ക​ടു​ത്ത നി​വി​ൻ പോ​ളി ആ​രാ​ധി​ക! വൃ​ക്ക രോ​ഗി​യാ​യ ആ​രാ​ധി​ക​യു​ടെ ആ​ഗ്ര​ഹം സാ​ധി​ച്ചു കൊ​ടു​ത്ത് നി​വി​ൻ പോ​ളി; ചി​ത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

വൃ​ക്ക രോ​ഗി​യാ​യ ആ​രാ​ധി​ക​യു​ടെ ആ​ഗ്ര​ഹം സാ​ധി​ച്ചു കൊ​ടു​ത്ത് ന​ട​ൻ നി​വി​ൻ പോ​ളി. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി​യാ​യ 26 കാ​രി അ​ഞ്ജ​ലി കൃ​ഷ്ണ​ൻ ദീ​ർ​ഘ​നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​ണ്. ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ ഇ​വ​ർ ഡ​യാ​ലി​സി​സ് ചി​കി​ത്സ​യി​ലാ​ണി​പ്പോ​ൾ.

ക​ടു​ത്ത നി​വി​ൻ പോ​ളി ആ​രാ​ധി​ക​യാ​യ ഇ​വ​ർ​ക്ക് താ​ര​ത്തെ നേ​രി​ൽ കാ​ണ​ണ​മെ​ന്ന് അ​തി​യാ​യ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. മാ​ത്ര​മ​ല്ല ടെ​ല​ഗ്രാ​മി​ലെ നി​വി​ൻ പോ​ളി ഫാ​ൻ​സ് ഗ്രൂ​പ്പി​ൽ ഈ ​ആ​ഗ്ര​ഹം അ​ഞ്ജ​ലി പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

ആ​രാ​ധ​ക​ർ മു​ഖേ​ന സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ താ​രം അ​ഞ്ജ​ലി​യെ കാ​ണാ​ൻ നേ​രി​ട്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​ഞ്ജ​ലി​ക്കൊ​പ്പ​മു​ള്ള നി​വി​ൻ പോ​ളി​യു​ടെ ചി​ത്രം ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Related posts