യു​വ​തി​യെ  ഭ​ർ​തൃ​വീ​ട്ടി​ൽ കയറി ബന്ധുവായ യുവാവ്  മ​ർ​ദി​ച്ച​താ​യി പ​രാ​തി; നാദാപുരത്ത് നടന്ന സംഭവമിങ്ങനെ…

നാ​ദാ​പു​രം: ന​മ്പ്യ​ത്താം കു​ണ്ടി​ൽ ഭ​ർ​തൃ​മ​തി​യാ​യ യു​വ​തി​യെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ച​താ​യി പ​രാ​തി. പ​ടി​ക്ക​ല​ക്ക​ണ്ടി അ​ജ്മ​ലി​ന്‍റെ ഭാ​ര്യ ഷാ​ന (22) നെ​യാ​ണ് മ​ർ​ദ​ന​മേ​റ്റ നി​ല​യി​ൽ നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.​വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12നാ​ണ് സം​ഭ​വം.

ഭ​ർ​ത്താ​വി​ന്‍റെ ബ​ന്ധു പാ​റാ​ട് സ്വ​ദേ​ശി അ​ബ്ദു​ള്ള വീ​ടി​ന​ക​ത്ത് ക​യ​റി മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. പ്രാ​ണ​ര​ക്ഷാ​ർ​ത്ഥം റോ​ഡി​ലേ​ക്ക് ഓ​ടി​യ യു​വ​തി​യെ നാ​ട്ടു​കാ​ർ വി​വ​ര​മ​റി​ച്ച​തോ​ടെ പോ​ലീ​സ് എത്തി കു​റ്റ്യാ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ഭ​ർ​ത്താ​വി​നെ പ്ര​തി​ചേ​ർ​ക്ക​ണ​മെ​ന്ന് പറഞ്ഞതോ​ടെ യു​വ​തി സ​മ്മ​തി​ച്ചി​ല്ല​ത്രേ.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ഭ​ർ​ത്താ​വ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് കു​ട്ടി​യോ​ടെ​പ്പം വ​ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വി​ദ​ഗ്ധ ഡോ​ക്ട​റെ കാ​ണി​ച്ചശേ​ഷം ഇ​വ​രു​ടെ നി​ർ​ദേശ​ത്തെ തു​ട​ർ​ന്ന് നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ആ​വു​ക​യാ​യി​രു​ന്നെ​ന്ന് യു​വ​തി പ​റ​ഞ്ഞു.

മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി​നി​യാ​യ ഷാ​നി​യും ഭ​ർ​തൃ​വീ​ട്ടു​കാ​രും സ്വ​ര​ച്ചേ​ർ​ച്ച​യി​ലാ​യി​രു​ന്നി​ല്ല .ഈ​യി​ടെ​യാ​ണ് ഭ​ർ​തൃ​വീ​ട്ടി​ലെ​ത്തി​യ​ത്.​ സം​ഭ​വ​മ​റി​ഞ്ഞ് സി​പി​എം നേ​താ​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ യു​വ​തി​യെ സ​ന്ദ​ർ​ശി​ച്ചു.

Related posts