കേ​സ് ന​ട​ത്താ​ന്‍ പി​രി​ച്ച എ​ട്ടു ല​ക്ഷം ‘മു​ക്കി’ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ! സി​പി​എ​മ്മി​ല്‍ വീ​ണ്ടും ഫ​ണ്ട് ത​ട്ടി​പ്പ് വി​വാ​ദം

സി​പി​എ​മ്മി​നു നാ​ണ​ക്കേ​ടാ​യി വീ​ണ്ടും ഫ​ണ്ട് ത​ട്ടി​പ്പ് വി​വാ​ദം. കേ​സ് ന​ട​ത്തി​പ്പി​നാ​യി പി​രി​ച്ച എ​ട്ടു ല​ക്ഷം രൂ​പ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ത​ട്ടി​യെ​ടു​ത്തെ​ന്ന് പാ​ര്‍​ട്ടി ജി​ല്ലാ, സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ള്‍​ക്ക് ചാ​ല മു​ന്‍ ഏ​രി​യ ക​മ്മി​റ്റി​യം​ഗം പ​രാ​തി ന​ല്‍​കി.

2015ല്‍ ​ന​ട​ന്ന ഡി.​ഡി ഓ​ഫി​സ് ഉ​പ​രോ​ധ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​വ​ര്‍​ത്ത​ക​രെ ജാ​മ്യ​ത്തി​ലി​റ​ക്കാ​നാ​യി​രു​ന്നു ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ള്‍ പ​ണം പി​രി​ച്ച​ത്.

എ​ട്ടു​പേ​രെ ജാ​മ്യ​ത്തി​ലി​റ​ക്കു​ന്ന​തി​ന് എ​ട്ടു​ല​ക്ഷം രൂ​പ കോ​ട​തി​യി​ല്‍ കെ​ട്ടി​വ​ച്ചു. കേ​സ് വെ​റു​തെ വി​ട്ട​തോ​ടെ എ​ട്ടു​പേ​രു​ടെ​യും അ​ക്കൗ​ണ്ടി​ലേ​ക്ക് ഒ​രു ല​ക്ഷം വീ​തം തി​രി​കെ​യെ​ത്തി.

ഈ ​തു​ക പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​രി​യ നേ​താ​ക്ക​ള്‍​ക്ക് കൈ​മാ​റി​യെ​ങ്കി​ലും പാ​ര്‍​ട്ടി അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യി​ല്ലെ​ന്നാ​ണ് പ​രാ​തി.

Related posts

Leave a Comment