ക​ർ​ഷ​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തിലൂടെ രാ​ജ്യ​ത്തി​ന്‍റെ ആ​ത്മാ​വി​നെ ത​ന്നെ​യാ​ണ് മു​റി​വേ​ല്പി​ച്ച​തെ​ന്ന് ബെ​ന്നി ബ​ഹ​നാ​ൻ എം​പി


മ​തി​ല​കം: ഗാ​ന്ധി​ജി​യേ​യും ഗാ​ന്ധി​യ​ൻ ആ​ശ​യ​ങ്ങ​ളേ​യും ത​മ​സ്ക​രി​ക്കാ​ൻ ശ്ര​മി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു ഫാ​സി​സ്റ്റ് ഭീ​ക​ര ഭ​ര​ണ​കൂ​ട​മാ​ണ് രാ​ജ്യ​ത്ത് അ​ധി​കാ​രം ക​യ്യാ​ളു​ന്ന​തെ​ന്ന് ബെ​ന്നി ബ​ഹ​നാ​ൻ എംപി ആ​രോ​പി​ച്ചു.

“ഗാ​ന്ധി ത​ന്നെ മാ​ർ​ഗം ‘ ​എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി ക​യ്പ​മം​ഗ​ലം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​തേ​ത​ര സം​ര​ക്ഷ​ണ സ​ന്ദേ​ശ പ​ദ​യാ​ത്ര മ​തി​ല​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബെ​ന്നി ബ​ഹ​നാ​ൻ എം​പി.ത

തെ​റ്റാ​യ കാ​ർ​ഷി​ക ന​യ​ങ്ങ​ൾ​ക്കെ​തി​രെ സ​മാ​ധാ​ന​പ​ര​മാ​യി ധാ​ർ​മി​ക സ​മ​രം ന​ട​ത്തി​യി​രു​ന്ന ക​ർ​ഷ​ക​രെ ഡ​ൽ​ഹി​യി​ൽ മ​ന്ത്രി​പു​ത്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റ്റി മൃ​ഗീ​യ​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം രാ​ജ്യ​ത്തി​ന്‍റെ ആ​ത്മാ​വി​നെ ത​ന്നെ​യാ​ണ് മു​റി​വേ​ല്പി​ച്ച​തെ​ന്ന് ബെ​ന്നി ബഹനാ​ൻ എം.​പി അ​ഭി​പ്രാ​യ​പെ​ട്ടു.

ക​യ്പ​മം​ഗ​ലം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ജാ​ഥ ക്യാ​പ്റ്റ​നു​മാ​യ സ​ജ​യ് വ​യ​ന​പ്പി​ള്ളി​​ക്ക് ബെ​ന്നി ബ​ഹ​ന്നാ​ൻ എംപി പ​താ​ക കൈ​മാ​റി.ക​യ്പ​മം​ഗ​ലം കാ​ള​മു​റി​യി​ൽ സ​മാ​പി​ച്ച പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഡിസിസി സെ​ക്ര​ട്ട​റി പി.​എം.​എ ജ​ബ്ബാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ജ​യ് വ​യ​ന​പ്പി​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശോ​ഭ സു​ബി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി.​എ​സ്. ര​വീ​ന്ദ്ര​ൻ, സി.​സി. ബാ​ബു​രാ​ജ്, കെ.​എ​ഫ്. ഡൊ​മ​നി​ക്ക്, ടി.​എം.​നാ​സ​ർ, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​കെ. റാ​സി​ക്ക്, എം.​യു. ഉ​മ​റു​ൽ ഫാ​റൂ​ക്ക്, ഷി​ബു വ​ർ​ഗീ​സ്, കെ.​വി. ച​ന്ദ്ര​ൻ, നേ​താ​ക്ക​ളാ​യ സു​ധാ​ക​ര​ൻ മ​ണ​പ്പാ​ട്ട്, സു​രേ​ഷ് കൊ​ച്ചുവീ​ട്ടി​ൽ, കെ.​കെ.​ രാ​ജേ​ന്ദ്ര​ൻ, കെ.​വി.​ അ​ബ്ദു​ൾ മ​ജീ​ദ്, കെ.​കെ. കു​ട്ട​ൻ, പി.​എ. അ​ന​സ്, ശോ​ഭ​ന ര​വി, ബീ​ന സു​രേ​ന്ദ്ര​ൻ, മ​ണി ഉ​ല്ലാ​സ്, ഒ.​എ. ജെ​ൻ​ഡ്രി​ൻ, സി.​ജെ.​ പോ​ൾ​സ​ണ്‍, ലൈ​ല മ​ജീ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Related posts

Leave a Comment