മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​തി​നെച്ചൊല്ലി​ ത​ർ​ക്കം; ക​ണ്ണൂ​രിൽ ഗൃ​ഹ​നാ​ഥ​നെ അ​ടി​ച്ചു​കൊ​ന്ന അ​യ​ൽ​വാ​സി​ക​ൾ ക​സ്റ്റ​ഡി​യി​ൽ

ക​ണ്ണൂ​ർ: അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെത്തുട​ർ​ന്ന് ഗൃ​ഹ​നാ​ഥ​നെ ക​ല്ലും ഹെ​ൽ​മ​റ്റും ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചുകൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ ക​സ്റ്റ​ഡി​യി​ൽ.

ക​ക്കാ​ട് ന​ന്പ്യാ​ർ​മൊ​ട്ട​യി​ലെ അ​ജ​യ​കു​മാ​ർ (63) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ന​മ്പ്യാ​ർ​മൊ​ട്ട​യി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ ടി. ​ദേ​വ​ദാ​സ​ൻ, മ​ക്ക​ളാ​യ സ​ഞ്ജ​യ് ദാ​സ്, സൂ​ര്യ​ദാ​സ് എ​ന്നി​വ​രെ​യും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ ഒ​രു യു​വാ​വി​നെ​യും ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ​യാ​യിരുന്നു സം​ഭ​വം.

ദേ​വ​ദാ​സി​ന്‍റെ വീ​ട്ടി​ൽനി​ന്നു സ്ഥി​ര​മാ​യി മ​ലി​നജ​ലം റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​ത് അ​ജ​യ​കു​മാ​ർ ചോ​ദ്യം ചെ​യ്യു​മാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഇ​തുസം​ബ​ന്ധി​ച്ച് ത​ർ​ക്കം ന​ട​ന്നു. തു​ട​ർ​ന്ന് രാ​ത്രി ദേ​വ​ദാ​സ് ആ​ളു​ക​ളെ കൂ​ട്ടി വ​ന്ന് ക​ല്ല്, ഹെ​ൽ​മെ​റ്റ്, ഫൈ​ബ​ർ ക​സേ​ര എ​ന്നി​വ കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ത​ട​യാ​നെ​ത്തി​യ അ​ജ​യ​കു​മാ​റി​ന്‍റെ സു​ഹൃ​ത്ത് വി.​കെ. പ്ര​വീ​ണി​നും (50) പ​രി​ക്കേ​റ്റു. പ്ര​വീ​ണി​ന്‍റെ പ​രാ​തി​യി​ലാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കാ​റ്റ​റിം​ഗ് ജോ​ലി​ക്ക് പോ​യ സ​മ​യ​ത്ത് പ​രി​ച​യ​പ്പെ​ട്ട ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യേ​യും പ്രതികൾ സ​ഹാ​യ​ത്തി​നു കൂട്ടിയിരുന്നു.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​വും പ​തി​വു​പോ​ലെ അ​ജ​യ​കു​മാ​ർ വ​ന്ന സ​മ​യ​ത്ത് പ്ര​തി​ക​ൾ മ​ലി​ന ജ​ലം ഒ​ഴു​ക്കു​ക​യും അ​ജ​യ​കു​മാ​ർ ഇ​ത് ചോ​ദ്യം ചെ​യ്തു.​ തു​ട​ർ​ന്ന് രാ​ത്രി അ​ജ​യ​കു​മാ​ർ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം സ​മീ​പ​ത്തെ ക​ട​യി​ൽ ഇ​രി​ക്കു​മ്പോ​ൾ ദേ​വ​ദാ​സ് മ​ക്ക​ളെ​യും കൂ​ട്ടി അ​വി​ടെയെത്തി ആക്രമിക്കുകയായിരുന്നു.

അ​ജ​യ​കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം പ​രി​യാ​രം ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നുശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. ഇ​ല​ക്്ട്രീഷ​നാ​ണ് മ​രി​ച്ച അ​ജ​യ​കു​മാ​ർ. ഭാ​ര്യ: സാ​യി. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ഗി​ണി, ര​ജി​നി,റോ​ജ, ഷീ​ന.

Related posts

Leave a Comment