മാതൃദിനത്തില്‍ ഒരു സന്തോഷവാര്‍ത്ത! നീർനായയുടെ ആക്രമണത്തിൽ വിദ്യാർഥിക്കു പരിക്ക്; മ​ക​നെ ര​ക്ഷി​ച്ച് അ​മ്മ

പു​തു​ക്കാ​ട്: മു​പ്ലി​യ​ത്ത് കു​റു​മാ​ലി പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​മ്മ​യ്ക്കും മ​ക​നും നീ​ർ​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. മു​പ്ലി​യം പി​ടി​ക്ക​പ​റ​ന്പ് എ​ട​പ​റ​ന്പി​ൽ ര​ഘു​വി​ന്‍റെ ഭാ​ര്യ സം​ഗീ​ത (37), മ​ക​ൻ യ​ദു​കൃ​ഷ്ണ (11) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

ഇന്നലെ വൈ​കുന്നേരം അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. പി​ടി​ക്ക​പ​റ​ന്പ് തേ​വ​ര് ക​ട​വി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ യ​ദു​കൃ​ഷ്ണ​യെ നീ​ർ​നാ​യ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

മ​ക​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണു സം​ഗീ​ത​യ്ക്കു നീ​ർ​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. യ​ദു​കൃ​ഷ്ണ​യു​ടെ കൈ​യി​ലും തോ​ളി​ലും പ​രി​ക്കേ​റ്റു.​സം​ഗീ​ത​യു​ടെ കാ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്.​

പ​രി​ക്കേ​റ്റ ഇ​വ​രെ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​ടു​ത്തി​ടെ കു​റു​മാ​ലി​പു​ഴ​യി​ൽ പ​ല​ഭാ​ഗ​ങ്ങ​ളി​ലാ​യി നീ​ർ​നാ​യ​യു​ടെ ശ​ല്യം പെ​രു​കി​യ​താ​യി പ​രാ​തി​യു​ണ്ട്.

Related posts

Leave a Comment