ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ സ്പോ​ർ​ട്സ് താ​രം മ​രി​ച്ച സം​ഭ​വം; നി​ദാ ഫാ​ത്തി​മ​യു​ടെ കു​ടും​ബ​ത്തി​നു നീ​തി ല​ഭി​ച്ചി​ല്ലെ​ന്ന് ആ​ക്ഷ​ൻ ക​മ്മി​റ്റി

  
അമ്പ​ല​പ്പു​ഴ: കേ​ര​ള​ത്തി​നുവേ​ണ്ടി സൈ​ക്കി​ൾ പോ​ളോ​യി​ൽ മ​ത്സ​രി​ക്കാ​ൻ നാ​ഗ്പുരി​ലെ​ത്തി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ദാ ഫാ​ത്തി​മ​യു​ടെ കു​ടും​ബ​ത്തി​ന് നീ​തി ല​ഭി​ച്ചി​ല്ല​ന്ന് ആ​ക‌്ഷ​ൻ ക​മ്മി​റ്റി. മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ലെ​ത്തി​ക്കു​ന്ന​തി​ലും കു​ടും​ബ​ത്തി​നു സ​ഹാ​യം ന​ൽ​കു​ന്ന​തി​ലും വീ​ഴ്ച വ​രു​ത്തു​ന്നു​വെ​ന്നാ​ണ് പ​രാ​തി.

മ​ര​ണം സം​ഭ​വി​ച്ചി​ട്ട് ഒ​രു വ​ർ​ഷം ആ​കു​മ്പോ​ഴും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടുപോ​ലും കു​ടും​ബ​ത്തി​നു ന​ൽ​കി​യി​ട്ടി​ല്ല. കു​ടും​ബ​ത്തി​നു സ്ഥ​ല​വും വീ​ടും നി​ർ​മി​ച്ചു ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യി​ട്ടും നാ​ളി​തു​വ​രെ ന​ട​പ്പായി​ട്ടി​ല്ല.

ഇ​തി​നി​ടെ സ​ർ​ക്കാ​ർ ന​ൽ​കി​യ അഞ്ചുല​ക്ഷം രൂ​പ വ​സ്തു വാ​ങ്ങാ​നാ​യി മു​ൻ​കൂ​ർ ന​ൽ​കി​യി​രു​ന്നു. ബാ​ക്കി തു​ക ന​ൽ​കാ​മെ​ന്നേ​റ്റ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​മാ​സം അ​വ​സാ​നി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ന​ൽ​കി​യ പ​ണം ന​ഷ്ട​പ്പെ​ടു​മെ​ന്ന ഭീ​തി​യി​ലാ​ണ് കു​ടും​ബം.

ഉ​റ​പ്പു​ക​ൾ പാ​ലി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നി​ദാ ഫാ​ത്തി​മ​യ്ക്ക് നീ​തി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജ​സ്റ്റീസ് ഫോ​ർ നി​ദാ ഫാ​ത്തി​മ​യെ​ന്ന പേ​രി​ൽ രൂ​പീ​ക​രി​ച്ച ആ​ക‌്ഷ​ൻ കൗ​ൺ​സി​ൽ സ​മ​ര പ​രി​പാ​ടി​ക​ൾ​ക്കു രൂ​പം ന​ൽ​കു​മെ​ന്നു ചെ​യ​ർ​മാ​ൻ യു.എം. ക​ബീ​റും ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഡ്വ. അ​ൽ​ത്താ​ഫ് സു​ബൈ​റും പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ 22നാ​ണ് നാ​ഗ്‌​പൂ​രി​ൽ ദേ​ശീ​യ സൈ​ക്കി​ൾ പോ​ളോ ചാ​മ്പ്യ​ൻ​ഷി​പ്പി​നെ​ത്തി​യ കേ​ര​ള ടീം ​അം​ഗം അ​മ്പ​ല​പ്പു​ഴ കാ​ക്കാ​ഴം സു​ഹ്റാ മ​ൻ​സി​ൽ ഷി​ഹാ​ബു​ദീ​ൻ അ​ൻ​സി​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ നി​ദാ ഫാ​ത്തി​മ (10) മ​ര​ണ​പ്പെ​ട്ട​ത്.

നീ​ർ​ക്കു​ന്നം എ​സ്ഡിവി ​ഗ​വ. യുപി ​സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാസ് വി​ദ്യാ​ർ​ഥിനി നി​ദാ ഫാ​ത്തി​മ നി​യ​മ പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് നാ​ഗ്പുരി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ സൈ​ക്കി​ൾ പോ​ളോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​രി​ശീ​ല​ക​നൊ​പ്പം യാ​ത്ര​തി​രി​ച്ച​ത്.

ക​ട​യി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം ക​ടു​ത്ത ഛർ​ദി​യെത്തുട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച കു​ട്ടി​ക്ക് ഇ​വി​ടെവ​ച്ച് കു​ത്തി​വയ്പ് എ​ടു​ക്കു​ക​യും തു​ട​ർ​ന്ന് നി​ല വ​ഷ​ളാ​വു​ക​യു​മാ​യി​രു​ന്നു. വെ​ന്‍റിലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽനി​ന്നു ല​ഭി​ച്ച വി​വ​രം.

ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ത്സ​രി​ക്കാ​നെ​ത്തി​യ നി​ദ​യ​ട​ക്ക​മു​ള്ള കേ​ര​ള താ​ര​ങ്ങ​ൾ നേ​രി​ട്ട​ത് ക​ടു​ത്ത അ​നീ​തി​യാ​ണെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ​യാ​ണ് നി​ദ​യു​ൾ​പ്പെ​ട്ട സം​ഘം മ​ത്സ​ര​ത്തി​നു പോ​യ​ത്.

Related posts

Leave a Comment