കടമ്പകള്‍ താണ്ടി ഒടുവില്‍..! ദക്ഷിണേന്ത്യയിലെ ആദ്യ വനിതാ മറൈൻ എൻജിനിയറായി നിള; ക​​ട​​ൽ ജീ​​വി​​തം ഒ​​രു പെ​​ണ്‍കു​​ട്ടി​​ക്കാ​​കു​​മോ​​യെ​​ന്ന വീട്ടുകാരുടെ ആ​​ശ​​ങ്ക​​കൾക്ക് വിരാമമിട്ട് നിള ലക്ഷദ്വീപിലേക്ക്

ക​​ള​​മ​​ശേ​​രി: ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ലെ ആ​​ദ്യ വ​​നി​​താ മ​​റൈ​​ൻ എ​​ൻ​​ജി​​നി​​യ​​ർ എ​​ന്ന ബ​​ഹു​​മ​​തി കാ​​സ​​ർ​​ഗോ​​ഡ് ബ​​ദി​​യ​​ടു​​ക്ക സ്വ​​ദേ​​ശി​​നി നി​​ള ജോ​​ണി​​ന്. കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ (കു​​സാ​​റ്റ്) നി​​ന്ന് ഇ​​ന്ന​​ലെ ബി​​രു​​ദ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഏ​​റ്റു​​വാ​​ങ്ങി​​യ നി​​ള താ​​മ​​സി​​യാ​​തെ ല​​ക്ഷ​​ദ്വീ​​പി​​ൽ ജോ​​ലി​​യി​​ൽ പ്ര​​വേ​​ശി​​ക്കും. അ​​ധ്യാ​​പ​​ക ദ​​ന്പ​​തി​​മാ​​രാ​​യ ജോ​​ണി​​ന്‍റെ​​യും ഷേ​​ർ​​ളി​​യു​​ടെ​​യും മ​​ക​​ളാ​​ണ്.

ആ​​ണ്‍കു​​ട്ടി​​ക​​ൾ മാ​​ത്രം ചേ​​രു​​ന്ന മ​​റൈ​​ൻ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ഴ്സി​​നെ വെ​​ല്ലു​​വി​​ളി​​യാ​​യി സ്വീ​​ക​​രി​​ച്ചാ​​ണു നി​​ള ജോ​​ൺ നാ​​ലു​​വ​​ർ​​ഷ​​ത്തെ ബി​​ടെ​​ക് കോ​​ഴ്സ് വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ദേ​​ശീ​​യ എ​​ൻ​​ട്ര​​ൻ​​സ് പ​​രീ​​ക്ഷ​​യി​​ലൂ​​ടെ​​യാ​​ണു പ്ര​​വേ​​ശ​​നം ഉ​​റ​​പ്പാ​​ക്കി​​യ​​ത്. തു​​ട​​ക്ക​​ത്തി​​ൽ വീ​​ട്ടു​​കാ​​രി​​ൽ​​നി​​ന്നും ബ​​ന്ധു​​ക്ക​​ളി​​ൽ​​നി​​ന്നും എ​​തി​​ർ​​പ്പു​​ണ്ടാ​​യെ​​ങ്കി​​ലും നി​​ള ഉ​​റ​​ച്ചു​​നി​​ന്നു.

ക​​പ്പ​​ലു​​ക​​ളു​​ടെ എ​​ൻ​​ജി​​ൻ കൈ​​കാ​​ര്യം ചെ​​യ്യാ​​നു​​ള്ള വൈ​​ദ​​ഗ്ധ്യ​​ത്തെ​​ക്കാ​​ളു​​പ​​രി ക​​ട​​ൽ ജീ​​വി​​തം ഒ​​രു പെ​​ണ്‍കു​​ട്ടി​​ക്കാ​​കു​​മോ​​യെ​​ന്ന ആ​​ശ​​ങ്ക​​യാ​​യി​​രു​​ന്നു പ​​ല​​ർ​​ക്കും. ക​​ട​​ന്പ​​ക​​ൾ ഓ​​രോ​​ന്നും താ​​ണ്ടി​​യ നി​​ള ഒ​​ടു​​വി​​ൽ ബി​​രു​​ദം കൈ​​പ്പി​​ടി​​യി​​ലൊ​​തു​​ക്കി.

നി​​ള​​യി​​ൽ​​നി​​ന്നു പ്ര​​ചോ​​ദ​​നം ഉ​​ൾ​​ക്കൊ​​ണ്ട് എ​​ട്ടു പെ​​ണ്‍കു​​ട്ടി​​ക​​ൾ നി​​ല​​വി​​ൽ മ​​റൈ​​ൻ കോ​​ഴ്സി​​ൽ ചേ​​ർ​​ന്നി​​ട്ടു​​ണ്ട്. കു​​സാ​​റ്റി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ വൈ​​സ്ചാ​​ൻ​​സ​​ല​​ർ ഡോ. ​​ജെ. ല​​ത സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് വി​​ത​​ര​​ണം ന​​ട​​ത്തി. ല​​ക്ഷ​​ദ്വീ​​പ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ ഫ​​റൂ​​ഖ് ഖാ​​ൻ മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രു​​ന്നു.

Related posts