നീ​ല​ക്കു​റി​ഞ്ഞി സ​ന്ദ​ര്‍​ശ​ക​ർ ദു​ര​ന്തം സൃ​ഷ്ടി​ക്കു​ന്നു! ​കാ​ണാ​നെ​ത്തു​ന്ന​വ​രോ​ട് ഒ​രു അ​ഭ്യ​ര്‍​ഥ​ന; നീ​ര​ജ് മാ​ധ​വ് പറയുന്നു…

രാ​ജ​കു​മാ​രി: നീ​ല​ക്കു​റി​ഞ്ഞി സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​വ​ർ വ​ൻ​തോ​തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ പ​രി​സ​ര​ത്ത് വ​ലി​ച്ചെ​റി​ഞ്ഞ് വ​ലി​യ ദു​ര​ന്തം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് ന​ട​ൻ നീ​ര​ജ് മാ​ധ​വ് ഫെ​യ്സ് ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

ഇ​ടു​ക്കി ശാ​ന്ത​ന്‍​പാ​റ ക​ള്ളി​പ്പാ​റ​യി​ല്‍ പൂ​ത്ത നീ​ല​ക്കു​റി​ഞ്ഞി കാ​ണാ​ന്‍ നൂ​റു​ക​ണ​ക്കി​ന് സ​ന്ദ​ര്‍​ശ​ക​രാ​ണ് ദി​വ​സ​വു​മെ​ത്തു​ന്ന​ത്.

12 വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ പൂ​ക്കു​ന്ന നീ​ല​ക്കു​റി​ഞ്ഞി കാ​ണാ​നെ​ത്തു​ന്ന​വ​ര്‍ പൂ​ക്ക​ള്‍ പ​റി​ച്ച് ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തു​ന്ന​തും പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ പ​രി​സ​ര​ത്ത് വ​ലി​ച്ചെ​റി​യു​ന്ന​തും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​പ്പോ​ൾ ച​ര്‍​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

നീ​ല​ക്കു​റി​ഞ്ഞി സ​ന്ദ​ര്‍​ശ​ന​ങ്ങ​ള്‍ ഒ​രു വ​ലി​യ ദു​ര​ന്ത​മാ​യി മാ​റു​ക​യാ​ണ്. ആ​ളു​ക​ള്‍ വ​ലി​യ അ​ള​വി​ല്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ വി​ല​യേ​റി​യ ഈ ​പൂ​ക്ക​ള്‍​ക്കി​ട​യി​ല്‍ ഉ​പേ​ക്ഷി​ക്കു​ന്നു.

ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ള്‍ ഇ​ല്ലാ​താ​ക്കാ​ന്‍ അ​ധി​കാ​രി​ക​ള്‍ പ​ര​മാ​വ​ധി ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​ളു​ക​ള്‍ അ​തൊ​ന്നും കാ​ര്യ​മാ​ക്കു​ന്നി​ല്ല.

നീ​ല​ക്കു​റി​ഞ്ഞി കാ​ണാ​നെ​ത്തു​ന്ന​വ​രോ​ട് ഒ​രു അ​ഭ്യ​ര്‍​ഥ​ന, പ്ലാ​സ്റ്റി​ക് കൊ​ണ്ടു​പോ​ക​രു​ത്, കൊ​ണ്ടു​പോ​യാ​ല്‍​ത​ന്നെ ദ​യ​വാ​യി അ​ത് വ​ലി​ച്ചെ​റി​യ​രു​ത്’-നീ​ര​ജ് മാ​ധ​വ് പ​റ​ഞ്ഞു.

Related posts

Leave a Comment