വഴുതിപ്പോയ ബക്കറ്റ് പിടിക്കാന്‍ നോക്കിയ പെണ്‍കുട്ടി കാല്‍തെന്നി കിണറ്റില്‍ വീണു ! രക്ഷിക്കാനെത്തിയ അച്ഛനും പെട്ടു; ഒടുവില്‍ ഇരുവരും രക്ഷപ്പെട്ടതിങ്ങനെ…

വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്നു വെള്ളം കോരുന്നതിനിടെ കാല്‍വഴുതി ഒമ്പതുകാരി കിണറ്റില്‍ വീണു. കൈയ്യില്‍ നിന്നു തെന്നിപ്പോയ ബക്കറ്റ് പിടിക്കാനുള്ള ശ്രമത്തില്‍ പെണ്‍കുട്ടി 25 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇതു കണ്ടു നിന്ന അച്ഛന്‍ ഉടന്‍ കിണറ്റിലേക്ക് എടുത്തു ചാടി കുട്ടിയെ പൊക്കിയെടുത്തെങ്കിലും കരയ്ക്കു കയറാന്‍ സാധിച്ചില്ല.

ഇരുവരും കിണറ്റില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് അഗ്നിശമന സേന സംഭവസ്ഥലത്തെത്തുകയും പിന്നീട് അവസരോചിത പ്രവൃത്തിയിലൂടെ അച്ഛനെയും മകളെയും രക്ഷപ്പെടുത്തുകയുമായിരുന്നു. അട്ടപ്പള്ളം മരിയം വില്ലേജ് റോഡില്‍ ഹരീഷും മകള്‍ ദിയയുമാണ് അപകടത്തില്‍പ്പെട്ടത്.

വെള്ളം കോരുന്നതിനിടെ കയ്യില്‍ നിന്നും പോയ ബക്കറ്റ് പിടിക്കാന്‍ ശ്രമിക്കവെ കാല്‍ വഴുതി കുട്ടി 25അടി താഴ്ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഹരീഷ് ഇറങ്ങി കുട്ടിയെ കൈയ്യില്‍ എടുത്തു. എന്നാല്‍ കിണറിന് പുറത്തെത്തിക്കാനായില്ല. ഇതോടെ കല്‍ പടവില്‍ ചവിട്ടി നില്‍ക്കുകയായിരുന്നു. വിവരം അറിഞ്ഞ് പത്ത് മിനിറ്റുകള്‍ക്കകം അഗ്‌നരക്ഷാ സേന എത്തി ഇരുവരെയും സുരക്ഷിതമായി കരയ്ക്ക് എത്തിച്ചു.

Related posts

Leave a Comment