ഞാൻ പെട്ടന്ന് ദേഷ്യം വരുന്ന ഒരാളാണ്. ആരാധകർ പുറകെ കൂടുന്നതെന്നും അത്ര ഇഷ്ടപ്പെടുന്ന ആളല്ല ഞാൻ.
ജെനുവിനായുള്ള മെസേജാണെന്ന് തോന്നിയാൽ മാത്രമെ ഞാൻ സോഷ്യൽമീഡിയ മെസേജുകൾക്ക് മറുപടി നൽകാറുള്ളൂ. പിന്നെ ചിലത് കാണുമ്പോൾ ബ്ലോക്ക് ചെയ്യാറുണ്ട്.
കമൽ ഹാസൻ സാറിനെ കാണണമെന്ന് ചെറുപ്പം മുതൽ ആഗ്രഹമുണ്ടായിരുന്നു. ചില അഭിനേതാക്കളെ ഇഷ്ടമാണെന്നല്ലാതെ ആരോടും ക്രഷ് തോന്നിയിട്ടില്ല.
പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പ്രണയതകർച്ചകൾ പറയാൻ മാത്രമില്ല. നന്നായി ഭക്ഷണം കഴിക്കുന്ന, സ്നേഹിക്കുന്ന ഒരാളെ വിവാഹം ചെയ്യാനാണ് ആഗ്രഹിക്കുന്നത്.
കുറച്ചുകൂടി മെച്ചപ്പെട്ട നടിയാകണമെന്നാണ് ആഗ്രഹിക്കുന്നത്. ഉടനെ അല്ലെങ്കിലും സംവിധാനം എന്നത് ആഗ്രഹമുള്ള ഒന്നാണ്.
-നിഖില വിമൽ


 
  
 