മറന്നതോ അതോ മറവിനടിച്ചതോ..! ​വണ്‍ മി​ല്യ​ൻ ഗോളടിയിൽ നിന്ന് കൊ​ണ്ടോ​ട്ടി  ന​ഗ​ര​സ​ഭ മാ​റി​നി​ന്നു;  ശക്തമായ പ്രതിഷേധവുമായി ഫുട്ബോൾ ആരാധകർ 

കൊ​ണ്ടോ​ട്ടി: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന അ​ണ്ട​ർ- 17 ലോ​ക​ക​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി സം​ഘ​ടി​പ്പി​ച്ച വ​ണ്‍ മി​ല്യ​ണ്‍ ഗോ​ൾ പ​രി​പാ​ടി​യി​ൽ നി​ന്നു കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ മാ​റി നി​ന്ന​തു വ​ൻ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കു​ന്നു. ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ താ​രം അ​ന​സ് എ​ട​ത്തൊ​ടി​ക​യ​ട​ക്കം നാ​ട്ടി​ലു​ള​ള​പ്പോ​ഴാ​ണ് കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ പ​രി​പാ​ടി​യെ തീ​ർ​ത്തും അ​വ​ഗ​ണി​ച്ച​ത്. ഇ​തി​നെ​തി​രെ വി​വി​ധ ക്ല​ബു​ക​ളും ഫു​ട്ബോ​ൾ ആ​രാ​ധ​ക​രും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ലോ​ക​ക​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി ഗോ​ള​ടി​ച്ചു ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളോ​ടു ബു​ധ​നാ​ഴ്ച രം​ഗ​ത്തി​റ​ങ്ങാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ കൊ​ണ്ടോ​ട്ടി​ക്ക് സ​മീ​പ​ത്തെ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ല്ലാം ഗോ​ള​ടി അ​ര​ങ്ങു​ത​ക​ർ​ത്ത​പ്പോ​ൾ ന​ഗ​ര​സ​ഭ ഗോ​ള​ടി അ​റി​ഞ്ഞ​തേ​യി​ല്ല.

ഒ​രോ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു 2,000 ഗോ​ളു​ക​ൾ, മു​ൻ​സി​പ്പാ​ലി​റ്റി​ക​ളി​ൽ നി​ന്നു 10,000 ഗോ​ളു​ക​ൾ, കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ൽ നി​ന്നു 15,000 ഗോ​ളു​ക​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ അ​ന​സ് എ​ട​ത്തൊ​ടി​ക​യ​ട​ക്ക​മു​ള​ള രാ​ജ്യാ​ന്ത​ര താ​ര​ങ്ങ​ളും ഫു​ട്ബോ​ളി​നെ നെ​ഞ്ചേ​റ്റു​ന്ന ക്ല​ബു​ക​ളു​മു​ണ്ടാ​യി​ട്ടും ന​ഗ​ര​സ​ഭ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts