ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം: രാ​ജ​വെ​മ്പാ​ല​യെ ക​ടി​ച്ച് കീ​റി നാ​യ്ക്കൂ​ട്ടം; വൈ​റ​ലാ​യി വീ​ഡി​യോ

മൃ​ഗ​ങ്ങ​ളു​ടെ അ​പൂ​ർ​വ​മാ​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ വന്നതോടെ ന​മു​ക്ക് കാ​ണാ​ൻ സാ​ധി​ക്കു​ന്ന​താ​ണ്. ഇ​ത്ത​ര​ത്തി​ൽ അ​ഞ്ച് നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ ഒ​രു പാ​മ്പി​നെ ആ​ക്ര​മി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. എ​ന്നാ​ൽ ഈ ​അ​ഞ്ച് നാ​യ്ക്ക​ളും കൂ​ടി ആ​ക്ര​മി​ക്കു​ന്ന​ത്  ഒ​രു സാ​ധാ​ര​ണ പാ​മ്പി​നെ അ​ല്ല. രാ​ജ​വെ​മ്പാ​ല​യെ ആ​ണ്.

വീ​ഡി​യോ​യി​ൽ നാ​യ്ക്ക​ൾ കൂ​ട്ട​മാ​യി ആ​ക്ര​മി​ച്ചി​ട്ടും ര​ക്ഷ​പ്പെ​ടാ​നാ​യി പാ​മ്പ് ന​ട​ത്തു​ന്ന പ്ര​തി​രോ​ധ ത​ന്ത്ര​ങ്ങ​ളാ​ണ് കാ​ണി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ നാ​യ്ക്ക​ളു​ടെ പ​ക്ഷം പി​ടി​ച്ചും പാ​മ്പി​നൊ​പ്പം നി​ന്നും ആ​ളു​ക​ൾ ക​മ​ന്‍റു​മാ​യെ​ത്തി.

നാ​യ്ക്ക​ളു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് രാ​ജ​വെ​മ്പാ​ല​ക​ൾ അ​പ​ക​ട​കാ​രി​ക​ളാ​ണെ​ന്ന് ഒ​രു വി​ഭാ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ന്നാ​ൽ രാ​ജ​വെ​മ്പാ​ല​യു​ടെ പ​ക്ഷം പി​ടി​ച്ച​വ​ർ ഉ​യ​ർ​ത്തി കാ​ണി​ച്ച​ത് പാ​മ്പി​ന്‍റെ പോ​രാ​ട്ട വീ​ര്യ​ത്തെ ആ​യി​രു​ന്നു.

നാ​യ്ക്ക​ളു​ടെ ഇ​ട​യി​ൽ പെ​ട്ടു​പോ​യ പാ​മ്പി​നെ ഒ​രേ സ​മ​യം ചു​റ്റി​നും നി​ന്ന് നാ​യ്ക്ക​ൾ ക​ടി​ച്ചു പ​റി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ൽ ഉ​ള്ള​ത്. ഇ​തി​നി​ട​യി​ൽ പാ​മ്പ് നാ​യ്ക്ക​ളെ പ​ല ത​വ​ണ ക​ടി​യ്ക്കാ​നാ​യി ആ​യു​ന്ന​തും കാ​ണാം. വീ​ഡി​യോ​യു​ടെ അ​വ​സാ​നം വ​രെ പാ​മ്പ് പോ​രാ​ടു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Related posts

Leave a Comment