ഒഴിഞ്ഞു പോയ മാരണം വീണ്ടും വരുന്നു ! രാജ്യം വീണ്ടും നിപ്പ ഭീതിയില്‍; ഇതിനോടകം 19 ശതമാനം വവ്വാലുകളില്‍ നിപ്പ ബാധിച്ചുവെന്ന് കണ്ടെത്തല്‍; മുന്നറിയിപ്പില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇങ്ങനെ…

രാജ്യത്തെ ഭീതിയിലാഴ്ത്താന്‍ വീണ്ടും നിപ്പ എത്തുന്നു. ഇതിനോടനുബന്ധിച്ച് ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചു കഴിഞ്ഞു. 19 ശതമാനത്തോളം വവ്വാലുകളില്‍ നിപ പരത്തുന്ന വൈറസ് ബാധിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് ജാഗ്രത പാലിക്കാന്‍ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പക്ഷികള്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ഖര-ദ്രാവക രൂപത്തിലുള്ള പ്രസരണവും മനുഷ്യരില്‍ നിന്നും മസുഷ്യരിലേക്ക് പടരുന്നതും ഉയര്‍ന്ന മരണനിരക്കും ഫലപ്രദമായ പ്രതിരോധ മരുന്നുകളുടെ അപര്യാപ്തതയും വൈറസ് വേഗത്തില്‍ പരക്കാന്‍ സാഹചര്യമൊരുക്കുന്ന ഘടകങ്ങളാണ്. ഇന്ത്യയിലും ബംഗ്ലാദേശിലുമായി 250 ദശലക്ഷം ആളുകളാണ് വൈറസ് ബാധ പ്രദേശങ്ങളില്‍ ഉള്ളത്. ഇന്ത്യന്‍ മെഡിക്കല്‍ റിസേര്‍ച്ച് കൗണ്‍സിലും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേര്‍ന്ന് പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ കുറിച്ച് അറിയിച്ചിട്ടുള്ളത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കേരളത്തിലും വവ്വാലുകളില്‍ നിപ്പ വൈറസ് സാധ്യത കണ്ടെത്തിയതിനാല്‍ രാജ്യത്തെ മറ്റിടങ്ങളിലേയ്ക്കും ഇത് വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മേയ്-ജൂണ്‍ മാസങ്ങില്‍ നിപ്പ ബാധിച്ച് സംസ്ഥാനത്തെ 17 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വ്യാപകമായി പടര്‍ന്ന രോഗത്തില്‍ നിന്നും വൈറസ് ബാധയേറ്റ ആറുപേറെ മാത്രമാണ് രക്ഷിക്കാന്‍ കഴിഞ്ഞത്.

Related posts