അമ്മ കാമുകനൊപ്പം ഒളിച്ചോടി; ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ ചിറ്റപ്പന്‍റെ അനിയൻ  പ്രളയക്യാമ്പിൽ വച്ച്  പീഡിപ്പിച്ചു;  തലയോലപ്പറമ്പിലെ 13 കാരിയുടെ ദുരനുഭവകഥയിങ്ങനെ…

ത​ല​യോ​ല​പ്പ​റ​ന്പ്: പ്ര​ള​യ​കാ​ല​ത്ത് അ​ഭ​യകേ​ന്ദ്ര​ത്തി​ൽ താ​മ​സി​ക്കു​ന്ന​തി​നി​ട​യി​ൽ 13കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ ശാ​രീ​രി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്ത ബ​ന്ധു​വി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.ത​ല​യോ​ല​പ്പ​റ​ന്പ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ബ​ന്ധു​വി​ന്‍റെ സം​ര​ക്ഷ​ണ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന പെ​ണ്‍​കു​ട്ടി​ക്കാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.

എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി സ്കൂ​ളി​ലെ കൗ​ണ്‍​സലിം​ഗി​നി​ട​യി​ൽ ബ​ന്ധു​വി​ൽ നി​ന്ന് ത​നി​ക്കു നേ​രി​ട്ട ദു​ര​നു​ഭ​വ​ത്തെ​ക്കു​റി​ച്ചു പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ത​ല​യോ​ല​പ്പ​റ​ന്പ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യി​രു​ന്ന​തി​നാ​ൽ ഇ​ന്ന​ലെ കേ​സ് ത​ല​യോ​ല​പ്പ​റ​ന്പ് പോ​ലീ​സി​നു കൈ​മാ​റി.

വ​ർ​ഷ​ങ്ങ​ളാ​യി പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് ക​ർ​ണാ​ട​ക​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഏ​താ​നും വ​ർ​ഷം മു​ന്പ് മാ​താ​വ് മ​റ്റൊ​രാ​ൾ​ക്കൊ​പ്പം ക​ട​ന്നുക​ള​ഞ്ഞു. പി​ന്നീ​ട് മാ​താ​വി​ന്‍റെ ബ​ന്ധു​വാ​യ സ്ത്രീ​യ്ക്കൊ​പ്പ​മാ​ണ് പെ​ണ്‍​കു​ട്ടി ക​ഴി​യു​ന്ന​ത്.
പ്ര​ള​യ​കാ​ല​ത്ത് മാ​താ​വി​ന്‍റെ അ​നു​ജ​ത്തി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ അ​നി​യ​നാ​ണ് പെ​ണ്‍​കു​ട്ടി​യെ ദു​രു​പ​യോ​ഗം ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts