സോഷ്യല്‍ മീഡിയയുടെ അടിമയല്ലാത്ത പെണ്‍കുട്ടികളുടെ മാത്രം ശ്രദ്ധയ്ക്ക് ! വധുവിനെ തേടിയുള്ള പുതിയ വിവാഹ പരസ്യം വൈറലാകുന്നു…

വധൂവരന്മാരെ തേടിയുള്ള പരസ്യങ്ങള്‍ പലപ്പോഴും കൗതുകകരമാവാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ യുഗമായതിനാല്‍ പല വ്യത്യസ്ഥമായ പരസ്യങ്ങളും ശ്രദ്ധ നേടാറുണ്ട്.

വരനു വേണ്ടിയോ വധുവിന് വേണ്ടിയോ നിരത്തുന്ന യോഗ്യതകളുടെ പേരിലാവും പലപ്പോഴും വിവാഹ ആലോചനകള്‍ക്കായുള്ള പരസ്യങ്ങള്‍ വൈറലാകുന്നത്. അത്തരത്തിലൊരു പരസ്യമാണ് ഇപ്പോള്‍ ട്വിറ്ററിലൂടെ പ്രചരിക്കുന്നത്.

വധുവിനെ തേടിയാണ് പരസ്യം. വരന്‍ വക്കീലാണ്. വരന്റെ പ്രായം 37 വയസ്സ്. പെണ്ണ് കാണാന്‍ സുന്ദരിയായിരിക്കണം, മെലിഞ്ഞിരിക്കണം, ഉയരം ഉണ്ടാകണം. അതുമാത്രം പോരാ, സോഷ്യല്‍ മീഡിയയ്ക്ക് അടിമയാകാന്‍ പാടില്ല.

യോഗ ചെയ്യുന്ന സുന്ദരന്‍ എന്ന് പ്രത്യേകം പറയുന്നുണ്ട്. ഹൈക്കോടതിയിലെ വക്കീല്‍ പണി കൂടാതെ ഗവേഷകന്‍ കൂടിയാണ്.

വീട്ടില്‍ ഹോഴ്‌സ് കാര്‍ ഒക്കെയുണ്ടത്രേ. ഐഎഎസ് ഉദ്യോഗസ്ഥനായ നിതിന്‍ സംഗ്വാന്‍ ആണ് ഈ പരസ്യം തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്.

ഭാവി വധൂവരന്മാരുടെ ശ്രദ്ധയ്ക്ക് എന്ന് പറഞ്ഞാണ് ട്വീറ്റ്. ട്വീറ്റ് വൈറലായത്തോടെ രസകരമായ മീമുകളും മറുപടി ട്വീറ്റുകളും എത്തുകയും ചെയ്തു.

എന്തായാലും ഇതിനെ അനുകരിച്ച് ഇതേ ആവശ്യം പറഞ്ഞു കൊണ്ട് കൂടുതല്‍ ആളുകള്‍ വധുവിനെ തേടാന്‍ സാധ്യതയുണ്ട്.

Related posts

Leave a Comment