റോഡ് പണിക്കിറക്കിയ സാധനത്തിന് നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു; കൊടുക്കില്ലെന്ന് കരാറുകാരന്‍; ഒടുക്കം സിപിഎം നേതാക്കളെത്തിയപ്പോള്‍ ഫിഫ്റ്റി ഫിഫ്റ്റി

ചാ​ല​ക്കു​ടി: നോ​ർ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡി​ലേ​ക്കു​ള്ള സി​മ​ന്‍റ് ഇ​ഷ്ടി​ക വി​രി​ക്കു​ന്ന​ത് നോ​ക്കു​കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട് സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ൾ ത​ട​ഞ്ഞു. സി​മ​ന്‍റ് ഇ​ഷ്ടി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ ലോ​റി​യി​ൽ നി​ന്ന് ഇ​റ​ക്കി​യ​താ​യി​രു​ന്നു. എ​ന്നാ​ൽ സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ളെ​ത്തി ക​രാ​റു​കാ​ര​നോ​ട് 5000 രൂ​പ നോ​ക്കു​കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ ക​രാ​റു​കാ​ര​ൻ ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. ഇ​തി​നെ തു​ട​ർ​ന്ന് സി​മ​ന്‍റ് ഇ​ഷ്ടി​ക റോ​ഡി​ൽ വി​രി​ക്കു​ന്ന പ​ണി തൊ​ഴി​ലാ​ളി​ക​ൾ ത​ട​ഞ്ഞു. ഇ​തോ​ടെ ക​രാ​റു​കാ​ര​ൻ പ​ണി നി​ർ​ത്തി​വ​ച്ചു. ഒ​ടു​വി​ൽ സി​ഐ​ടി​യു നേ​താ​വ് കൂ​ടി​യാ​യ ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ ചെ​യ​ർ​മാ​നും ഭ​ര​ണ​ക​ക്ഷി ലീ​ഡ​റു​മാ​യ പി.​എം. ശ്രീ​ധ​ര​ൻ സ്ഥ​ല​ത്തെ​ത്തി തൊ​ഴി​ലാ​ളി​ക​ളും ക​രാ​റു​കാ​ര​നു​മാ​യി ച​ർ​ച്ച ന​ട​ത്തി 2000 രൂ​പ നോ​ക്കു​കൂ​ലി പ്ര​ശ്നം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ന​ഗ​ര​സ​ഭ ഭ​ര​ണം ന​ട​ത്തു​ന്ന സി​പി​എ​മ്മി​ന്‍റെ അ​ഭി​മാ​ന​പ്ര​ശ്ന​മാ​യ നോ​ർ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് സി​ഐ​ടി​യു തൊ​ഴി​ലാ​ളി​ക​ൾ ത​ന്നെ നോ​ക്കു​കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട് ത​ട​സം സൃ​ഷ്ടി​ച്ച​ത് നേ​താ​ക്ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി.
പ്ര​ശ്നം തീ​ർ​ന്ന​തി​നെ​തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെ ഇ​ഷ്ടി​ക വി​രി​ക്ക​ൽ പ​ണി ആ​രം​ഭി​ച്ചു.

Related posts