ഫേസ്ബുക്ക് കൊണ്ടുളള പ്രയോജനങ്ങളേ…! കൈയിലെ ഞരമ്പുമുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍; ഒടുവില്‍…

bloodഫേസ്ബുക്കിന്റെയും വാട്‌സ് ആപ്പിന്റെയും യുഗമാണ് ഇന്ന് ലോകത്ത്. ഇതില്ലാതെ മുന്നോട്ടുളള യാത്രകള്‍ ബുദ്ധിമുട്ടാണെന്നാണ് നാം കണ്ടുവരുന്നത്. വിനോദത്തിനായി ഉപയോഗിക്കുന്ന ഇത്തരം നവമാധ്യമങ്ങള്‍ ഒരു ജീവന്റെ നിലനില്‍പ്പിന് സഹായകമായാലോ?

വിദേശരാജ്യങ്ങളിലൊന്നുമല്ല, നാം വസിക്കുന്ന നമ്മുടെ ഇന്ത്യയിലാണ് ഫേസ്ബുക്ക് ശ്രദ്ധേയമായത്. ന്യൂഡല്‍ഹിയില്‍ താമസിക്കുന്ന യുവതി, കരഞ്ഞുകൊണ്ട് കൈയിലെ ഞരമ്പുമുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയായിരുന്നു. ഇത് കണ്ട സുഹൃത്തുക്കളും ബന്ധുക്കളും യുവതിക്ക് രക്ഷകരായി എത്തുകയായിരുന്നു.

അയല്‍ക്കാരില്‍നിന്നുളള പ്രശ്‌നങ്ങളാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അറിയുന്നത്. എന്തായാലും ഫേസ്ബുക്കിന് തന്റെ പേര് സമൂഹത്തില്‍ ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുവാന്‍ സാധിച്ചിരിക്കുകയാണ് ഈ പ്രശ്‌നത്തിലൂടെ.

Related posts