ജറുസലേം: ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ പലസ്തീനെ പരമാധികാര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ചതിനു പിന്നാലെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ നീക്കത്തെ ശക്തമായി അപലപിക്കുകയും പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ അനുവദിക്കില്ലെന്നു പ്രതിജ്ഞയെടുക്കുകയും ചെയ്തു.
“ഒക്ടോബർ 7-ലെ ഭീകരമായ കൂട്ടക്കൊലയ്ക്കു ശേഷം പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന നേതാക്കൾക്ക് എനിക്ക് ഒരു വ്യക്തമായ സന്ദേശമുണ്ട്: നിങ്ങൾ ഭീകരതയ്ക്ക് വലിയൊരു സമ്മാനം നൽകുകയാണ്. നിങ്ങൾക്ക് മറ്റൊരു സന്ദേശമുണ്ട്: അതൊരിക്കലും സംഭവിക്കില്ല. ജോർദാന് പടിഞ്ഞാറ് ഒരു പലസ്തീൻ രാഷ്ട്രം ഉണ്ടാകില്ല.” ഒരു വീഡിയോ പ്രസംഗത്തിൽ നെതന്യാഹു വ്യക്തമാക്കി.
ഗാസാ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേലിനുമേൽ സമ്മർദം വർധിക്കാൻ ഉദ്ദേശിച്ചാണ് ഇസ്രയേലിന്റെ മിത്രങ്ങളായ കാനഡ, ഓസ്ട്രേലിയ, ബ്രിട്ടൻ, പോർച്ചുഗൽ രാജ്യങ്ങൾ പലസ്തീന്റെ രാഷ്ട്രപദവി ഔദ്യോഗികമായി അംഗീകരിച്ചത്. നടപടി.
നാളെ ന്യൂയോർക്കിൽ ആരംഭിക്കുന്ന യുഎൻ പൊതുസഭാ സമ്മേളനത്തിൽ ഫ്രാൻസ്, ബെൽജിയം, ലക്സംബർഗ്, മാൾട്ട രാജ്യങ്ങളും പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കും. സന്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7ൽ പലസ്തീൻ രാഷ്ട്രപദവി അംഗീകരിക്കുന്ന ആദ്യരാജ്യമാണ് കാനഡ. ബ്രിട്ടനും ജി-7 ൽ അംഗമാണ്.