ഹൈ​തം ബി​ന്‍ താ​രി​ഖ് അ​ല്‍ സെ​യ്ദ് ഒമാന്‍റെ പുതിയ സുൽത്താൻ

മ​സ്കറ്റ്: ഒ​മാ​ന്‍റെ പുതിയ സുൽത്താനായി ഹൈ​തം ബി​ന്‍ താ​രി​ഖ് അ​ല്‍ സെ​യ്ദ് ചു​മ​ത​ല​യേ​റ്റു. സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ് ബി​ന്‍ സ​യി​ദ് അ​ല്‍ സ​യി​ദി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഹൈ​തം ബി​ന്‍ താ​രി​ഖി​നെ പു​തി​യ ഭ​ര​ണാ​ധി​കാ​രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. രാ​ജ​കു​ടും​ബ​ത്തി​ന്‍റെ ഫാ​മി​ലി കൗ​ണ്‍​സി​ല്‍ യോ​ഗം ചേ​ര്‍​ന്നാ​ണ് മു​ന്‍ സാം​സ്‍​കാ​രി​ക മ​ന്ത്രി കൂ​ടി​യാ​യ ഹൈ​തം ബി​ന്‍ താ​രി​ഖി​നെ പു​തി​യ ഭ​ര​ണാ​ധി​കാ​രി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ ഫാ​മി​ലി കൗ​ൺ​സ​ലി​നു മു​ന്നി​ൽ ഹൈ​തം ബി​ന്‍ താ​രി​ഖ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.

ത​ന്‍റെ പി​ൻ​ഗാ​മി​യു​ടെ പേ​രെ​ഴു​തി സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ് സൂ​ക്ഷി​ച്ചി​രു​ന്നു. ഈ ​ക​ത്ത് തു​റ​ന്നാ​ണ് ഹൈ​തം ബി​ന്‍ താ​രി​ഖി​നെ പു​തി​യ ഭ​ര​ണാ​ധി​കാ​രി​യാ​യി നി​ശ്ച​യി​ച്ച​ത്. എ​ല്ലാ രാ​ജ്യ​ങ്ങ​ളു​മാ​യും സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​വ​ർ​ത്തി​ത്വ​വും സൗ​ഹൃ​ദ്​ബ​ന്ധ​വും സ്ഥാ​പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം രാ​ജ്യ​ത്തോടായി നടത്തിയ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ് പു​ല​ർ​ത്തി​യ ന​യ​ങ്ങ​ൾ ത​ന്നെ​യാ​വും രാ​ജ്യം തു​ട​രു​ക​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സു​ൽ​ത്താ​ൻ ഖാ​ബൂ​സി​ന്‍റെ നിര്യാണത്തിൽ അ​നു​ശോ​ചി​ച്ച് ഒ​മാ​ൻ മൂ​ന്നു ദി​വ​സ​ത്തെ ദുഃഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ പ​താ​ക 40 ദി​വ​സം പ​കു​തി താ​ഴ്ത്തി കെ​ട്ടാ​നും ഒ​മാ​ൻ തീ​രു​മാ​നി​ച്ചു. അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം ഭ​ര​ണാ​ധി​കാ​രി ആ​യി​രു​ന്ന ആ​ളാ​ണ് സു​ല്‍​ത്താ​ന്‍ ഖാബൂ​സ്. മ​ര​ണ​കാ​ര​ണം എ​ന്താ​ണെ​ന്ന് അ​റി​വാ​യി​ട്ടി​ല്ല.

Related posts