സിറിഞ്ചിനുള്ളിലെ മിഠായിയുടെ ഉദ്ദേശ്യമെന്ത് ! സ്‌കൂള്‍ പരിസരത്ത് വ്യാപകമായി വില്‍ക്കപ്പെടുന്ന സിറിഞ്ച് മിഠായിയില്‍ ഭീതിപൂണ്ട് അധ്യാപകരും രക്ഷിതാക്കളും…

സ്‌കൂള്‍ പരിസരങ്ങളില്‍ സിറിഞ്ച് മിഠായി വ്യാപകമായതോടെ ഭീതിപൂണ്ട് രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും. സ്‌കൂള്‍ കുട്ടികളെ ഉദ്ദേശിച്ചാണ് സിറിഞ്ചിനുള്ളില്‍ മധുരപദാര്‍ഥം നിറച്ച രീതിയില്‍ മിഠായി വില്‍ക്കപ്പെടുന്നത്. സിറിഞ്ചിന് പുറത്ത് ഒട്ടിച്ച സ്റ്റിക്കറില്‍ നിര്‍മാതാക്കളുടെ പേരോ മറ്റുവിവരങ്ങളോ രേഖപ്പെടുത്തിയിട്ടുമില്ല.

വെറും അഞ്ചുരൂപയേ മിഠായിക്കുള്ളൂ എന്നതിനാല്‍ ധാരാളം കുട്ടികളാണ് ദിവസേന ഇത് വാങ്ങിക്കഴിക്കുന്നത്. ആശുപത്രികളില്‍ നിന്നും ഒറ്റത്തവണ ഉപയോഗ ശേഷം വലിച്ചെറിയുന്ന സിറിഞ്ചുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യവകുപ്പ് അടിയന്തിരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുമെന്നുറപ്പ്.

Related posts