എല്ലാവർഷവും വിദേശത്തേക്ക് പറക്കുന്ന വിദ്യാർഥികളുടേയും തൊഴിലാളികളുടേയുമൊക്കെ എണ്ണം വളരെ വലുതാണ്. ഇന്ത്യയിൽ കിട്ടുന്നതിനേക്കാൾ ഇരട്ടി വേതനവും അവസരങ്ങളും വിദേശ രാജ്യങ്ങൾ നൽകുന്നുണ്ടെന്ന തിരിച്ചറിവോടെയാണ് പലരും ജോലിക്കായും മറ്റും ഇന്ത്യയിൽ നിന്നും പാലായനം ചെയ്യുന്നത്.
അനുജ് ശർമ്മ എന്ന യുവാവ് ഇന്ത്യയിൽ നിന്ന് നെതർലൻഡ്സിലേക്ക് ജോലിക്കായി മാറിയപ്പോൾ തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ പങ്കുവച്ചു. ഇതിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സാംസ്കാരികവും പ്രൊഫഷണലുമായ മാറ്റങ്ങൾ തനിക്കുണ്ടായി എന്നാണ് അനുജ് പറയുന്നത്.
‘എന്റെ സമ്പാദ്യം ഇവിടെ എത്തിയപ്പോൾ വളരെ വേഗത്തിൽ വർധിച്ചു. വാടകയും ഭക്ഷണവും യാത്രയും ഉൾപ്പെടെയുള്ള എല്ലാ ചിലവുകൾക്കും ശേഷവും ഓരോ മാസവും മാന്യമായ ഒരു തുക മിച്ചം പിടിക്കാൻ എനിക്ക് സാധിക്കുന്നുണ്ട്. ഇത് ഭാവിയിന്മേൽ വലിയ ആത്മവിശ്വാസം നൽകുന്നു. കൃത്യസമയത്ത് ജോലി അവസാനിപ്പിച്ച് വൈകുന്നേരങ്ങൾ സ്വന്തം ഇഷ്ടങ്ങൾക്കായി മാറ്റിവയ്ക്കാൻ സാധിക്കുന്നുണ്ട്’ എന്ന് വീഡിയോയിലൂടെ അനുജ് പറയുന്നു.
