‘എം​ബി​എ പ​ഠി​ക്കാ​ൻ എ​ത്തി, കോ​ഴ്സ് ക​ഴി​ഞ്ഞ് പോ​കു​ന്ന​ത് ദേ ​ഈ ച​ങ്ങാ​ത്ത​വു​മാ​യി: മാ​നി​നൊ​പ്പ​മു​ള്ള വീ​ഡി​യോ പ​ങ്കു​വ​ച്ച് വി​ദ്യാ​ർ​ഥി​നി

ഐ​ഐ​ടി മ​ദ്രാ​സി​ൽ എം​ബി​എ വി​ദ്യാ​ർ​ഥി​നി​യാ​യ പ​ല്ല​വി പ​ങ്കു​വ​ച്ച വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​ളു​ക​ൾ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ചെ​ന്നൈ​യി​ലെ ഗി​ണ്ടി നാ​ഷ​ണ​ൽ പാ​ർ​ക്കി​നോ​ട് ചേ​ർ​ന്നാ​ണ് ഐ​ഐ​ടി മ​ദ്രാ​സ് ക്യാ​മ്പ​സ്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ​യും പ​ക്ഷി​ക​ളു​ടെ​യും പ്രി​യ​പ്പെ​ട്ട ഇ​ടം കൂ​ടി​യാ​ണി​ത്. പ​ല്ല​വി​യും മാ​നു​ക​ളും ത​മ്മി​ലു​ള്ള ച​ങ്ങാ​ത്ത​ത്തി​ന്‍റെ ക​ഥ​യാ​ണി​ത്. വെ​റും കെ​ട്ട്ക​ഥ​യ​ല്ല, ക​ണ്ട​റി​യേ​ണ്ട ഒ​ന്നു​ത​ന്നെ​യാ​ണി​ത്.

‘എം​ബി​എ പ​ഠി​ക്കാ​ൻ വ​ന്നു, മ​ട​ങ്ങി​പ്പോ​കു​ന്ന​ത് മാ​നു​ക​ളു​മാ​യു​ള്ള ച​ങ്ങാ​ത്ത​വു​മാ​യാ​ണ്’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ പ​ല്ല​വി വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

കാ​ന്പ​സി​നു​ള്ളി​ൽ തെ​ല്ലും ഭ​യ​മി​ല്ലാ​തെ മാ​നി​നെ താ​ലോ​ലി​ക്കു​ക​യാ​ണ് പ​ല്ല​വി. മാ​നും പ​ല്ല​വി​യു​ടെ സീ​പ​ത്ത് ന​ന്നേ അ​നു​സ​ര​ണ​യോ​ടെ നി​ൽ​ക്കു​ന്നതുമാണ് വീഡിയോ. വീ​ഡി​യോ ക​ണ്ട​തോ​ടെ ക​മ​ന്‍റ് ബോ​ക്സ് മു​ഴു​വ​ൻ ആ​ളു​ക​ൾ കൊ​ണ്ടു​പോ​യി എ​ന്ന് ത​ന്നെ പ​റ​യാം. വ​ള​രെ ര​സ​ക​ര​മാ​യ ക​മ​ന്‍റാ​ണ് ആ​ളു​ക​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്. എം​ബി​എ വി​ത്ത് വൈ​ൽ​ഡ്‌​ലൈ​ഫ് സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ’, പി​ജി​ക്കൊ​പ്പം വ​ന​വാ​സ​വും ഇ​ങ്ങ​നെ പോ​കു​ന്നു ക​മ​ന്‍റു​ക​ൾ.

Related posts

Leave a Comment