ക്വാറന്‍റൈൻ സൗജന്യമെന്നത് ജലരേഖയായി! മു​റിവാടകയും ഭക്ഷണത്തിനു പണവും ആവശ്യപ്പെട്ടതായി പരാതി; സംഭവം കുമരകത്ത്‌

കു​​മ​​ര​​കം: മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​നി​​ന്ന് എ​​ത്തു​​ന്ന മ​​ല​​യാ​​ളി​​ക​​ൾ​​ക്ക് ക്വാ​​റ​​ന്‍റൈ​ൻ സൗ​​ജ​​ന്യ​​മാ​​ണെ​​ന്ന സ​​ർ​​ക്കാ​​ർ വാ​​ഗ്ദാ​​നം ജ​​ല​​രേ​​ഖ​​യാ​​യി. കു​​മ​​ര​​ക​​ത്തു​നി​​ന്നു കോ​​ട്ട​​യം സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​യ കു​​മ​​ര​​കം സ്വ​​ദേ​​ശി​​നി​​യോ​​ട് ക്വാ​​റ​​ന്‍റൈ​​നാ​​യി ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ മു​​റി​വാ​​ട​​ക​​യാ​​യി പ്ര​​തി​​ദി​​നം 500 രൂ​​പ​​യും ഭ​​ക്ഷ​​ണ​​ത്തി​​നാ​​യി പ​​ണ​​വും ന​​ൽ​​ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട​​താ​​യി പ​​രാ​​തി.

ആ​​രോ​​ഗ്യ​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ ഇ​​ട​​പെ​​ട്ട് പ​​ണം ന​​ൽ​​കേ​​ണ്ട​​തി​​ല്ല​​ന്ന് അ​​റി​​യി​​ച്ചെ​​ങ്കി​​ലും ആ​​ശ​​ങ്ക തു​​ട​​രു​​ക​​യാ​​ണ്.

കു​​മ​​ര​​ക​​ത്ത് എ​​ത്തു​​ന്ന​​വ​​രു​​ടെ താ​​മ​​സ​​ത്തി​​നാ​​യി ന​​ക്ഷ​​ത്ര​​ഹോ​​ട്ട​​ലു​​ക​​ളാ​​ണ് അ​​ധി​​കൃ​​ത​​ർ ഒ​​രു​​ക്കി​​യി​​രു​​ന്ന​​ത്. ഇ​​തോ​​ടെ അ​​ഭ​​യം​തേ​​ടി ജ​ന്മ​നാ​​ട്ടി​​ലെ​​ത്തി​​യ കു​​മ​​ര​​ക​​ത്തു​​കാ​​ർ ആ​​ശ​​ങ്ക​​യി​​ലാ​​യി.

പ​​ണം ഇ​​ല്ല​​ന്ന​​റി​​യി​​ച്ച വ്യ​​ക്തി​​ക​​ളു​​ടെ വീ​​ടു​​ക​​ൾ ആ​​രോ​​ഗ്യ​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ പ​​രി​​ശോ​​ധി​​ച്ച് സു​​ര​​ക്ഷ ഉ​​റ​​പ്പ് വ​​രു​​ത്തി ഹോം ​​ക്വാ​​റ​ന്‍റൈ​ൻ അ​​നു​​വ​​ദി​​ച്ചു ന​​ൽ​​കി​​ത്തു​​ട​​ങ്ങി. ഇ​​ന്നു​​വ​​രെ 19 പേ​​രാ​​ണ് മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​നി​​ന്നു കു​​മ​​ര​​ക​​ത്ത് എ​​ത്തി​​യ​​തെ​​ന്ന് ആ​​രോ​​ഗ്യ​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

മാ​​സ​​ങ്ങ​​ളാ​​യി ജോ​​ലി​​യി​​ല്ലാ​​തെ ക​​ഴി​​ഞ്ഞി​​രു​​ന്ന​​വ​​രും ചെ​​ന്നൈ, ബം​ഗ​ളൂ​രൂ, മും​​ബൈ തു​​ട​​ങ്ങി​​യ ഹോ​​ട്ട്സ്പോ​​ട്ടാ​​യ സ്ഥ​​ല​​ങ്ങ​​ളി​​ൽ​നി​​ന്ന് എ​​ത്തി​​യ​​വ​​രു​​മാ​​ണ് അ​​ധി​​ക​​വും.​

കു​​മ​​ര​​ക​​ത്തെ 24 ഹോ​​ട്ട​​ലു​​ക​​ൾ റ​​വ​​ന്യൂ വി​​ഭാ​​ഗം ഏ​​റ്റെ​​ടു​​ത്തി​​ട്ടു​​ണ്ടെ​​ന്ന് വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​ർ തോ​​മ​​സ്കു​​ട്ടി പ​​റ​​ഞ്ഞു. കു​​മ​​ര​​ക​​ത്ത് എ​​ത്തി​​ച്ചേ​​രു​​ന്ന​​വ​​രു​​ടെ ഭ​​ക്ഷ​​ണം അ​​ട​​ക്ക​​മു​​ള്ള ക്ഷേ​​മ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളാ​​ണ് ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ ചു​​മ​​ത​​ല​​യി​​ലു​​ള്ള​​തെ​​ന്ന് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ.​​പി. സ​​ലി​​മോ​​ൻ പ​​റ​​ഞ്ഞു.

Related posts

Leave a Comment