തിരക്കേറിയ മണിപ്പുഴ റോഡിൽ വ​ഴി​മു​ട​ക്കി​യാ​യി നിന്ന വി​വാ​ദ​മാ​യ ടോൾ ബൂത്ത് പൊളിച്ചുമാറ്റി


ചി​ങ്ങ​വ​നം: തി​ര​ക്കേ​റി​യ റോ​ഡി​ൽ മ​ധ്യ ഭാ​ഗ​ത്ത് വ​ഴി​മു​ട​ക്കി​യാ​യി നി​ന്ന ടോ​ൾ ബൂ​ത്തി​ന് ശാ​പ​മോ​ഷം.നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് അ​ട​ച്ചു പൂ​ട്ടി​യ മ​ണി​പ്പു​ഴ​യി​ലെ വി​വാ​ദ​മാ​യ ടോ​ൾ ബൂ​ത്ത് അ​ധി​കൃ​ത​ർ പൊ​ളി​ച്ചു​മാ​റ്റി.

മ​ണി​പ്പു​ഴ- മൂ​ലേ​ടം റോ​ഡി​ലെ റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന്‍റെ പേ​രി​ൽ ടോ​ൾ പി​രി​വി​നാ​യി സ്ഥാ​പി​ച്ച ബൂ​ത്താ​ണ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പൊ​ളി​ച്ചു മാ​റ്റി​യ​ത്.

വ​ർ​ഷ​ങ്ങ​ളാ​യി പ​ര​സ്യ​ക്കാ​രു​ടെ ബാ​ന​റു​ക​ളും പോ​സ്റ്റ​റു​ക​ളും പേ​റി നി​ന്ന ബൂ​ത്ത് റോ​ഡ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് കോ​ർ​പ്പ​റേ​ഷ​നാ​ണ് പൊ​ളി​ച്ചു മാ​റ്റി​യ​ത്.

2014-15 കാ​ല​ഘ​ട്ട​ത്തി​ൽ മേ​ൽ​പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി തു​റ​ന്നു കൊ​ടു​ത്ത​തോ​ടെ​യാ​ണ് ടോ​ൾ ബൂ​ത്തും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ്ര​ത്യ​ക്ഷ സ​മ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി.

സി​പി​എം, ബി​ജെ​പി പാ​ർ​ട്ടി​ക​ൾ കൂ​ടി രം​ഗ​ത്തെ​ത്തി​യ​തോ​ടെ പോ​ലീ​സ് സ​ന്നാ​ഹ​ത്തോ​ടെ ടോ​ൾ പി​രി​വി​നാ​യി തു​ട​ക്കം കു​റി​ച്ചെ​ങ്കി​ലും സ​മ​ര​ക്കാ​ർ എ​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് സ​മീ​പ​ത്ത് ഇ​രു പാ​ർ​ട്ടി​ക​ളും സ​ത്യ​ഗ്ര​ഹ പ​ന്ത​ൽ കെ​ട്ടി സ​മ​രം ശ​ക്ത​മാ​ക്കി. ഒ​രു​മാ​സം നീ​ണ്ടു നി​ന്ന സ​മ​ര​ത്തി​ൽ സി​പി​എം നേ​താ​വും വാ​ർ​ഡ് കൗ​ണ്‍​സി​ല​റു​മാ​യ ഷീ​ജാ അ​നി​ൽ ഉ​ൾ​പ്പെ​ടെ 15 ആ​ളു​ക​ളെ ചി​ങ്ങ​വ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു കേ​സെ​ടു​ത്തു.

പ്ര​തി​ഷേ​ധം സം​ഘ​ർ​ഷ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി​യ​തോ​ടെ പി​രി​വി​നാ​യി എ​ത്തി​യ ക​രാ​റു​കാ​ർ പിന്മാ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും ത​ക​ർ​ന്നു അ​നാ​ഥ​മാ​യ ബൂ​ത്ത് തി​ര​ക്കേ​റി​യ റോ​ഡി​ൽ മ​ധ്യ ഭാ​ഗ​ത്ത് വ​ഴി​മു​ട​ക്കി​യാ​യി നി​ൽക്കുകയായിരുന്നു.

Related posts

Leave a Comment