നിപയോ? കോ​ഴി​ക്കോ​ട്ട് അ​തീ​വ ജാ​ഗ്ര​ത; നി​പ പ​രി​ശോ​ധ​നാ​ഫ​ലം ഉ​ച്ച​യോ​ടെ; ആശുപത്രിയിൽ കഴിയുന്ന ഒൻപതുവയസുകാരന്‍റെ നില ഗുരുതരം

കോ​ഴി​ക്കോ​ട്: ര​ണ്ട് പേ​ര്‍ പ​നി ബാ​ധി​ച്ച് മ​രി​ച്ച സം​ഭ​വം നി​പ മൂ​ല​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ അ​തീ​വ ജാ​ഗ്ര​ത.

മ​രി​ച്ച​വ​രി​ല്‍ ഒ​രാ​ളു​ടെ ശ​രീ​ര സ്ര​വ​ങ്ങ​ളു​ടെ സാ​മ്പി​ള്‍ പ​രി​ശോ​ധ​നാ​ഫ​ലം ഉ​ച്ച​യോ​ടെ ല​ഭി​ക്കും. ഫ​ലം വ​ന്ന ശേ​ഷ​മേ നി​പ​യാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍ ക​ഴി​യൂ.

മ​രി​ച്ച​വ​രി​ല്‍ ഒ​രാ​ളു​ടെ ര​ണ്ട് മ​ക്ക​ളും ര​ണ്ട് ബ​ന്ധു​ക്ക​ളു​മാ​ണ് നി​ല​വി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്.

ഇ​തി​ല്‍ ഒ​ന്‍​പ​ത് വ​യ​സു​കാ​ര​ന്‍ വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന​ത്. നാ​ലു വ​യ​സു​കാ​ര​ന്‍റെ ആ​രോ​ഗ്യ​നി​ല​യും ഗു​രു​ത​ര​മാ​ണ്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മു​പ്പ​തി​നാ​ണ് ആ​ദ്യ രോ​ഗി മ​രി​ച്ച​ത്. ര​ണ്ടാ​മ​ത്തെ ആ​ള്‍ തി​ങ്ക​ളാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ ര​ണ്ട് പേ​രും നേ​ര​ത്തേ ഒ​രേ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment