കി; യുവാവ്‌ അറസ്റ്റില്‍! 22കാരിയായ യുവതിയെ പരിചയപ്പെട്ടത് അഞ്ച് മാസം മുമ്പ്‌

പാലക്കാട്: ഭീഷണിപ്പെടുത്തി വാങ്ങിയ യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.

മലപ്പുറം ഇരുമ്പിളിയം സ്വദേശി പി. പ്രശാന്താണ് (26) പിടിയിലായത്. ഒറ്റപ്പാലം സ്വദേശിനിയുമായി അടുപ്പത്തിലായ പ്രശാന്ത് ഇക്കാര്യം ഭര്‍ത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ദൃശ്യങ്ങള്‍ കൈക്കലാക്കിയത്.

ഈ ദൃശ്യങ്ങള്‍ പ്രതി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്റ്റോറിയാക്കുകയായിരുന്നു. 

22കാരിയായ യുവതിയെ അഞ്ച് മാസം മുമ്പാണ് പ്രതി പരിചയപ്പെട്ടത്. ഈ പരിചയം മുതലെടുത്ത് യുവതിയെ ചൂഷണം ചെയ്യുകയായിരുന്നു.

തുടര്‍ന്നാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് പ്രതിക്കെതിരെ ഐ.ടി. നിയമം 66 (ഇ) പ്രകാരവും ഭീഷണിപ്പെടുത്തിയതിനുമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു.

Related posts

Leave a Comment