നെല്ലിയമ്പം ഇരട്ട കൊലപാതകം; പ്രതി അർജുന് വധശിക്ഷ

വ​യ​നാ​ട്: നെ​ല്ലി​യ​മ്പം ഇ​ര​ട്ട കൊ​ല​പാ​ത​കം കേ​സി​ൽ പ്ര​തി അ​ർ​ജു​ന് വ​ധ​ശി​ക്ഷ. ക​ൽ​പ്പ​റ്റ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

കൊ​ല​പാ​ത​ക​ത്തി​ന് വ​ധ​ശി​ക്ഷ​യും, ഭ​വ​ന​ഭേ​ദ​ന​ത്തി​ന് 10 വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും, തെ​ളി​വ് ന​ശി​പ്പി​ച്ച​തി​ന് ഏ​ഴു വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

2021 ജൂ​ൺ 10 ന് ​രാ​ത്രി​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ദു​ര​ന്ത​മു​ണ്ടാ​യ​ത്. പ​ത്മാ​ല​യ​ത്തി​ൽ കേ​ശ​വ​ൻ ഭാ​ര്യ പ​ത്മാ​വ​തി എ​ന്നി​വ​രാ​ണ് മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട​ത്. വെ​ട്ടേ​റ്റ കേ​ശ​വ​ൻ സം​ഭ​വ​സ്ഥ​ല​ത്തു വെ​ച്ചും ഭാ​ര്യ പ​ത്മാ​വ​തി വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലും മ​രി​ച്ചു.

സെ​പ്റ്റം​ബ​ർ 17-നാ​ണ് പ്ര​തി അ​യ​ൽ​വാ​സി​യാ​യ നെ​ല്ലി​യ​മ്പം കാ​യ​ക്കു​ന്ന് കു​റു​മ​ക്കോ​ള​നി​യി​ലെ അ​ർ​ജു​ൻ അ​റ​സ്റ്റി​ലാ​വു​ന്ന​ത്. മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി ആ​യി​രു​ന്ന എ. ​പി. ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. മോ​ഷ​ണ​ശ്ര​മ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

 

Related posts

Leave a Comment