നി​ത്യമേനോൻ കാരണം​ അന്ന് ആ​ദ്യ​മാ​യി​ ഞാ​ന്‍ എ​നി​ക്കു വേ​ണ്ടി സം​സാ​രി​ച്ചു: ന​ന്ദി​നി റെഡ്ഡി

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ മി​ന്നും താ​ര​മാ​ണ് മ​ല​യാ​ളി​യാ​യ നി​ത്യാ മേ​നോ​ന്‍. ത​ന്‍റെ അ​ഭി​ന​യ മി​ക​വു​കൊ​ണ്ട് ചലച്ചിത്രലോകത്ത് സ്വ​ന്ത​മാ​യൊ​രു ഇ​ടം ക​ണ്ടെ​ത്താ​ന്‍ നി​ത്യ​യ്ക്കു സാ​ധി​ച്ചി​ട്ടു​ണ്ട്. 

അ​തേ​സ​മ​യം സി​നി​മ​യ്ക്ക് അ​ക​ത്തും പു​റ​ത്തും ത​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ളും കാ​ഴ്ച​പ്പാ​ടു​ക​ളും യാ​തൊ​രു മ​ടി​യു​മി​ല്ലാ​തെ തു​റ​ന്ന് പ​റ​യു​ന്ന ശീ​ല​ക്കാ​രി​യു​മാ​ണ് നി​ത്യ‍. ഇ​പ്പോ​ഴി​താ നി​ത്യ​യെ​ക്കു​റി​ച്ച് സം​വി​ധാ​യ​ക ന​ന്ദി​നി റെ​ഡ്ഡി പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​വു​ക​യാ​ണ്.

തെ​ലു​ങ്ക് സി​നി​മ​യി​ലെ മു​ന്‍​നി​ര സം​വി​ധാ​യ​ക​യാ​ണ് ന​ന്ദി​നി. മു​മ്പൊ​രി​ക്ക​ല്‍ ന​ന്ദി​നി പ​റ​ഞ്ഞ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വീ​ണ്ടും ച​ര്‍​ച്ച​യാ​യി മാ​റു​ക​യാ​യി​രു​ന്നു. ത​നി​ക്ക് താ​ത്പ​ര്യ​മി​ല്ലാ​ത്തൊ​രു രം​ഗ​ത്തി​ല്‍ അ​ഭി​ന​യി​ക്കി​ല്ലെ​ന്ന് നി​ത്യ നി​ല​പാ​ടെ​ടു​ത്ത സം​ഭ​വ​ത്തെ​ക്കു​റി​ച്ചാ​ണു ന​ന്ദി​നി വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്ന​ത്.

2011 ലാ​യി​രു​ന്നു നി​ത്യ​യു​ടെ തെ​ലു​ങ്ക് അ​ര​ങ്ങേ​റ്റം. ന​ന്ദി​നി സം​വി​ധാ​നം ചെ​യ്ത ആ​ല മോ​ഡ​ലെ​യ്ന്തി ആ​യി​രു​ന്നു ചി​ത്രം. ന​ന്ദി​നി​യു​ടെ ആ​ദ്യ സി​നി​മ​യാ​യി​രു​ന്നു അ​ത്. ഈ ​ചി​ത്ര​ത്തി​ലെ ഒ​രു അ​നാ​വ​ശ്യ രം​ഗ​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​നെ​യാ​യി​രു​ന്നു നി​ത്യ എ​തി​ര്‍​ത്ത​ത്. നി​ര്‍​മാ​താ​ക്ക​ളു​ടെ നി​ര്‍​ബ​ന്ധ​ത്തെത്തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ത്ത​ര​ത്തി​ലൊ​രു രം​ഗം തി​ര​ക്ക​ഥ​യി​ല്‍ ആ​വ​ശ്യ​മി​ല്ലാ​തി​രു​ന്നി​ട്ടും കു​ത്തി​ക്ക​യ​റ്റി​യ​ത്.

അ​വ​ര്‍ എ​ന്നോ​ട് ഒ​രു ഘ​ട്ട​ത്തി​ല്‍ നി​ത്യ വീ​ണ്ടും മ​ദ്യ​പി​ക്കു​ന്ന ഒ​രു രം​ഗം എ​ഴു​താ​ന്‍ പ​റ​ഞ്ഞു. ഇ​ക്കാ​ര്യം നി​ത്യ​യോ​ടു പ​റ​ഞ്ഞ​പ്പോ​ൾ ഞാ​നി​ത് ചെ​യ്യി​ല്ല, നി​ങ്ങ​ള്‍​ക്കി​ത് ശ​രി​യാ​ണെ​ന്ന് തോ​ന്നു​ന്നു​ണ്ടോ എ​ന്ന് നി​ത്യ ചോ​ദി​ച്ചു. ഇ​ല്ല, പ​ക്ഷെ എ​നി​ക്ക് ഈ ​സി​നി​മ തീ​ര്‍​ക്ക​ണം എ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു.

അ​വ​ള്‍ അ​ന്നൊ​രു കു​ട്ടി​യാ​ണ്. 21 വ​യ​സ് മാ​ത്ര​മേ​യു​ള്ളൂ, കോ​ളേ​ജ് പ​ഠ​നം ക​ഴി​ഞ്ഞ​തേ​യു​ള്ളൂ. സി​നി​മ​യി​ൽ സ്വ​ന്ത​മാ​യൊ​രു ഇ​ട​വു​മി​ല്ല. ​അ​വ​ള്‍ ധൈ​ര്യ​ത്തോ​ടെ പ​റ​ഞ്ഞ​ത് അ​ങ്ങ​നെ​യൊ​രു രം​ഗ​ത്ത് അ​ഭി​ന​യി​ക്കി​ല്ല എ​ന്നാ​ണ്. ഒ​രു പെ​ണ്‍​കു​ട്ടി​യാ​ണി​ത് പ​റ​യു​ന്ന​ത്. അ​തോ​ടെ എ​നി​ക്ക് വേ​ണ്ടി ഞാ​ന്‍ ത​ന്നെ സം​സാ​രി​ക്ക​ണ​മെ​ന്ന് ബോ​ധ്യ​മാ​യി.

തു​ട​ര്‍​ന്ന് അ​ങ്ങ​നെ ചെ​യ്യാ​നാ​വി​ല്ലെ​ന്ന് ഞാ​ന്‍ നി​ര്‍​മാ​താ​വി​നോ​ടു പ​റ​ഞ്ഞു. അ​ത് ആ​ദ്യ​മാ​യി​ട്ടാ​യി​രു​ന്നു ഞാ​ന്‍ എ​നി​ക്കു വേ​ണ്ടി സം​സാ​രി​ച്ച​ത്. അ​തി​ന് കാ​ര​ണ​ക്കാ​രി​യാ​യ​ത് നി​ത്യ​യാ​യി​രു​ന്നു- ന​ന്ദി​നി പ​റ​ഞ്ഞു.

എ​ന്താ​യാ​ലും സി​നി​മ ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ വ​ലി​യ വി​ജ​യ​മാ​യി മാ​റി. നി​ത്യ​യു​ടെ​യും ന​ന്ദി​നി​യു​ടെ​യും ക​രി​യ​റും ഇ​തോ​ടെ കു​തി​ച്ചു​യ​ര്‍​ന്നു. നാ​നി​യാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍. നി​ത്യ പി​ന്നീ​ട് നി​ര​വ​ധി സൂ​പ്പ​ര്‍ ഹി​റ്റ് തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment