കി​ണ​റ്റി​ല്‍ നി​ന്ന് ആ​വ​ശ്യ​ത്തി​ന് ഡീ​സ​ല്‍ കോ​രി​യെ​ടു​ക്കാം ! പാ​ത്ര​ങ്ങ​ളും കു​പ്പി​ക​ളു​മാ​യി ആ​ളു​ക​ളു​ടെ പ​ര​ക്കം പാ​ച്ചി​ല്‍

ക​ഴി​ഞ്ഞ ദി​വ​സം ടാ​ങ്ക​ര്‍ ലോ​റി മ​റി​ഞ്ഞു ഡീ​സ​ല്‍ ചോ​ര്‍​ച്ച​യു​ണ്ടാ​യ പ​രി​യാ​പു​ര​ത്തെ ഒ​രു കി​ണ​റ്റി​ല്‍ തീ​പി​ടി​ത്തം. സ​മീ​പ​ത്തെ മ​റ്റൊ​രു കി​ണ​റ്റി​ല്‍ ഡീ​സ​ല്‍ നി​റ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് ഡീ​സ​ല്‍ കോ​രി​യെ​ടു​ക്കാ​ന്‍ ആ​ളു​ക​ളു​ടെ തി​ക്കി​ത്തി​ര​ക്കാ​ണ്. പ​രി​യാ​പു​രം സേ​ക്ര​ഡ് ഹാ​ര്‍​ട്ട് കോ​ണ്‍​വ​ന്റി​ന്റെ കി​ണ​റ്റി​ല്‍​നി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണു തീ ​ഉ​യ​ര്‍​ന്ന​ത്. കി​ണ​റും ക​വി​ഞ്ഞ് 20 മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ലേ​ക്കു തീ ​ഉ​യ​ര്‍​ന്നു. സ​മീ​പ​ത്തെ തെ​ങ്ങും പു​ളി​മ​ര​വും ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു. വി​വ​ര​മ​റി​ഞ്ഞ് അ​ഗ്‌​നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ള്‍ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി. വെ​ള്ള​ത്തി​ന​ടി​യി​ല്‍ സ്ഥാ​പി​ക്കു​ന്ന മോ​ട്ട​ര്‍ ആ​ണ് ഇ​വി​ടെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കോ​ണ്‍​വ​ന്റി​ലെ മോ​ട്ട​റി​ന്റെ സ്വി​ച്ച് ഓ​ണാ​ക്കി​യ​തോ​ടെ​യാ​ണ്, ഡീ​സ​ല്‍ ക​ല​ര്‍​ന്നു​കി​ട​ന്ന വെ​ള്ള​ത്തി​ല്‍​നി​ന്ന് തീ ​ഉ​യ​ര്‍​ന്ന​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം ക​ത്തി​യ തീ ​ഒ​ടു​വി​ല്‍ വൈ​കി​ട്ടോ​ടെ അ​ഗ്‌​നി​ര​ക്ഷാ സം​ഘം അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം ഉ​യ​ര്‍​ന്നു​ക​ത്തി​യ ശേ​ഷം പി​ന്നീ​ട് തീ ​കി​ണ​റി​ലേ​ക്ക് എ​ത്തു​ന്ന ഉ​റ​വ​ക​ളി​ല്‍ വ​ട്ടം​ചു​റ്റി​നി​ന്നു. സ​മീ​പ​ത്തെ കൊ​ല്ല​രേ​ട്ട് മ​റ്റ​ത്തി​ല്‍ ബി​ജു​വി​ന്റെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ലാ​ണ് ഡീ​സ​ല്‍ നി​റ​ഞ്ഞ​ത്. ചി​ല​ര്‍ ഡീ​സ​ല്‍…

Read More

കി​ണ​ര്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ക​യ​ര്‍ പൊ​ട്ടി 70 അ​ടി താ​ഴ്ച​യി​ലേ​ക്ക് പ​തി​ച്ച് യു​വ​തി ! സം​ഭ​വം പാ​ല​ക്കാ​ട്ട്

പാ​ല​ക്കാ​ട്ട് കി​ണ​ര്‍ വൃ​ത്തി​യാ​ക്കി ക​യ​റു​ന്ന​തി​നി​ടെ ക​യ​ര്‍ പൊ​ട്ടി 70 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണ യു​വ​തി​യു​ടെ കാ​ലൊ​ടി​ഞ്ഞു. അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​ത്ത​ന്‍ വീ​ട്ടി​ലെ സു​രേ​ഷ്‌​മോ​ന്റ് ഭാ​ര്യ പ്ര​മീ​ള​യ്ക്കാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. 70 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണ പ്ര​മീ​ള​യു​ടെ കാ​ല് ഒ​ടി​ഞ്ഞി​രു​ന്നു. വേ​ദ​ന​കൊ​ണ്ട് നി​ല​വി​ളി​ച്ചു​കൊ​ണ്ടി​രു​ന്ന പ്ര​മീ​ള​യ്ക്ക് ര​ക്ഷ​ക​രാ​യ​ത് അ​ഗ്‌​നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളാ​ണ്. കി​ണ​റി​നു​ള്ളി​ല്‍ വ​ച്ച് പ്ര​മീ​ള​യ്ക്ക് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കു​ക​യും നെ​റ്റി​ന്റെ​യും റോ​പ്പി​ന്റെ​യും സ​ഹാ​യ​ത്തോ​ടെ കി​ണ​റി​ന് പു​റ​ത്ത് എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. കി​ണ​റി​ന് പു​റ​ത്തെ​ത്തി​ച്ച യു​വ​തി​യെ ഉ​ട​ന്‍ ത​ന്നെ അ​ടു​ത്തു​ള​ള ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് വി​ദ​ഗ്ധ ചി​കി​ത്സ ന​ല്‍​കി. പാ​ല​ക്കാ​ട് അ​ഗ്‌​നി​ര​ക്ഷാ നി​ല​യ​ത്തി​ലെ അ​സി​സ്റ്റ​ന്റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ജി ​വി​ജ​യ​ന്‍ , എ​സ്എ​ഫ്ആ​ര്‍​ഒ ഹ​രി, എ​ഫ്ആ​ര്‍​ഒ മാ​രാ​യ സ​തീ​ഷ്, അ​ശോ​ക​ന്‍, പ്ര​ഭു, പ്ര​ണ​വ്, വി​കാ​സ്, കൃ​ഷ്ണ​ദാ​സ്, ശ്രു​തി​ലേ​ഷ, സു​നി​ല്‍ കു​മാ​ര്‍, ശി​വ​ദാ​സ​ന്‍, ഗൗ​തം, മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Read More

ക​ടി​യേ​റ്റ ദേ​ഷ്യ​ത്തി​ല്‍ അ​യ​ല്‍​വാ​സി​യു​ടെ നാ​യ​യെ എ​ടു​ത്ത് കി​ണ​റ്റി​ലെ​റി​ഞ്ഞു ! നാ​യ​യെ ര​ക്ഷി​ക്കാ​ന്‍ കി​ണ​റ്റി​ലി​റ​ങ്ങി​യ ആ​ള്‍​ക്കും കി​ട്ടി ‘ക​ടി’

അ​യ​ല്‍​വാ​സി​യു​ടെ വ​ള​ര്‍​ത്തു​നാ​യ ക​ടി​ച്ച​തി​ന്റെ ദേ​ഷ്യ​ത്തി​ല്‍ നാ​യ​യെ കി​ണ​റ്റി​ലെ​റി​ഞ്ഞ് 54കാ​ര​ന്‍. ഇ​തേ​ത്തു​ട​ര്‍​ന്ന് നാ​യ​യെ ര​ക്ഷി​ക്കാ​ന്‍ കി​ണ​റ്റി​ലി​റ​ങ്ങി​യ ആ​ള്‍​ക്കും ക​ടി​യേ​റ്റു. നാ​യ​യു​ടെ ക​ടി​യേ​റ്റ മൈ​ലാ​ടി തെ​ങ്ങും​കാ​ലാ​യി​ല്‍ രാ​ജ​ന്‍ (54) കൃ​ഷ്ണ​വി​ലാ​സ​ത്തി​ല്‍ ര​തീ​ഷ് (35) എ​ന്നി​വ​ര്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​തേ​ടി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ മൈ​ലാ​ടി​യി​ലാ​യി​രു​ന്നു സം​ഭ​വം. രാ​ജ​ന്‍ രാ​വി​ലെ ക​ട​യി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് അ​യ​ല്‍​വാ​സി​യു​ടെ നാ​യ കു​ര​ച്ചു​കൊ​ണ്ട് പാ​ഞ്ഞ​ടു​ത്ത​ത്. നാ​യ​യെ ഓ​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ പെ​ട്ടെ​ന്ന് കൈ​യ്യി​ല്‍ ക​ടി​ക്കു​ക​യാ​യി​രു​ന്നു. കൈ​യ്യി​ല്‍ ക​ടി​ച്ചു​തൂ​ങ്ങി കി​ട​ന്ന നാ​യ​യെ രാ​ജ​ന്‍ പെ​ട്ടെ​ന്ന് സ​മീ​പ​ത്തെ കി​ണ​റ്റി​ലെ​റി​ഞ്ഞു. നാ​യ​യെ ര​ക്ഷി​ക്കാ​നാ​യി 12.30ഓ​ടെ കി​ണ​റ്റി​ലി​റ​ങ്ങി​യ ര​തീ​ഷി​നെ​യും നാ​യ ക​ടി​ച്ചു. കി​ണ​റ്റി​ല്‍​നി​ന്നും ക​ര​യ്ക്കെ​ടു​ത്ത നാ​യ​യെ കെ​ട്ടി​യി​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം മ​റ്റൊ​രാ​ളെ​യും ഇ​തേ നാ​യ ക​ടി​ച്ചി​രു​ന്നു.

Read More

തോമസുകുട്ടീ വിട്ടോടാ ! സോഡ കുടിക്കാന്‍ പോലീസ് വഴിവക്കില്‍ നിര്‍ത്തിയിട്ട ജീപ്പ് കണ്ട് ലഹരി ഇടപാടുകാരായ യുവാക്കള്‍ കണ്ടംവഴി പാഞ്ഞു;നേരെ പോയി വീണത് കിണറ്റില്‍; പിന്നീട് സംഭവിച്ചത്…

നാടൊട്ടുക്ക് ലഹരിമാഫിയ പിടിമുറുക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷനു സമീപത്ത് മാന്തടത്ത് സോഡ കഴിക്കാന്‍ നിര്‍ത്തിയിട്ട പോലീസ് വാഹനം കണ്ട് കണ്ടു ഓടി കിണറ്റില്‍ വീണ സംഘം പ്രദേശത്ത് ലഹരി വില്‍പന സംഘത്തിലെ പ്രധാന കണ്ണികളാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. മാന്തടം സെന്ററില്‍ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സിനിമാ കഥകളെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രാത്രി പത്തു മണിയോടെയാണ് പട്രോളിംഗിനിറങ്ങിയ ചങ്ങരംകുളം പോലീസ് മാന്തടം സെന്ററില്‍ സോഡ കഴിക്കാന്‍ വാഹനം നിര്‍ത്തിയത്. ഇതിനിടെ റോഡരികില്‍ നിന്നിരുന്ന പന്താവൂര്‍, വട്ടംകുളം, കോഴിക്കോട് സ്വദേശികളായ യുവാക്കള്‍ പോലീസിനെ കണ്ടതോടെ റോഡിനോട് ചേര്‍ന്നു കിടക്കുന്ന പറമ്പിലൂടെ ഓടുകയായിരുന്നു. പറമ്പില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ ഒന്നിനു പിറകെ ഒന്നായി വട്ടംകുളം പന്താവൂര്‍ സ്വദേശികളായ യുവാക്കള്‍ വീഴുകയായിരുന്നു. യുവാക്കള്‍ ഓടിയതും രണ്ടു പേര്‍ കിണറ്റില്‍ വീണതും അറിയാതെ സോഡയും കഴിച്ച് പോലീസ് വാഹനം…

Read More

ഇതിലും വലിയ മാസൊന്നും ഒരു കാമുകനും കാണിച്ചിട്ടില്ല ! പാതിരാത്രിയില്‍ കാമുകിയുടെ വീട്ടിലെ 80 അടിയുള്ള കിണറ്റിലിറങ്ങി കാമുകന്റെ സാഹസിക പ്രകടനം; ക്ലൈമാക്‌സ് ഉജ്ജ്വലമായി…

പ്രണയ നൈരാശ്യം മൂത്ത് രാത്രിയില്‍ കാമുകിയുടെ വീട്ടിലെ 80 അടി ആഴമുള്ള കിണറ്റിലിറങ്ങുന്ന കാമുകനെ തഴയാന്‍ എങ്ങനെ കാമുകിയ്ക്കു കഴിയും. പ്രണയ നൈരാശ്യം മൂത്ത യുവാവ് കിണറ്റിലിറങ്ങിയപ്പോള്‍ പണികിട്ടിയതാവട്ടെ ഫയര്‍ഫോഴ്‌സിനും. കഴിഞ്ഞ ജൂലൈയില്‍ നടന്ന സംഭവത്തെ പ്രണയദിനത്തില്‍ ഓര്‍ത്തെടുക്കുകയാണ് ഫയര്‍ഫോഴ്‌സ്. സംഭവത്തെക്കുറിച്ച് ഫയര്‍ഫോഴ്‌സ് പറയുന്നതിങ്ങനെ…അര്‍ധരാത്രി ക്ലൈമാക്‌സ് പ്രണയ നൈരാശ്യം നിമിത്തം രാത്രിയില്‍ കിണറ്റിലിറങ്ങി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ളവരെ മണിക്കൂറുകളോളം ഉദ്വേഗത്തിലാക്കി. കോവളം സ്വദേശിയായ യുവാവാണ് കാമുകിയുടെ വീട്ടിലെ കിണറ്റിലിറങ്ങി സാഹസം കാട്ടിയത്. അര്‍ധരാത്രിയോടടുത്ത് യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു കരയ്‌ക്കെത്തിച്ചു. കഴിഞ്ഞ ജൂലൈയിലെ ഒരു ചൊവ്വാഴ്ച രാത്രി 8.30 നായിരുന്നു സംഭവം. കിണറില്‍ പകുതി ഭാഗം വരെ ഇറങ്ങിയ യുവാവിനെ അനുനയിപ്പിക്കാന്‍ പലവട്ടം ശ്രമിച്ചിട്ടും വിജയിച്ചില്ല. ഒടുവില്‍ ഫയര്‍മാന്‍ മോഹനന്‍ കിണറ്റില്‍ ഇറങ്ങി. അടുത്ത് എത്തിയപ്പോഴേക്കും യുവാവ് കിണറ്റിലേക്ക് ചാടി. പിന്നീട് വലയില്‍ കയറ്റി…

Read More

വഴുതിപ്പോയ ബക്കറ്റ് പിടിക്കാന്‍ നോക്കിയ പെണ്‍കുട്ടി കാല്‍തെന്നി കിണറ്റില്‍ വീണു ! രക്ഷിക്കാനെത്തിയ അച്ഛനും പെട്ടു; ഒടുവില്‍ ഇരുവരും രക്ഷപ്പെട്ടതിങ്ങനെ…

വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്നു വെള്ളം കോരുന്നതിനിടെ കാല്‍വഴുതി ഒമ്പതുകാരി കിണറ്റില്‍ വീണു. കൈയ്യില്‍ നിന്നു തെന്നിപ്പോയ ബക്കറ്റ് പിടിക്കാനുള്ള ശ്രമത്തില്‍ പെണ്‍കുട്ടി 25 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇതു കണ്ടു നിന്ന അച്ഛന്‍ ഉടന്‍ കിണറ്റിലേക്ക് എടുത്തു ചാടി കുട്ടിയെ പൊക്കിയെടുത്തെങ്കിലും കരയ്ക്കു കയറാന്‍ സാധിച്ചില്ല. ഇരുവരും കിണറ്റില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് അഗ്നിശമന സേന സംഭവസ്ഥലത്തെത്തുകയും പിന്നീട് അവസരോചിത പ്രവൃത്തിയിലൂടെ അച്ഛനെയും മകളെയും രക്ഷപ്പെടുത്തുകയുമായിരുന്നു. അട്ടപ്പള്ളം മരിയം വില്ലേജ് റോഡില്‍ ഹരീഷും മകള്‍ ദിയയുമാണ് അപകടത്തില്‍പ്പെട്ടത്. വെള്ളം കോരുന്നതിനിടെ കയ്യില്‍ നിന്നും പോയ ബക്കറ്റ് പിടിക്കാന്‍ ശ്രമിക്കവെ കാല്‍ വഴുതി കുട്ടി 25അടി താഴ്ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഹരീഷ് ഇറങ്ങി കുട്ടിയെ കൈയ്യില്‍ എടുത്തു. എന്നാല്‍ കിണറിന് പുറത്തെത്തിക്കാനായില്ല. ഇതോടെ കല്‍ പടവില്‍ ചവിട്ടി നില്‍ക്കുകയായിരുന്നു. വിവരം അറിഞ്ഞ് പത്ത് മിനിറ്റുകള്‍ക്കകം അഗ്‌നരക്ഷാ സേന…

Read More

പെരുമ്പാമ്പ് വീണത് 20 അടിയോളം ആഴമുള്ള കിണറ്റില്‍ ! മൃഗസംരക്ഷണ സംഘടനയിലെ യുവാവ് കിണറ്റിലേക്ക് എടുത്തു ചാടി;പിന്നീട് സംഭവിച്ചത്…

20 അടിയില്‍ കൂടുതല്‍ ആഴമുള്ള കിണറ്റില്‍ ദിവസങ്ങളോളം അകപ്പെട്ട പെരുമ്പാമ്പിന് രക്ഷകരായത് മൃഗസംരക്ഷണ സംഘടനയിലെ അംഗങ്ങള്‍. രാജസ്ഥാനിലെ ഉദയ്പൂറിലാണ് സംഭവം നടന്നത്. അധികമാരും ഉപയോഗിക്കാതെ കിടന്ന തുറന്ന കിണറിലാണ് പെരുമ്പാമ്പ് അകപ്പെട്ടത്. ഗ്രാമവാസികള്‍ അറിയിച്ചതനുസരിച്ച് ഇവിടെയെത്തിയ മൃഗസംരക്ഷണ സംഘടനയിലെ അംഗങ്ങള്‍ കണ്ടത് കിണറിനുള്ളില്‍ ഒരു വലിയ ചെടിയുടെ ശിഖരത്തില്‍ ചുറ്റിപ്പിണഞ്ഞിരിക്കുന്ന പാമ്പിനെയാണ്. കിണറ്റിലിറങ്ങാതെ പാമ്പിനെ രക്ഷിക്കാനായിരുന്നു ആദ്യം ശ്രമിച്ചതെങ്കിലും ഇത് നടന്നില്ല. ഒടുവില്‍ സ്ട്രീറ്റ് ആന്‍ഡ് ആനിമല്‍ റെസ്‌ക്യൂ സൊസൈറ്റിയിലെ വോളന്റിയറായ ഗോവിന്ദ് സോളങ്കി കിണറ്റിലിറങ്ങി പാമ്പിനെ രക്ഷിക്കുകയായിരുന്നു. എന്‍ജിഒയിലെ അംഗങ്ങളും ഇയാളെ സഹായിക്കാനെത്തിയിരുന്നു. കയര്‍ കെട്ടി കിണറ്റിലിറങ്ങിയ ഗോവിന്ദ് സോളങ്കി മിനിട്ടുകള്‍ക്കകം കൈകൊണ്ട് പാമ്പിനെ പിടിച്ച് തിരിച്ചിറങ്ങി. ഭയന്ന പാമ്പ് ഗോവിന്ദിന്റെ കൈകളില്‍ ചുറ്റിയെങ്കിലും പെട്ടെന്നുതന്നെ കിണറിനു മുകളിലെത്തി കൈയില്‍ നിന്നും സ്വതന്ത്രനാക്കി. പിന്നീട് പാമ്പിനെ വനത്തിനുള്ളില്‍ തുറന്നു വിട്ടു.

Read More

കിണറ്റില്‍ വീണ അണ്ണാനെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ ശ്വാസം മുട്ടി മരിച്ചു; കിണറ്റിലിറങ്ങിയ മൂന്നാമത്തെയാളുടെ നില അതീവ ഗുരുതരം; പട്ടാമ്പിയില്‍ നടന്ന ദാരുണ സംഭവം ഇങ്ങനെ…

പട്ടാമ്പി: കിണറ്റില്‍ വീണ അണ്ണാനെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയ രണ്ടു പേര്‍ ശ്വാസംമുട്ടി മരിച്ചു.ഇവരുടെ കൂടെയിറങ്ങിയ മറ്റൊരാളെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെ 9.30ഓടെ അപകടം. കരിമ്പനക്കല്‍ രാമകൃഷ്ണന്റെ മകന്‍ സുരേഷ് (42), മയിലാട്ട്കുന്ന് കുഞ്ഞി കുട്ടന്റെ മകന്‍ സുരേന്ദ്രന്‍ (36) എന്നിവരാണ് മരിച്ചത്. സുരേന്ദ്രന്റെ സഹോദരന്‍ കൃഷ്ണന്‍കുട്ടിയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്.വെള്ളമില്ലാത്ത കിണറ്റില്‍ വീണ അണ്ണാനെ രക്ഷിക്കുന്നതിന് വേണ്ടി ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ആദ്യം ഇറങ്ങിയ സുരേഷിന് ശ്വാസതടസമുണ്ടായതിനെത്തുടര്‍ന്ന് രക്ഷിക്കാന്‍ ഇറങ്ങിയതാണ് സുരേന്ദ്രനും കൃഷ്ണന്‍കുട്ടിയും കിണറ്റിലേക്ക് ഇറങ്ങിയത്.

Read More

രാവിലെ ഇടിവെട്ടുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍ കണ്ടത് കിണറ്റിലെ വെള്ളം തിളച്ചു പൊങ്ങുന്നത് ! ശശീന്ദ്രന്റെ കിണറിലെ അദ്ഭുത പ്രതിഭാസം ആളുകളെ അമ്പരപ്പിക്കുന്നു…

പുത്തൂര്‍: നല്ല തെളിഞ്ഞ അന്തരീക്ഷമുള്ള ദിവസം ഇടിവെട്ടുന്ന ശബ്ദംകേട്ടാണ് വീട്ടുകാര്‍ വീടിനു പുറത്തിറങ്ങി നോക്കിയത്. ഇതേ ശബ്ദം കേട്ട അയല്‍വാസികളും വീട്ടുമുറ്റത്തേക്ക് പാഞ്ഞെത്തി. പരിസരം മുഴുവന്‍ നോക്കിയെങ്കിലും ഒന്നും കണ്ടില്ല. പിന്നീടാണ് കിണറ്റിലേയ്ക്ക് ശ്രദ്ധ തിരിഞ്ഞത്. അടുത്തേയ്ക്ക് ചെന്ന് നോക്കിയപ്പോള്‍ കിണറ്റിലെ വെള്ളം തിളച്ച് പൊന്തി മറിയുകയായിരുന്നു. അപ്രതീക്ഷിത പ്രതിഭാസത്തില്‍ നാടെങ്ങും പരിഭ്രാന്തി പടര്‍ന്നിരിക്കുകയാണ്. മാറനാട് ശശി വിലാസത്തില്‍ ശശീന്ദ്രന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് ഇന്നലെ രാവിലെ 11മുതല്‍ അര മണിക്കൂറോളം നേരം വെള്ളം തിളയ്ക്കുന്നതു പോലെ പതഞ്ഞ് ഉയര്‍ന്നത്. കോണ്‍ക്രീറ്റ് തൊടികള്‍ ഇറക്കിയ കിണറ്റില്‍ അഞ്ചു തൊട്ടി വെള്ളം ഉയര്‍ന്നു.തിളയ്ക്കുന്നതു പോലെയുള്ള പ്രതിഭാസം പിന്നീടു നിലച്ചെങ്കിലും ഉപരിതലത്തില്‍ പത ഉയരുന്നതും ഓളം തല്ലുന്നതും ഏറെ നേരം തുടര്‍ന്നു. വെള്ളം കോരി നോക്കിയപ്പോള്‍ ചെളി കലങ്ങിയ നിലയിലായിരുന്നു. സംഭവത്തിന്റെ കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഇതോടെ വീട്ടുകാര്‍ അങ്കലാപ്പിയിരിക്കുന്നത്. വെള്ളം…

Read More

പ്രളയം ബാധിച്ച മേഖലകളിലെ ആളുകളുടെ വെള്ളംകുടി മുട്ടുന്നു ! കിണറുകളിലെ വെള്ളത്തിന്റെ അമ്ലഗുണം വന്‍തോതില്‍ വര്‍ധിച്ചു; ഭീതികരമായ സ്ഥിതിഗതികള്‍ ഇങ്ങനെ…

തിരുവനന്തപുരം: പ്രളയ ബാധയുടെ ദുരന്തമേറ്റുവാങ്ങിയ സ്ഥലങ്ങളിലെ ആളുകളുടെ വെള്ളംകുടി മുട്ടുന്നു. ഈ പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞെന്നും അമ്ലഗുണം കൂടിയെന്നുമുള്ള പഠന റിപ്പോര്‍ട്ട് ജനങ്ങളെ ആശങ്കപ്പെടുത്തുകയാണ്. ഒരു ലീറ്റര്‍ വെള്ളത്തില്‍ കുറഞ്ഞതു നാലു മില്ലിഗ്രാം ഓക്സിജന്‍ വേണമെന്നിരിക്കെ പ്രളയപ്രദേശങ്ങളിലെ കിണറുകളില്‍നിന്നുള്ള സാംപിളുകളിലെ അളവു മൂന്നിനും താഴെയാണ്. പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളിലെ 4348 കിണറുകളിലെ വെള്ളമാണു ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിലെ സോയില്‍ ആന്‍ഡ് വാട്ടര്‍ അനാലിസിസ് ലാബില്‍ (കുഫോസ്) പഠനവിധേയമാക്കിയത്. കുടിക്കാന്‍ യോഗ്യമല്ലാത്ത വിധം കിണര്‍ വെള്ളത്തില്‍ അമ്ലാംശം കൂടിയെന്നു കണ്ടെത്തിയതായി പഠനത്തിനു നേതൃത്വം നല്‍കിയ കെമിക്കല്‍ ഓഷ്യനോഗ്രഫി വിഭാഗത്തിലെ ഡോ. അനു ഗോപിനാഥ് വ്യക്തമാക്കി. 6.5 മുതല്‍ 8.5 വരെ പിഎച്ച് മൂല്യം രേഖപ്പെടുത്തുന്ന വെള്ളമാണ് രാജ്യാന്തര- ദേശീയ നിലവാരത്തില്‍ കുടിക്കാവുന്ന വെള്ളമായി കണക്കാക്കുന്നത്. പരിശോധിച്ച സാംപിളുകളിലെ പിഎച്ച് മൂല്യം നാലിനും…

Read More