രാ​ഹു​ൽ ഗാ​ന്ധി​യെ പി​ന്തു​ണ​ച്ച് രാ​ജ്യ​ വ്യാ​പ​ക​മാ​യി മൗ​ന​സ​ത്യ​ഗ്ര​ഹം


തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ ഗാ​ന്ധി​യെ പി​ന്തു​ണ​ച്ച് കോ​ൺ​ഗ്ര​സ് ഇ​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി മൗ​ന​സ​ത്യാ​ഗ്ര​ഹം ആ​ച​രി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് രാ​വി​ലെ ഗാ​ന്ധി പാ​ർ​ക്കി​ൽ മൗ​ന സ​ത്യ​ഗ്ര​ഹം ആ​രം​ഭി​ച്ചു.

രാ​ഹു​ൽ ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്യാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് എ​ഐ​സി​സി മൗ​ന​സ​ത്യ​ഗ്രം ആ​ഹ്വാ​നം ചെ​യ്ത​ത്.

സം​സ്ഥാ​ന ത​ല​സ്ഥാ​ന​ങ്ങ​ളി​ൽ മൗ​ന​സ​ത്യ​ഗ്ര​ഹം ആ​ച​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ഡ​ൽ​ഹി, ഹ​രി​യാ​ന, പ​ഞ്ചാ​ബ്, ഹി​മാ​ച​ൽ പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ 16നാ​ണ് മൗ​ന​സ​ത്യ​ഗ്ര​ഹം. മ​ഴ​യെ​ത്തു​ട​ർ​ന്നാ​ണ് ഇ​വി​ട​ങ്ങ​ളി​ൽ 16ലേ​ക്ക് മാ​റ്റി​യ​ത്.

ഗാ​ന്ധി പാ​ർ​ക്കി​ലെ പ​രി​പാ​ടി​യി​ൽ ബ്ലോ​ക്ക്ത​ലം മു​ത​ൽ കെ​പി​സി​സി ത​ലം വ​രെ​യു​ള്ള നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു. രാ​ഹു​ലി​ന്‍റെ അ​യോ​ഗ്യ​ത​യ്ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, കോ​ണ്‍​ഗ്ര​സ് എം​പി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, കെ.​മു​ര​ളീ​ധ​ര​ൻ, രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, ജെ​ബി മേ​ത്ത​ർ, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ പി.​ജെ. കു​ര്യ​ൻ, വി.​എ​സ്.​ശി​വ​കു​മാ​ർ, ചെ​റി​യാ​ൻ ഫി​ലി​പ്പ്, നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, വ​ർ​ക്ക​ല ക​ഹാ​ർ, ശ​ര​ത്ച​ന്ദ്ര പ്ര​സാ​ദ്, ടി.​യു.. രാ​ധാ​കൃ​ഷ്ണ​ൻ, ടി.​സി​ദ്ദി​ഖ്, വി.​പി. സ​ജീ​ന്ദ്ര​ൻ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് മൗ​ന​സ​ത്യ​ഗ്ര​ഹം.

Related posts

Leave a Comment