നിപയോ? കോ​ഴി​ക്കോ​ട്ട് അ​തീ​വ ജാ​ഗ്ര​ത; നി​പ പ​രി​ശോ​ധ​നാ​ഫ​ലം ഉ​ച്ച​യോ​ടെ; ആശുപത്രിയിൽ കഴിയുന്ന ഒൻപതുവയസുകാരന്‍റെ നില ഗുരുതരം

കോ​ഴി​ക്കോ​ട്: ര​ണ്ട് പേ​ര്‍ പ​നി ബാ​ധി​ച്ച് മ​രി​ച്ച സം​ഭ​വം നി​പ മൂ​ല​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ അ​തീ​വ ജാ​ഗ്ര​ത. മ​രി​ച്ച​വ​രി​ല്‍ ഒ​രാ​ളു​ടെ ശ​രീ​ര സ്ര​വ​ങ്ങ​ളു​ടെ സാ​മ്പി​ള്‍ പ​രി​ശോ​ധ​നാ​ഫ​ലം ഉ​ച്ച​യോ​ടെ ല​ഭി​ക്കും. ഫ​ലം വ​ന്ന ശേ​ഷ​മേ നി​പ​യാ​ണോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍ ക​ഴി​യൂ. മ​രി​ച്ച​വ​രി​ല്‍ ഒ​രാ​ളു​ടെ ര​ണ്ട് മ​ക്ക​ളും ര​ണ്ട് ബ​ന്ധു​ക്ക​ളു​മാ​ണ് നി​ല​വി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​തി​ല്‍ ഒ​ന്‍​പ​ത് വ​യ​സു​കാ​ര​ന്‍ വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന​ത്. നാ​ലു വ​യ​സു​കാ​ര​ന്‍റെ ആ​രോ​ഗ്യ​നി​ല​യും ഗു​രു​ത​ര​മാ​ണ്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മു​പ്പ​തി​നാ​ണ് ആ​ദ്യ രോ​ഗി മ​രി​ച്ച​ത്. ര​ണ്ടാ​മ​ത്തെ ആ​ള്‍ തി​ങ്ക​ളാ​ഴ്ച​യാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ ര​ണ്ട് പേ​രും നേ​ര​ത്തേ ഒ​രേ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.

Read More

നിപ സ്ഥിരീകരിച്ചു; ജാഗ്രത വേണമെന്ന് നിര്‍ദേശം!

എറണാകുളത്തു പനി ബാധിച്ച യുവാവിന് നിപയെന്നു സ്ഥിരീകരണം വന്നതിനു പിന്നാലെ നിപയെ പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

Read More

കള്ളുഷാപ്പുകാരുടെ കഞ്ഞികുടി മുട്ടി! പനി പേടിച്ച് കുടിയന്മാര്‍ കള്ളുകുടി നിര്‍ത്തി; കേരളത്തില്‍ കള്ളുവില്‍പ്പനയില്‍ വന്‍ ഇടിവ്; രോഗഭീതിയിലും വ്യാജവാര്‍ത്തകളിലും വിറച്ച് കേരളം

കോഴിക്കോട്: നിപ്പാ വൈറസ് കേരളത്തെ മുമ്പെങ്ങുമില്ലാത്ത ഭീതിയിലാഴ്ത്തുകയാണ്. രോഗ ബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗം പകരുമെന്ന വാര്‍ത്ത പുറത്തു വന്നതോടെ ആളുകള്‍ കടുത്ത ആശങ്കയിലാണ്. നിപ മരണം നടന്ന വീട് സന്ദര്‍ശിച്ചവരും ഇപ്പോള്‍ പനി ബാധിച്ച് ആശുപത്രിയിലാണ്. മലപ്പുറത്ത് കഴിഞ്ഞ ദിവസം മരിച്ച മൂന്ന് പേര്‍ വൈറസ് ബാധയിലാണ് മരണമടഞ്ഞതെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ ഇവര്‍ക്ക് വൈറസ് ബാധയുണ്ടായത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന സംശയം സമൂഹത്തില്‍ വലിയ ഭീതി പരത്തിയിരിക്കുകയാണ്. വൈറസ് ബാധയേറ്റ് മരണമടഞ്ഞ സിന്ധുവിന്റെ വീട് സന്ദര്‍ശിക്കുകയും ഭര്‍ത്താവിനെ മെഡിക്കല്‍കോളേജില്‍ പോയി കാണുകയും ചെയ്ത നാലുപേരാണ് പനിമൂലം ചൊവ്വാഴ്ച തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിയത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ഷിജിതയുടെ വീട് സന്ദര്‍ശിച്ച 11 പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കൊടക്കല്‍, മംഗലം പ്രദേശങ്ങളില്‍ നിന്നുള്ള, ഷിജിതയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമായ ആറു പുരുഷന്‍മാരും രണ്ടു…

Read More

അപൂര്‍വ പനിയുടെ കാരണക്കാരനായ വൈറസ് വിദേശിയോ ? സംസ്ഥാനത്ത് അപൂര്‍വ പനിബാധിച്ച് ജീവന്‍ നഷ്ടമായത് മൂന്നുപേര്‍ക്ക്; നിപ്പാ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഇങ്ങനെ…

പേരാമ്പ്ര: അപൂര്‍വ വൈറസ് ബാധ കേരളത്തെ ഭീതിയിലാഴ്ത്തുന്നു. കോഴിക്കോട് അപൂര്‍വ വൈറസ് രോഗം ബാധിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര വിദഗ്ധ സംഘത്തിന്റെ പ്രാഥമിക പരിശോധന പൂര്‍ത്തിയായി. നാളെ ഇതു സംബന്ധിച്ച് ആദ്യ റിപ്പോര്‍ട്ട് നാളെ ലഭിക്കുമെന്നാണ് വിവരം. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജ് വൈറോളജി വിഭാഗം മേധാവി ഡോ. അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രോഗമുണ്ടായ മേഖലയില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. മന്ത്രിമാരായ കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ യോഗവും ചേര്‍ന്നു. ഇതിനു പിന്നാലെയാണു പ്രത്യേക ആരോഗ്യവകുപ്പ് സംഘം പരിശോധന നടത്തിയത്. ഈയൊരു പ്രത്യേക സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൂടുതല്‍ വെന്റിലേറ്ററുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെ കൂടി ഉള്‍പ്പെടുത്തി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. സംസ്ഥാനതലത്തില്‍ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. മരിച്ചവരുടെ സ്രവ സാമ്പിളുകള്‍ പൂനയിലെ ദേശീയ വൈറോളജി…

Read More