എനിക്ക് പ്രശ്നമായി തോന്നിയിട്ടുള്ള സെറ്റുകളില്‍ നിന്ന് ഇറങ്ങി പോയിട്ടുണ്ട്, ഇതിന്റെ പേരില്‍ പല സിനിമകളോടും നോ പറഞ്ഞിട്ടുമുണ്ട്, മീ ടൂവില്‍ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് നിത്യ മേനോന്റെ മറുപടിയിങ്ങനെ

സിനിമരംഗത്ത് മീ ടു വെളിപ്പെടുത്തലുകള്‍ കൊടുമ്പിരി കൊണ്ടിരിക്കെയാണ്. പല നടിമാരും തങ്ങള്‍ക്കു നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ തുറന്നു പറയുന്നു. മറ്റു ചിലര്‍ പ്രശസ്തിക്കു വേണ്ടിയും വെളിപ്പെടുത്തലെന്ന പേരില്‍ എന്തൊക്കെയോ പറയുന്നു. ഇപ്പോള്‍ നടി നിത്യാ മേനോന്‍ ഇത്തരത്തില്‍ മീടുവില്‍ അഭിപ്രായം പറഞ്ഞു രംഗത്തു വന്നത്.

മീടുവില്‍ പങ്കെടുക്കാന്‍ താല്പര്യമില്ല. എനിക്ക് പരസ്യ പ്രതികരണങ്ങള്‍ നടത്താന്‍ മറ്റു മാര്‍ഗ്ഗങ്ങളുള്ളതിനാലാണ് മീ ടൂ കാമ്പയിനില്‍ പങ്കെടുക്കാതിരുന്നത്. പ്രതികരിക്കാന്‍ എനിക്ക് എന്റേതായ മാര്‍ഗങ്ങളുണ്ട്. ഒരു കൂട്ടം ആള്‍ക്കാരുടെ ഒപ്പം നിന്ന് പ്രതികരിക്കുന്നതിനേക്കാള്‍ ഇഷ്ടം ഒറ്റയ്ക്ക് നിശബ്ധ പ്രതികരണം നടത്താനാണ്.

സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എനിക്ക് മനസ്സിലാക്കാന്‍ സാധിക്കും. അതിനെ അനുകൂലിക്കുന്നത് കൊണ്ടോ പ്രതിഷേധിക്കാത്തതിനാലോ അല്ല മൗനം പാലിക്കുന്നത്. എന്റെ ജോലി തന്നെയാണ് ഞാന്‍ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്നത്. മാര്‍ഗം. എങ്ങനെ ജോലി ചെയ്യുന്നു എന്നതിലൂടെയും സഹതാരങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നതിലുടെയുമാണ് പ്രതിഷേധം അറിയിക്കുന്നത്. എനിക്ക് പ്രശ്നമായി തോന്നിയിട്ടുള്ള സെറ്റുകളില്‍ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്. ഇതിന്റെ പേരില്‍ പല സിനിമകളോടും നോ പറഞ്ഞിട്ടുണ്ടെന്ന് നിത്യ പറയുന്നു.

Related posts